Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സോഫ്റ്റ്ഡ്രിങ്കുകളിലെ അപകടം
ഭക്ഷണകാര്യത്തില്‍ യാതൊരു തരത്തിലുള്ള നിയന്ത്രണവും വെയ്ക്കാത്ത ഒരു തലമുറയാണ് ഇന്നുള്ളത്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ ഉള്ള നിയന്ത്രണമില്ലായ്മ സമ്മാനിക്കുന്നതാണ് പല അസുഖങ്ങളും. രോഗങ്ങളുടെ കലവറയാണ് ഇന്നു പലരുടേയും ശരീരം. അതിന് പ്രായഭേദമില്ലെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്.
ഫാസ്റ്റ്ഫുഡ് ലോകത്ത് ജീവിയ്ക്കുന്ന നമ്മുടെ ഇഷ്ടപാനീയമാണ് സോഫ്റ്റ് ഡ്രിങ്കുകള്‍. എന്നാല്‍ പലപ്പോഴും സോഫ്റ്റ്ഡ്രിങ്കുകള്‍ ഉണ്ടാക്കുന്ന അപകടം നാം മുന്‍കൂട്ടി കാണേണ്ടതാണ്. എന്തൊക്കെ മാറ്റങ്ങളാണ് ശീതളപാനീയം ശീലമാക്കുന്നതിലൂടെ നമ്മുടെ ആരോഗ്യകാര്യത്തില്‍ സംഭവിയ്ക്കുക എന്നു നോക്കാം.

ഭക്ഷണത്തിന് രുചിയില്ലായ്മ
ഭക്ഷണത്തിന് രുചിയുണ്ടാവില്ല എന്നതാണ് ആദ്യം തോന്നുന്ന പ്രശ്നം. ഏത് ഭക്ഷണം കഴിച്ചാലും അതൊന്നും നമ്മുടെ രുചിയുമായി ഇണങ്ങില്ലെന്നതാണ് സത്യം.

പ്രമേഹമെന്ന വില്ലന്‍
ഇന്നത്തെ ചെറുപ്പക്കാരില്‍ കൂടുതലായി കണ്ടു വരുന്നതാണ് ടൈപ്പ് ടു ഡയബറ്റിസ്. ഇത് വര്‍ദ്ധിപ്പിക്കാന്‍ പ്രധാന കാരണക്കാരന്‍ ഇത്തരത്തിലുള്ള സോഫ്റ്റ് ഡ്രിങ്ക്സ് തന്നെയാണ്.

അമിതവണ്ണം
സോഫ്റ്റ്ഡ്രിങ്ക്സിന്റെ അമിതമായ ഉപയോഗം പൊണ്ണത്തടിയ്ക്ക് കാരണമാകും. ഒരൗണ്‍സില്‍ തന്നെ 39 ഗ്രാം പഞ്ചസാരയും കലോറിയും ഉണ്ട് എന്നതാണ് ഇതിനു കാരണം.

കിഡ്നിയുടെ കാര്യത്തിലും ശ്രദ്ധ
സോഫ്റ്റ്ഡ്രിങ്ക്സിന്റെ അമിതോപയോഗം കിഡ്നി തകരാര്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മള് ഓരോ പ്രാവശ്യവും ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ കിഡ്നി രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഹൃദയാരോഗ്യം നഷ്ടപ്പെടും
ഗുരുതരമായ ഹൃദയ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഇത്തരത്തിലുള്ള ശീതള പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ കാരണമാകും. മാത്രമല്ല രക്ത സമ്മര്‍ദ്ദം ഉയര്‍ത്താനും അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കാനും ഇവ കാരണമാകും.

പല്ലുകളുട ആരോഗ്യവും നിറവും
പല്ലുകളുട ആരോഗ്യവും നിറവും ഇല്ലാതാക്കാന്‍ സോഫ്റ്റ്ഡ്രിങ്കുകള്ക്കു കഴിയും. പല്ലിന്റെ ഇനാമലിനെ കേടുവരുത്തുകയും ചെയ്യും.

കായികക്ഷമത കുറയ്ക്കും
നമ്മുടെ ശാരീരികോര്‍ജ്ജം കുറയ്ക്കാന്‍ ഇത്തരത്തില്‍ സോഫ്റ്റ്ഡ്രിങ്കുകള്‍ കാരണമാകും. ശാരീരിക ക്ഷീണം വര്‍ദ്ധിപ്പിക്കുന്നതിനും ഇവ കാരണമാകും.

രോഗപ്രതിരോധ ശേഷി
രോഗ പ്രതിരോധ ശേഷിയെ ഇല്ലാതാക്കും. അതുകൊണ്ടു തന്നെ രോഗങ്ങള്‍ വേഗം പിടി കൂടുന്നതിനും സോഫ്റ്റ്ഡ്രിങ്കുകളുടെ അമിതോപയോഗം കാരണമാകുന്നു.

എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നതിനും സോഫ്റ്റ്ഡ്രിങ്കുകള്‍ കാരണമാകും. ആര്‍ത്രൈറ്റിസ് നിങ്ങളുടെ കൂടപ്പിറപ്പാകാനും ഇത് കാരണമാകും.



Click it and Unblock the Notifications
