Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവര്‍ക്ക്....
ഫ്രിഡ്ജ് ഇന്ന് എല്ലാവരുടെ വീട്ടിലും കണ്ടു വരുന്നതാണ്. ഇതിന്റെ ഉപയോഗവും ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്നതാണ്. എന്നാല്‍ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഭക്ഷണം തയ്യാറാക്കുന്നതിനെപ്പറ്റിയും അതിനും സമയം ചിലവാക്കുന്നതിനെ പറ്റിയും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്........
പണ്ടു കാലത്ത് നമ്മുടെ വീടുകളിലൊക്കെ ഒരു ദിവസത്തേക്കാണ് ഭക്ഷണമുണ്ടാക്കിക്കൊണ്ടിരുന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. രണ്ടും മൂന്നും ദിവസത്തേക്ക് ചിലപ്പോള്‍ ഒരാഴ്ചത്തേക്ക് എന്ന കണക്കിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഇക്കാര്യം ശ്രദ്ധിക്കുക.

ഭക്ഷണം ചൂടാക്കണം
ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ചൂടാക്കണം. എന്നാല്‍ അത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കരുത്. ഇത്തരത്തില്‍ ചൂടാക്കിയാല്‍ ഭക്ഷണത്തിലുള്ള പോഷകങ്ങളും വിറ്റാമിനുകളും എല്ലാം നഷ്ടപ്പെടും മാത്രമല്ല പിന്നീട് അത് കഴിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല.

ആവിയില്‍ വേവിയ്ക്കാന്‍ ശ്രമിക്കുക
ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണം ചൂടാക്കുന്നതിനേക്കാള് അത് ആവിയില്‍ വേവിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഭക്ഷണത്തിന് തനതായ രുചിയും ലഭിയ്ക്കും.

കറികള്‍ തിളപ്പിക്കുക
കറികളെല്ലാം തന്നെ ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം തിളപ്പിച്ചുപയോഗിക്കുക. കറികള്‍ മാത്രമല്ല സൂപ്പും ഇത്തരത്തില്‍ തിളപ്പിച്ചുപയോഗിക്കുന്നത് അതിന്റെ ഗുണഫലം കൂട്ടും.

വറുത്ത ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വേണ്ട
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് വീണ്ടും ചൂടാക്കി കഴിക്കുന്നത് അനാരോഗ്യം സൃഷ്ടിക്കും.

കൂടുതല്‍ സമയം ഫ്രിഡ്ജില്‍
ഭക്ഷണം ഉണ്ടാക്കിയാല്‍ ഉടനെ കഴിക്കുന്നതാണ് നല്ലത്. ബാക്കി വരുന്നെങ്കില്‍ അത് രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
