For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനസംഹാരികള്‍ക്കു പുറകില്‍ മരണം...

|

ഇപ്പോള്‍ എന്തിനും ഏതിനും ഗുളിക കഴിക്കുന്നവരാണ് നമ്മള്‍. ഒരു ചെറിയ തലവേദന വന്നാല്‍ പോലും ഗുളികയില്ലാതെ പറ്റില്ല നമുക്ക്. എന്നാല്‍ ഓരോ ഗുളിക കഴിക്കുമ്പോഴും നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കുറയുകയാണ് എന്ന കാര്യം നമ്മള്‍ ചിന്തിക്കുന്നില്ല.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ

പ്രത്യേകിച്ച് വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അപകടകരമായ അനാരോഗ്യത്തിനാണ് ഇത് കാരണമാകുന്നതെന്ന് നമ്മള്‍ മറക്കുന്നു. എന്നാല്‍ കടുത്ത വേദന വരുമ്പോള്‍ നമ്മള്‍ എല്ലാം മറക്കുന്നു. എങ്ങനെയെങ്കിലും വേദനയൊന്ന് മാറിക്കിട്ടിയാല്‍ മതിയെന്നായിരിക്കും നമ്മുടെ ചിന്ത. പക്ഷേ ഇത്തരത്തില്‍ വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ നമ്മള്‍ ആലോചിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗുളികയില്ലാതെ വേദന മാറില്ല

ഗുളികയില്ലാതെ വേദന മാറില്ല

ഗുളികയില്ലാതെ വേദന മാറില്ല എന്ന അവസ്ഥയിലേക്ക് നമ്മളെത്തും. എത്ര ചെറിയ വേദനയാണെങ്കില്‍ പോലും ഗുളിക കഴിക്കാതെ പറ്റില്ല എന്നായി മാറും. ഇത് പലപ്പോഴും നമ്മുടെ മാനസിക നിലയേയും ജോലിയേയും വരെ ബാധിയ്ക്കും.

പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍

പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍

വേദന സംഹാരികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലായിരിക്കും. ഇത് ഡിപ്രഷനിലേക്കോ മാനസിക സംഘര്‍ഷത്തിലേക്കോ നമ്മളെ കൊണ്ടു ചെന്നെത്തിക്കും. മാത്രമല്ല പലപ്പോഴും പല തരത്തിലുള്ള അലര്‍ജിയും ഇതുണ്ടാക്കും.

പകരം സംവിധാനങ്ങള്‍ കണ്ടെത്തുക

പകരം സംവിധാനങ്ങള്‍ കണ്ടെത്തുക

ഗുളിക കഴിക്കുക എന്നതിനു പകരമായി വേദന വരുമ്പോള്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്തുക എന്നതാണ് മറ്റൊരു കാര്യം. പെയിന്‍ മസാജ് തെറാപ്പി ഇത്തരത്തില്‍ ഗുണം ചെയ്യുന്ന ഒന്നാണ്.

മരണത്തിനു കാരണമാകും

മരണത്തിനു കാരണമാകും

മരണത്തിലേക്ക് നയിക്കാന്‍ കാരണമാകുന്നതും പലപ്പോഴും വേദന സംഹാരികളുടെ ഉപയോഗമാണ്. ഏകദേശം 45 ഇന്ത്യാക്കാരാണ് ഓരോ മാസവും മരിക്കുന്നത് എന്നതാണ് സത്യം.

ദീര്‍ഘവേദനയ്ക്ക് നല്ലതല്ല

ദീര്‍ഘവേദനയ്ക്ക് നല്ലതല്ല

ദീര്‍ഘ നേരം നീണ്ടു നില്‍ക്കുന്ന തരത്തിലുള്ള വേദനയ്ക്ക് വേദനസംഹാരികള്‍ കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് ആര്‍ത്രൈറ്റിസ് പുറംവേദന തുടങ്ങിയവയ്ക്ക് ഇത്തരത്തിലുള്ള വേദന സംഹാരികള്‍ കഴിക്കുന്നത് ഒട്ടും നല്ലതല്ല.

വേദന സംഹാരികളേക്കാള്‍ നല്ലത് മദ്യം

വേദന സംഹാരികളേക്കാള്‍ നല്ലത് മദ്യം

എന്നാല്‍ പല അവസരങ്ങളിലും വേദന സംഹാരികള്‍ സൃഷ്ടിക്കുന്ന അത്രയും പ്രശ്‌നം മദ്യം ഉണ്ടാക്കില്ല എന്നതാണ് സത്യം. മാത്രമല്ല ഇത്തരത്തില്‍ അമിതമായ വേദനയാണെങ്കില്‍ ദിവസവും ഒരു ഗ്ലാസ് വൈന്‍ കുടിയ്ക്കുന്നതും വേദനയെ ഇല്ലാതാക്കും.

വേദനയെ കുറയ്ക്കുന്നില്ല

വേദനയെ കുറയ്ക്കുന്നില്ല

വേദന സംഹാരികള്‍ ഒരിക്കലും നമ്മുടെ വേദനയെ കുറയ്ക്കുന്നില്ല. വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അത് നമ്മുടെ ഞരമ്പുകളെ തളര്‍ത്തുകയും അതിലൂടെ വേദന വേര്‍തിരിച്ചറിയാനുള്ള നമ്മുടെ കഴിവ് ഇല്ലാതാകുകയും ചെയ്യുന്നു.

English summary

Things You Should Consider Before Taking Painkiller Drugs

Approximately 13 percent of all Indians are currently taking prescription painkilling drugs. Additionally, millions of people take over-the-counter pain relievers on a regular basis.
Story first published: Monday, November 9, 2015, 10:05 [IST]
X
Desktop Bottom Promotion