Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ചില ആരോഗ്യ അന്ധവിശ്വാസങ്ങള്‍...
ആരോഗ്യത്തെ സംബന്ധിച്ച് ചില മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മഴ നനഞ്ഞാല്‍ പനി പിടിക്കും എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നിട്ടും മഴ നനയുന്ന എല്ലാവര്ക്കും പനി പിടിയ്ക്കുന്നുണ്ടോ? നനഞ്ഞ മുടി ജലദോഷത്തിനു കാരണമാകും തുടങ്ങി നിരവധി കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തിന്റെ നുണയിലുണ്ട്.
സുലൈമാനി ആയുസ്സിന്റെ കലവറ...
എന്നാല്‍ എല്ലാവര്ക്കും അവരുടെ ആരോഗ്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്നാല്‍ അവയില്‍ പലതും നമ്മള് നമ്മുടെ കാരണവന്മാരില് നിന്നോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ ഒക്കെ കേട്ടു പഴകി ശീലിച്ചതായിരിക്കും. എന്നാല്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ നിലനില്‍ക്കുന്ന ആരോഗ്യനുണകള് എന്നു നോക്കാം.

നനഞ്ഞ മുടി ജലദോഷത്തിന് കാരണം
നനഞ്ഞ മുടി ജലദോഷത്തിനു കാരണമാകും എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ തീര്‍ത്തും തെറ്റായ ഒരു ധാരണയാണിത്. ഇനി നിങ്ങള്‍ക്ക് ആദ്യമേ ജലദോഷമുണ്ടെങ്കില്‍ മുടിയില്‍ ഈര്‍പ്പമുണ്ടെങ്കില്‍ അത് പ്രശ്നങ്ങള്‍ക്കു വഴിവെയ്ക്കും.

മങ്ങിയ വെളിച്ചം കാഴ്ചശക്തി കുറയ്ക്കും
മങ്ങിയ വെളിച്ചത്തിലെ വായന നിങ്ങളുടെ കാഴ്ചശക്തിയെ കുറയ്ക്കും എന്നൊരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ഒരു തെറ്റായ ധാരണയാണ്. പ്രായമായവര്‍ അവരുടെ കാഴ്ചശക്തിക്കുണ്ടാവുന്ന പ്രശ്നം കാരണം പറയുന്നതാണ് ഇക്കാര്യം.

വെള്ളം കുടിയ്ക്കുന്ന കാര്യം
ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിയ്ക്കണമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ 7 ഗ്ലാസ്സ് വെള്ളം കുടിച്ചാല്‍ ആരോഗ്യത്തിന് യാതൊരു കുഴപ്പവും സംഭവിക്കില്ല. മാത്രമല്ല ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കുക എന്നതാണ് ആരോഗ്യത്തിന് ഉത്തമമായ കാര്യം.

മുടിയുടെ അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ചില പ്രത്യേക ഷാമ്പൂ കൊണ്ട് കഴിയും. എന്നാല്‍ ഏത് ഷാമ്പൂ ആണെങ്കിലും മുടിയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നുണ്ടെങ്കില്‍ മുടിയുടെ അറ്റമൊന്നും പിളരില്ല എന്നത് സത്യം.

മുഖക്കുരുവുണ്ടാക്കും ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്നത് മുഖക്കുരു ഉണ്ടാക്കും എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും മുഖക്കുരുവിന് കാരണം. എന്നാല്‍ പ്രത്യേകിച്ച് ഡാര്‍ക്ക് ചോക്ലേറ്റ നമ്മുടെ ശരീരത്തിനും ത്വക്കിനും വളരെ നല്ലതാണ്.

പഞ്ചസാര കുട്ടികളെ പ്രസരിപ്പുള്ളവരാക്കും
മധുരം കൂടുതല്‍ കഴിയ്ക്കുന്നത് കുട്ടികളില്‍ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കും എന്ന ഒരു ധാരണയുണ്ട്. എന്ാല്‍ അത് ഒരു തെറ്റിദ്ധാരണയാണ്. പലപ്പോഴും കൂടുതല്‍ മധുരം കുട്ടികള്‍ക്ക് നല്‍കുന്നത് ഇവരെ പൊണ്ണത്തടിയന്മാരാക്കാന് സഹായിക്കും.

ചൂട് ഏറ്റവും കൂടുതല്‍ തലയില്‍
ശരീരത്തിന്റെ ചൂട് നഷ്ടപ്പെടുന്നത് തലയില്‍ നിന്നാണ് എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ശരീരത്തിന്റെ ഓരോ ഭാഗവും നമ്മള് മൂടി വെയ്ക്കുന്നതിനനുസരിച്ചാണ് ചൂടു കൂടുന്നതും നഷ്ടപ്പെടുന്നതും.

ഉച്ചഭക്ഷണം തടി കുറയ്ക്കും
ഇന്നു നിലനില്‍ക്കുന്ന ആരോഗ്യ മിത്തുകളില്‍ ഏറ്റവും വലുതാണ് ഇത്. കാരണം ഒരിക്കലും ഉച്ചഭക്ഷണം ഒഴിവാക്കുന്നതിലൂടെ നമ്മുടെ തടി കുറയുന്നില്ല. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തത് നമ്മുടെ മെറ്റാബോളിക് റേറ്റ് കുറയ്ക്കുന്നു. ഇത് ഒരു പക്ഷേ നമ്മുടെ തടി കുറയുന്നതിന് കാരണമാകാം.

കൊഴുപ്പ് കുറച്ചാല്‍ തടി കുറയ്ക്കാം
കൊഴുപ്പ് കുറച്ചാല്‍ തടി കുറയും എന്നൊരു തെറ്റിദ്ധാരണയുണ്ട്. അതുകൊണ്ടു തന്നെ നമ്മള് കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഇതൊന്നും തടി കുറയ്ക്കുന്നതിന് കാരണമാകില്ല.

തണുപ്പു കാലത്ത് സണ്‍സ്ക്രീന്‍ വേണ്ട
തണുപ്പ് കാലങ്ങളില്‍ സണ്‍സ്ക്രീന്റെ ആവശ്യമില്ല എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ സൂര്യന് ഭൂമിയോട് അടുത്തു വരുന്നത് തണുപ്പു കാലത്താണ്. അതുകൊണ്ടു തന്നെ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
