Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
അറിഞ്ഞിരിക്കേണ്ടുന്ന രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങളെ തിരിച്ചറിയുന്നത് രോഗത്തെ ചെറുക്കാനുള്ള പ്രാഥമികമായ വഴിയാണ്. നമ്മുടെ അറിവില്ലായ്മയാല്‍ ചുമ, പനി, തുമ്മല്‍ എന്നിവ മാത്രമാവും നമ്മള് ഓര്‍ത്തിരിക്കുന്നത്.
നമ്മള് പലപ്പോഴും മനസിലാക്കാതെ പോകുന്ന ചില രോഗലക്ഷണങ്ങളെ അറിഞ്ഞിരിക്കുക.

പേശിവേദന അല്ലെങ്കില്‍ കോച്ചല്‍
ബോധപൂര്വ്വമല്ലാത്തതും അസാധാരണവുമായ പേശീ സങ്കോചമാണ് ഇത്. ഈ പേശീ സങ്കോചം തികച്ചും വേദനാജനകമായിരിക്കും. മാനസികസമ്മര്‍ദ്ദം, മരുന്നുകള്‍, അമിതമായ വ്യായാമം എന്നിവ വിവിധ പേശികളില്‍ വേദനയുണ്ടാക്കും.

ശ്വാസതടസ്സം
ആസ്തമയുടെ ഒരു പ്രധാന ലക്ഷണമാണ് ശ്വാസതടസ്സം. ശ്വാസനാളിയിലെ ഒന്നോ അതിലധികമോ വഴികള്‍ ഭാഗികമായി തടസ്സപ്പെടുന്നതിനാല്‍, വിസില്‍ അടിക്കുന്നത് പോലുള്ള ശബ്ദം കേള്‍ക്കും. ശ്വാസതടസ്സമുള്ളവരുടെ ശ്വസനം വളരെ ഉയര്‍ന്നതായിരിക്കും.

മരവിപ്പ്
ചര്‍മ്മത്തിന്റെ സംവേദനത്വം പൂര്‍ണ്ണമായോ ഭാഗികമായോ ഇല്ലാത്ത അവസ്ഥയാണ് ഇത്. ഈ ഭാഗത്ത് സൂചിക്ക് കുത്തിയാല്‍ പോലും അറിയാത്ത അവസ്ഥയുമുണ്ടാകാം. ഞരമ്പ് തകരാറാണ് ഇതിന് കാരണമാകുന്നത്. ഞരമ്പിനേറ്റ പരുക്ക് അല്ലെങ്കില്‍ ഞരമ്പില്‍ എന്തെങ്കിലും സമ്മര്ദ്ദമേല്ക്കുന്നത് ഇതിന് കാരണമാകും.

ഇന്‍സോമ്നിയ
ഒരു സാധാരണമായ നിദ്രാ തകരാറാണ് ഇന്‍സോമ്നിയ. ഇതുള്ളവര്‍ക്ക് ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം ഭംഗമില്ലാതെ തുടരാനാവാതെ വരിക അല്ലെങ്കില്‍ ഇവ രണ്ടും സംഭവിക്കാം. ഇന്‍സോമ്നിയ വളരെ കുറഞ്ഞ ഉറക്കമോ, മോശം ഉറക്കമോ ആകും നല്‍കുക.

മനംപിരട്ടല്‍
അടിവയറ്റിലും തലയിലും അനുഭവപ്പെടുന്ന അസ്വസ്ഥതയും ഛര്‍ദ്ദിക്കാനുള്ള തോന്നലുമാണ് മനംപിരട്ടല്‍.

നെഞ്ചെരിച്ചില്‍
നെഞ്ചില്‍ അനുഭവപ്പെടുന്ന ചൂട് അല്ലെങ്കില്‍ എരിച്ചിലാണ് ഇത്. നെഞ്ചിലെ അസ്ഥിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഓളങ്ങള്‍ പോലെയാണ് ഇത് വരുക.

ഹോട്ട് ഫ്ലാഷ്
ഹോട്ട് ഫ്ലാഷ് എന്നത് ശരീരത്തില്‍ കൂടി കടന്ന് പോകുന്ന ചൂടാണ്. ഇത് മുഖത്തിന് ചുവപ്പ് നിറമാക്കുന്നതിനൊപ്പം വിയര്‍ക്കുകയും ചെയ്യും. ആര്‍ത്തവവിരാമത്തിന്റെ ഭാഗമായും ആര്‍ത്തവവിരാമത്തിന് മുമ്പായും ഇത് അനുഭവപ്പെടും.

ഗ്യാസ്
ഏമ്പക്കത്തോടെയുള്ള വയര്‍ ചീര്‍ക്കല്‍ അല്ലെങ്കില്‍ അധോവായു പോകല്‍ വളരെ അസ്വസ്ഥകരമായിരിക്കും. കഴിക്കുന്ന ഭക്ഷണവും, നിങ്ങള്‍ ഉള്ളിലേക്കെടുക്കുന്ന വായുവും ഗ്യാസിന് കാരണമാകും.

ക്ഷീണം
അലസത, തളര്‍ച്ച, ഉന്മേഷരാഹിത്യം, മയക്കം എന്നിവയും ഇതില്‍ പെടുന്നു. മാനസികമോ ശാരീരികമോ ആയ ദുര്‍ബലത അല്ലെങ്കില്‍ തളര്‍ച്ചയുടെ അവസ്ഥ ആണിത്.



Click it and Unblock the Notifications