Latest Updates
-
ഹൈദരാബാദിലെ മഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 12 മിനിറ്റ് വർക്കൗട്ട് പരീക്ഷിക്കൂ! -
നിർജല ഏകാദശി 2026: സിദ്ധയോഗത്തിന്റെ അപൂർവ്വ സംഗമം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
'കോക്ടെയ്ൽ 2'നായി ക്രിതി സനോണിന്റെ കിടിലൻ മേക്കോവർ; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഫിറ്റ്നസ് രഹസ്യം ഇതാ! -
രാജസ്ഥാനിലെ പൊടിക്കാറ്റും മഴയും: ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
ഉത്തർപ്രദേശിൽ കനത്ത മഴ; മഴക്കാല രോഗങ്ങളെ അകറ്റാൻ വീട്ടിലുണ്ട് ചില അത്ഭുത വഴികൾ! -
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക! -
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ?
മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍
ലോകത്തിലെ 80 ശതമാനത്തോളം പേര് സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ് പറയപ്പെടുന്നത്.സെല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ദിനം തോറും ഉയര്‍ന്നു വരികയാണ്. അതോടൊപ്പം തന്നെ സെല്‍ഫോണുകളില്‍ നിന്നുള്ള ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷന്( ഇഎംആര്‍) ഹാനികരമാണന്നതിന്റെ ചില തെളിവുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ സെല്‍ഫോണിനെ കുറിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിനായി ഇനിയും തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. പ്രാഥമിക ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണന്നാണ്. സെല്‍ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ആദ്യ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. പ്രമേഹ രോഗികള്‍ക്ക് 20 ഭക്ഷണങ്ങള്‍
രണ്ട് മിനുട്ട് നേരം സെല്‍ഫോണില്‍ സംസാരിക്കുന്നത് പോലും തലച്ചോറിലെ സ്വാഭാവിക ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു മണിക്കൂര്‍ വരെ വ്യതിചലനം ഉണ്ടാക്കും.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
സാധ്യമാകുമെങ്കില്‍ തലയില്‍ നിന്നും 2 മുതല്‍ 7 ഇഞ്ച് വരെ ഹാന്‍ഡ്സെറ്റ് മാറ്റി പിടിച്ച് സംസാരിക്കുക അല്ലെങ്കില്‍ ലൗഡ് സ്പീക്കര്‍ ഇട്ട് സംസാരിക്കുക. തലച്ചോറിലേക്കുള്ള ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ പ്രസരണം കുറയ്ക്കാന്‍ ഇത് സഹായിക്കും.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍ തലയ്ക്കടുത്ത് വച്ച് ഉറങ്ങരുത്. ഒന്നുകില്‍ സ്വിച്ച് ഓഫ് ചെയത് വയ്ക്കുക അല്ലെങ്കില്‍ തലയില്‍ നിന്നും 1.80 മീറ്റര്‍ അഥവ 6 അടി അകലത്തില്‍ വയ്ക്കുക.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
സെല്‍ഫോണ്‍ പോക്കറ്റില്‍ വയ്ക്കുമ്പോള്‍ കീപാഡ് ശരീരത്തിന് നേരെ വരുന്ന തരത്തില്‍ വയ്ക്കുക അങ്ങനെയെങ്കില്‍ ആന്റിന നിങ്ങളില്‍ നിന്നും അകന്ന് നില്ക്കും.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
ഗര്‍ഭകാലത്ത് സെല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക.ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ന്നു വരുന്ന അവയവങ്ങളെ ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത ഉണ്ട്.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
വാഹനങ്ങള്‍, ലിഫ്റ്റ്, വിമാനം, ട്രെയിന്‍ പോലെ ലോഹനിര്‍മ്മിത ഇടങ്ങളില്‍ സെല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഇവ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന് ഉയര്‍ത്തും.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
വയറോട് കൂടിയ ഹെഡ്സെറ്റ് ഉപയോഗിക്കാതിരിക്കുക. ഹെഡ് സെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ഫെറൈറ്റ് ബെഡ്സോടു കൂടിയ എയര്‍ ട്യൂബ് ഹെഡ്സെറ്റ് ഉപയോഗിക്കുക.
ബ്ലൂടൂത്ത് മികച്ചതാണ്. സാധാരണ സെല്‍ഫോണുകളുടെ നൂറില്‍ ഒന്ന് റേഡിയോ മാഗ്നെറ്റിക് തരംഗങ്ങള്‍ മാത്രമെ ഇവ പുറത്ത് വിടു.
സാധാരണ ഹെഡ് സെറ്റ് ആണെങ്കില്‍ സെല്‍ഫോണ്‍ ചെവിയില്‍ വയ്ക്കുന്നതിലും മൂന്ന് മടങ്ങ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗം ഏല്‍ക്കേണ്ടി വരും.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. നിലവില്‍ കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളില്‍ രണ്ടാംസ്ഥാനത്ത് ബ്രയിന്‍ ട്യൂമറാണ്.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
നവജാതശിശുക്കളില്‍ നിന്നും സെല്‍ഫോണ്‍ അകറ്റി വയ്ക്കുക. തലയോട്ടിയ്ക്ക് കട്ടി കുറവായതിനാല്‍ ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങള്‍ കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് എളുപ്പം എത്തുകയും അര്‍ബുദ സാധ്യത ഉയര്‍ത്തുകയും ചെയ്യും.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
സെല്‍ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ ഇടുന്നത് ഒഴിവാക്കുക- റേഡിയേഷന് ഉത്പാദന ശേഷിയെ ബാധിച്ചേക്കാം. പേസ്മേക്കര്‍ വച്ചിട്ടുണ്ടെങ്കില്‍ സെല്‍ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വയ്ക്കുന്നതും ഒഴിവാക്കുക.

മൊബൈല്‍ ഫോണ്‍ ആരോഗ്യം കളയാതിരിയ്ക്കാന്‍.....
സെല്‍ഫോണ്‍ വാങ്ങിക്കുമ്പോള്‍ താഴ്ന്ന എസ്എആര്‍ അഥവ സ്പെസിഫിക് അബ്സോര്പഷന് നിരക്ക് നോക്കി വാങ്ങുക. എസ്എആര്‍ താഴ്ന്നിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് - മോട്ടറോള റാസര്‍ വി3എക്സിന്റെ എസ്എആര്‍ 0.14 ആണ്. ഏറ്റവും താഴ്ന്ന എസ്എആര്‍ നിരക്കില്‍ ഒന്നാണിത്.



Click it and Unblock the Notifications