Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പോളിസിസ്റ്റിക് ഓവറി തടി കൂട്ടാതിരിയ്ക്കാന്‍......
ഹോര്‍മോണ്‍ തകരാറുകളാണ് സ്ത്രീകളിലുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണം. സ്ത്രീകളില്‍ ചെറിയ തോതില്‍ കണ്ടുവരുന്ന പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടിയ അളവിലാകുമ്പോള്‍ വരുന്ന രോഗം.
ഓവറിയില്‍ രൂപപ്പെടുന്ന സിസ്റ്റുകളാണ് രോഗമുണ്ടാക്കുന്നത്. വന്ധ്യതയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും വഴി വച്ചേക്കാവുന്ന ഈ രോഗം സ്ത്രീകളില്‍ തടി വര്‍ദ്ധിപ്പിയ്ക്കാനും ഇട വരുത്തും.

പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറിയുണ്ടെങ്കിലും വണ്ണം കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നത് ഏറെ പ്രധാനം. ഫാറ്റില്ലാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കാം. കാര്‍ബോഹൈഡ്രേറ്റുകളും കുറയ്ക്കാം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നിയ്ക്കും. ഭക്ഷണത്തിന്റെ അളവും കുറയ്ക്കും.
വറുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇത് പൊതുവെ തടി വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് പോളിസിസ്റ്റിക് ഓവറി സിന്ഡ്രോമുള്ളപ്പോള്.
അത്താഴം എട്ടു മണിയ്ക്കു മുന്പേയാക്കാം ഇതും വളരെ ലഘുവായി. ദഹനപ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന തടി നിയന്ത്രിയ്ക്കാന്‍ ഇത് നല്ലതാണ്.
വ്യായാമം തടി കുറയ്ക്കാന്‍ മാത്രമല്ല, അസുഖത്തിന് ശമനമുണ്ടാകാനും സഹായിക്കും. ഹോര്‍മോണ്‍ പ്രക്രിയ സാധാരണ ഗതിയിലാകാന്‍ ഇത് ഏറെ നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
