For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ എഴുന്നേല്‍ക്കണമെങ്കില്‍ രാത്രി ചെയ്യേണ്ടത്

|

ഉറക്കം പലപ്പോഴും നമുക്കൊരു രക്ഷപ്പെടലാണ്. പല പ്രശ്‌നങ്ങളില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുമുള്ള രക്ഷപ്പെടല്‍. താല്‍ക്കാലിക മരണം എന്നു വേണമെങ്കില്‍ ഉറക്കത്തെ നിര്‍വ്വചിക്കാം. എന്നാല്‍ പലപ്പോഴും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നാം ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും പിന്നീട് നമുക്ക് തന്നെ ദോഷകരമായി ബാധിയ്ക്കും. പാദവേദനയ്ക്കു പരിഹാരവും

എന്നാല്‍ നല്ല ഉറക്കത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നാം ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനമാണ് ഫൂട്ട് മസാജ്. എല്ലാവര്‍ക്കും ഇഷ്ടമാണ് കാല്‍ മസാജ് ചെയ്യാന്‍ എന്നാല്‍ പലപ്പോഴും ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരായിരിക്കില്ല. കാല്‍പ്പാദത്തിലെ ദുര്‍ഗന്ധമകറ്റാന്‍.....

ദിവസവും കാല്‍ മസാജ് ചെയ്താല്‍ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ ഇത്രയും നല്ലൊരു വഴി വേറെയില്ല. എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് കാല്‍ മസാജ് ചെയ്താല്‍ എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുക എന്നു നോക്കാം.

ആരോഗ്യമുള്ള കാലു തന്നെ ആദ്യം

ആരോഗ്യമുള്ള കാലു തന്നെ ആദ്യം

ആരോഗ്യമുള്ള കാലു തന്നെയാണ് നമ്മുടെ സമ്പത്ത്. ഭൂമിയുമായി നമ്മെ ബന്ധിപ്പിക്കുന്ന ആദ്യത്തെ അവയവമാണ് കാല്‍. അപ്പോള്‍ അതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് നമുക്ക് ഊഹിക്കാനാവുന്നതേ ഉള്ളൂ.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ നമ്മുടെ കാലിനു കഴിയും. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ക്രമീകരിക്കാന്‍ കാല്‍ മസാജ് ചെയ്യുന്നതിലൂടെ കഴിയുന്നു. പ്രത്യേകിച്ച് കിടക്കാന്‍ പോകുന്നതിനു മുന്‍പ് ദിവസവും കാല്‍ മസാജ് ചെയ്യൂ, ഇതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ഉത്കണ്ഠ കുറയ്ക്കുന്നു

ഉത്കണ്ഠ കുറയ്ക്കുന്നു

ഉത്കണ്ഠ കുറയ്ക്കുന്നതിന് കാല്‍ മസാജ് ചെയ്യുന്നത് സഹായിക്കുന്നു. പലപ്പോഴും ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉത്കണ്ഠ. അതുകൊണ്ടു തന്നെ എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് കാല്‍ മസാജ് ചെയ്തു നോക്കൂ.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മസാജ് പുലിയാണ്. കാല്‍ മസാജ് ചെയ്താല്‍ തന്നെ ശരീരത്തിലങ്ങോളമിങ്ങോളമുള്ള രക്തയോട്ടം ഊര്‍ജ്ജിതപ്പെടുത്തുന്നു.

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് പരിഹാരം

ആര്‍ത്രൈറ്റിസ് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫൂട്ട് മസാജ്. ഇതിലൂടെ എത്ര കഠിനമായ ആര്‍ത്രൈറ്റിസും പരിഹരിക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫൂട്ട് മസാജ്. എന്നും ഫൂട്ട് മസാജ് ചെയ്യുന്നത് ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഫൂട്ട് മസാജിനു കഴിയും. കൊളസ്‌ട്രോള്‍ കുറയുന്നതിലൂടെ ഹൃദയാരോഗ്യത്തെ പറ്റിയുള്ള ആശങ്ക അവസാനിപ്പിക്കാം.

Story first published: Wednesday, December 23, 2015, 13:39 [IST]
X
Desktop Bottom Promotion