Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
ആയുസ്സിന്റെ കണക്കു തിരുത്തുന്നവ
മനുഷ്യന്റെ ആയുസ്സ് ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിന് മറ്റുള്ളവരെ കുറ്റം പറയാനും പാടില്ല. കാരണം ഇതിന്റെയെല്ലാം ഉത്തരവാദികള്‍ നമ്മള് തന്നെയാണ്. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയാണ് എല്ലാത്തിനു കാരണം. സംശയം വേണ്ട, കൊക്കക്കോള നമ്മളെ ഇങ്ങനെയാക്കും
നമ്മളറിയാതെ തന്നെ നമുക്ക് പണി തരുന്ന ചില വസ്തുക്കളുണ്ട്. അതെന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ. പലപ്പോഴും ആയുസ്സിന്റെ പകുതി കുറയ്ക്കാന്‍ ഇത്രയും പറ്റിയ വസ്തുക്കള്‍ വേറെ ഇല്ലെന്നു തന്നെ പറയാം. ആയുസ്സിന്റെ നീളം കുറയ്ക്കും ഭക്ഷണം
എന്നാല്‍ ഇവ നമുക്കു പലപ്പോഴും പ്രിയപ്പെട്ടതായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ നമുക്ക് എട്ടിന്റെ പണി തരുന്ന വസ്തുക്കള്‍ എന്നു നോക്കാം.

കൃത്രിമ മധുരം
കൃത്രിമ മധുരത്തിനാണ് ഇന്ന് ഉപഭഓക്താക്കള് കൂടുതല്‍. ഇതൊഴിവാക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. അല്‍ഷിമേഴ്സ് എന്ന വില്ലനെ ഏറ്റവും കൂടുതല്‍ നമ്മളിലേക്ക് എത്തിക്കുവാന്‍ ഈ മധുരത്തിനു കഴിയും.

ഇലക്ട്രോണിക് വസ്തുക്കള്‍
ഇതില്‍ ഏറ്റവും മുന്പില് നില്‍ക്കുന്നത് മൊബൈല്‍ ഫോണ്‍ തന്നെയാണ്, എത്രയൊക്കെ വേണ്ടെന്നു വെച്ചാലും ഏപ്പോഴും നമ്മുടെ കയ്യിലുണ്ടാകും ഈ വില്ലന്‍. ഇതുണ്ടാക്കുന്ന റേഡിയേഷന് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒരിക്കലം പരിഹരിക്കാനാവാത്തതാണ്.

കീടനാശിനികള്‍
എന്തിലും ഏതിലും കീടനാശിനികളാണ്, ഭക്ഷണത്തിലും പച്ചക്കറികളിലും എല്ലാം വിഷം കൊണ്ടു പൊതിഞ്ഞ ഒരു കാലഘട്ടമാണ് ഇത്. എത്രയൊക്കെ വേണ്ടെന്നു വെച്ചാലും ഒരിക്കലും ഉപേക്ഷിക്കാന്‍ പറ്റാത്ത വിധത്തിലാണ് ഇപ്പോള്‍ ഇതിന്റെ ഉപയോഗം.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍
സൗന്ദര്യ വര്‍ദ്ധ വസ്തുക്കള്‍ എന്ന പേരില്‍ നാം ചുമന്നു കൊണ്ടു നടക്കുന്നത് അനാരോഗ്യത്തെയാണ്. ഇത് ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ എന്നന്നേക്കുമായി നമുക്ക് നല്‍കിയാണ് വിടപറയുക.

ക്ലീനിംഗ് പ്രൊഡക്ട്സ്
വീട് വൃത്തിയാക്കാനും കാര്‍ വൃത്തിയാക്കാനുമെല്ലാം നമ്മള് പല തരത്തിലുള്ള ലോഷനും മറ്റും ഉപയോഗിക്കും. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം അനന്തര ഫലം പിന്നീടാണ് നമ്മള് അനുഭവിക്കുക.

എയര്‍ഫ്രഷ്നര്‍
എയര്‍ഫ്രഷ്നര്‍ ദുര്‍ഗന്ധം മാറാന്‍ വേണ്ട് നമ്മള് പരമാവധി ഉപയോഗിക്കും. എന്നാല്‍ പലപ്പോഴും ഇതിന്റെ അനന്തരഫലങ്ങള്‍ നമ്മുടെ കയ്യിലൊതുങ്ങാത്തതായിരിക്കും. ഇത് ശ്വാസകോശാര്‍ബുദത്തിന് വരെ കാരണമാകും.

പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം
പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് നമ്മളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് വരെ കാരണമാകും.

പ്രോസസ്സ്ഡ് മീറ്റ്
പ്രോസസ്സ്ഡ് മീറ്റ് ഇത്തരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ്. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍.

ഇരുത്തത്തിലുള്ള പ്രത്യേകത
പലപ്പോഴും ഇരിക്കുന്നതിന്റെ പ്രത്യേകത കൊണ്ട് തന്നെ നമ്മള് രോഗങ്ങളുടെ പിടിയില്‍ പെടും. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

മാനസിക സമ്മര്‍ദ്ദം
ഇന്നത്തെ കാലത്ത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം നിത്യജീവിതത്തിന്റെ ഭാഗമാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.



Click it and Unblock the Notifications
