For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോരും പാലും തരുന്ന ആരോഗ്യം

|

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായിട്ട് കാലങ്ങളായി. ചോറിനല്‍പം മോരുണ്ടെങ്കില്‍ അത് മാത്രം കൂട്ടി ചോറുണ്ണുന്നവരാണ് നമ്മള്‍ മലയാളികള്‍. പാലും മോരും കുടുംബത്തിന്റെ സ്റ്റാറ്റസിന്റെ വരെ ഭാഗമായിട്ടാണ് പലരും കണക്കാക്കിയിരുന്നത്. പാല്‍ അലര്‍ജിയാണോ? ഇതാ ചില ബദലുകള്‍

എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ ഏത് ഭക്ഷണത്തേക്കാള്‍ മികച്ചതാണ് എന്നുള്ളതും മറ്റുള്ളവയില്‍ നിന്ന് പാലിനേയും മോരിനേയുമൊക്കെ സ്‌പെഷ്യലാക്കുന്നു. മോരിന്റെ ആരോഗ്യഗുണങ്ങള്‍ എന്തിനേയും കിടപിടിയ്ക്കുന്നതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പഴച്ചാറിലുണ്ട് ചില അപകടങ്ങള്‍

ഭക്ഷണത്തിന് എന്നും അല്‍പം മോരില്ലെങ്കില്‍ പലപ്പോഴും ഭക്ഷണമിറങ്ങില്ല മലയാളികള്‍ക്ക്. മോരിന്റെ ചില ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അസിഡിറ്റിയെ ചെറുക്കുന്നു

അസിഡിറ്റിയെ ചെറുക്കുന്നു

നമ്മളെയെല്ലാം പലപ്പോഴും വട്ടം കറക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ് അസിഡിറ്റി. ഭക്ഷണശേഷം അല്‍പം മോരു കഴിച്ചാല്‍ അസിഡിറ്റി മാറും എന്നതിന് സംശയം ഒന്നും വേണ്ട. എന്നാല്‍ മോരില്‍ അല്‍പം ഇഞ്ചിയും മുളകും കൂടി ചേര്‍ത്താല്‍ മതി.

വയറെരിച്ചിലിന് പരിഹാരം

വയറെരിച്ചിലിന് പരിഹാരം

ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടിയാല്‍ അത് വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ മോര് തടയുന്നു. ഭക്ഷണത്തിലും ഇതേ അവസ്ഥ തുടര്‍ന്നാല്‍ മോര് എരിവ് കുറയ്ക്കും.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ദഹനത്തിന് ഏറ്റവും നല്ലതാണ് മോര്. മോരാക്കി കഴിക്കാതെ തൈര് തന്നെയും ഉപയോഗിക്കാം. സംഭാരം എന്നരീതിയിലും ഉപയോഗിച്ചാല്‍ ഏറ്റവും നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നതിന് മോരിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ടു തന്നെയാണ് പലരും വെള്ളത്തിനു പകരം മോര് വെള്ളമാക്കി കുടിയ്ക്കുന്നതും സംഭാരത്തിന് പ്രാധാന്യം നല്‍കുന്നതും.

വൈറ്റമിന്‍ അഭാവം തടയുന്നു

വൈറ്റമിന്‍ അഭാവം തടയുന്നു

വൈറ്റമിന്റെ കുറവ് കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന പല പ്രവര്‍ത്തനങ്ങളേയും തൈര് തടയുന്നു എന്നതാണ് മറ്റൊരു കാര്യം. കൂടാതെ കൂടുതല്‍ വൈറ്റമിനുകളെ പ്രദാനം ചെയ്യാനും മോരിന് കഴിയും.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്ത സമ്മര്‍ദ്ദത്തിന് ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമാണ് മോര്. മോര് മാത്രമല്ല ഇത് സംഭാരമാക്കിയാല്‍ അതായിരിക്കും ഏറ്റവും ബെസ്റ്റ് മരുന്ന്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും മോരിന് കഴിയും. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മരുന്ന് ആണ് മോര് അല്ലെങ്കില്‍ തൈര്.

 കാല്‍സ്യത്തിന്റെ കലവറ

കാല്‍സ്യത്തിന്റെ കലവറ

കാല്‍സ്യത്തിന്റെ കലവറയാണ് പാലും പാലുല്‍പ്പന്നങ്ങളും. അതുകൊണ്ടു തന്നെ പല്ലിന്റേയും എല്ലിന്റേയും വളര്‍ച്ചയ്ക്ക് പാലും മോരും ധാരാളം ഉപയോഗിക്കുന്നത് നല്ലതാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ മോരിനുണ്ട്. എന്നാല്‍ പലപ്പോഴും ഇത് മാത്രം ആര്‍ക്കും അറിയില്ല. എല്ലാ ദിവസവും മോര് സംഭാരമാക്കി കഴിക്കുന്നത് ക്യാന്‍സറിനെ തടയും.

English summary

Top 9 Health Benefits Of Buttermilk

Suffering from acidity after a heavy meal tired and just back from a long day in the sun Well before you reach for that cold drink or soda try a glass of buttermilk.
X
Desktop Bottom Promotion