Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വാള്‍നട്ടിന്റെ ആരോഗ്യഗുണങ്ങള്‍
ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്ട്. വാള്‍നട്ടില്‍ ആന്റി ഓക്സിഡന്റിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന്റെ ഗുണങ്ങളും വിവരണാതീതമാണ്. നട്സ് ഉപയോഗിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ഫലമാണ് വാള്നട് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്.
മദ്യപിക്കുന്നവരുടെ കരള്‍ ഇങ്ങനെ
പക്ഷേ നിര്‍ഭാഗ്യവശാല്‍ വാള്നട്ടിനെക്കുറിച്ച് ആര്‍ക്കും അധികമായി അറിയില്ലെന്നതാണ് സത്യം. വൈറ്റമിന്‍ ഇയുടെ കലവറയാണ് വാള്‍നട്ട്. ദിവസവും 7 വാള്നട് വീതം കഴിച്ചാല്‍ അതിന്റെ വ്യത്യാസം ശരിക്കും തിരിച്ചറിയാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഹൃദയത്തെ സംരക്ഷിക്കുന്നു
ഹൃദയത്തിന്റെ ആരോഗ്യകാര്യത്തില്‍ വാള്‍നട്ട് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദയ പ്രശ്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

ആസ്തമയ്ക്ക് പരിഹാരം
ആസ്ത്മ, എക്സിമ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വാള്‍നട്ടിനുണ്ട്. കൂടാതെ ആര്ത്രൈറ്റിസ്സിനേയും തടയുന്നു.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വാള്‍നട്ടിന് കഴിവുണ്ട്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് നല്‍കുന്നതും ഉത്തമമായിരിക്കും.

ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നു
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വാള്‍നട്ടില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

ഗര്‍ഭധാരണം
ഗര്‍ഭധാരണ സമയത്തുണ്ടാകുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിനും വാള്‍നട്ടിന് കഴിവുണ്ട്. വാള്‍നട്ട് കൂടുതല്‍ ഉപയോഗിക്കുന്നത് നവജാത ശിശുവിന് ആരോഗ്യം നല്കുന്നു.

മുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്നു
മുടി വളര്‍ച്ച ത്വരിതഗതിയില്‍ ആക്കുന്നതിനും വാള്‍നട്ടിനു പ്രത്യേക കഴിവുണ്ട്. കാരണം ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് തുടങ്ങിയവ മുടി വളര്‍ച്ചയേയും ആരോഗ്യത്തേയും സഹായിക്കുന്നു.

തടി കുറയ്ക്കാന്‍ സഹായിക്കുന്നു
തടി കുറയ്ക്കാന്‍ വാള്‍നട്ടിന് കഴിയും. അമിത കലോറി ഇല്ലാതാക്കി കൊളസ്ട്രോള്‍ ലെവല്‍ കൃത്യമാക്കാനും വാള്‍നട്ടിന് കഴിയുന്നു.



Click it and Unblock the Notifications
