Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ചില ചെറിയ വലിയ കോഴിക്കഥകള്‍
നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ചിക്കന്‍ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഇന്ന് ഏറ്റവും കൂടുതല്‍ പേര് ഉപയേഗിക്കുന്നതും ചിക്കന്‍ തന്നെയാണ് എന്നുള്ളതാണ് സത്യം.
എന്നാല്‍ നമ്മുടെ ആരോഗ്യവുമായി കോഴിയിറച്ചിയ്ക്ക് എന്ത് ബന്ധമാണുള്ളതെന്ന് അറിയാമോ. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകഗുണങ്ങള്‍ നല്കുന്നതില് ചിക്കന്‍ കഴിഞ്ഞേ മറ്റു നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഉള്ളൂ എന്നതാണ് സത്യം. എന്നാല്‍ ഇന്നും പലര്‍ക്കും അതറിയില്ലെന്നതാണ്.
ഏത് ഭക്ഷണവും കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ അതിന് ഗുണം ഒട്ടും കുറയില്ലെന്നതും സത്യമാണ്. എന്നാല്‍ പലപ്പോഴും അനാവശ്യമായ കളറുകളും മറ്റു മിശ്രിതങ്ങളും ചേര്‍ത്ത് ഭക്ഷണത്തെ നാം വികൃതമാക്കുകായാണ് ചെയ്യാറുള്ളത്. ചിക്കന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഊര്‍ജ്ജദായകം ചിക്കന്‍
നമ്മള് എപ്പോഴും എനര്‍ജിയോടു കൂടി ഇരിക്കാന്‍ ചിക്കന്‍ സഹായിക്കുന്നു. ദിവസവും ഒരു ചിക്കന്‍ സൂപ്പ് കഴിച്ചു നോക്കൂ വ്യത്യാസം അനുഭവിച്ചറിയാം.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കും
മാനസിക സമ്മര്‍ദ്ദത്തിന് ചിക്കനുമായി എന്താണ് ബന്ധം? എന്നാല്‍ ചിക്കന്‍ കഴിക്കുന്നത് നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പോഷകങ്ങളുടെ കലവറ
പോഷകങ്ങളുടെ കലവറയാമ് ചിക്കന്‍. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ ചിക്കനില്‍ അടങ്ങിയിട്ടുണ്ട്. മസിലുകളുടെ വളര്‍ച്ചയ്ക്കും ചിക്കന്‍ അത്യന്താപേക്ഷിതമാണ്.

എല്ലുകളുടെ ബലം
എല്ലുകളെ ബലപ്പെടുത്തുന്നതിന് ചിക്കന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും മറ്റു ധാതുക്കളും ചിക്കനെ മറ്റു ഭക്ഷണങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കും
ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് ചിക്കനുണ്ട്. ചിക്കനില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി 3 ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.

മോറ്റബോളിസം ഉയര്‍ത്തുന്നു
നമ്മുടെ ശരീരത്തിലെ അമിത കലോറി എരിച്ചു കളയാനുള്ള കഴിവ് ചിക്കനുണ്ട് എന്നതാണ് സത്യം. കൂടാതെ പ്രോട്ടീന്‍ നിരവധി അടങ്ങിയിട്ടുള്ളതിനാല്‍ മെറ്റബോളിസം ഉയര്‍ത്തുന്നു.

ശരീരത്തിലെ ഉഷ്ണം കുറയ്ക്കുന്നു
ശരീരത്തിലെ ഉഷ്ണം കുറയ്ക്കാനുള്ള കഴിവ് ചിക്കനുണ്ട്. എന്നാല്‍ പലപ്പോഴും ചിക്കനുള്ള അപഖ്യാതിയാണ് ഉഷ്ണം വര്‍ദ്ധിപ്പിക്കുന്നു എന്നത്.

കുട്ടികളുടെ വളര്‍ച്ചയ്ക്ക്
കുട്ടികളുടെ വളര്‍ച്ചയ്ക്ക് ചിക്കന്‍ നല്ലതാണ്. ചിക്കന്‍ മാത്രമല്ല മുട്ടയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ പ്രോട്ടീന്‍ നല്‍കും എന്നുള്ളതാണ് സത്യം.

ഹൃദയാരോഗ്യം സംരക്ഷിക്കും
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ചിക്കന്‍ ഉള്ള പങ്ക് പറയാതെ വയ്യ. ഹോമോക്രിസ്റ്റന് അളവ് നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കുന്നു ചിക്കന്‍.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിലും ചിക്കന്‍ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. ചിക്കനില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കാഴ്ച ശ്കതി വര്ദ്ധിപ്പിക്കുന്നത്ന് സഹായിക്കുന്നു.



Click it and Unblock the Notifications
