Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
പഴങ്ങള്‍ എപ്പോള്‍ കഴിക്കണം..?
എല്ലാത്തരം പഴങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്ന് അറിയാം. പല തരത്തിലും ആരോഗ്യത്തിന് ഗുണങ്ങള്‍ ശേഷിയുള്ളവയാണ് പഴവര്‍ഗങ്ങള്‍. പ്രോട്ടീന്‍, വൈറ്റമിന്‍, ഇരുമ്പ്, മിനറല്‍സ് തുടങ്ങി പോഷകങ്ങളുടെ കലവറ തന്നെയാണ് പഴങ്ങള്‍.
ആപ്പിള്‍ തൊലിയുടെ ആരോഗ്യഗുണങ്ങള്‍
എന്നാല്‍ ഈ പഴങ്ങളുടെ ഗുണം ശരീരത്തിന് ലഭിക്കണമെങ്കില്‍ ശരിയായ സമയത്ത് കഴിക്കണം. ഏത് സമയത്താണ് പഴങ്ങള്‍ കഴിയ്ക്കേണ്ടതെന്ന സംശയം പലര്‍ക്കുമുണ്ട്. ചിലര്‍ രാവിലെ കഴിച്ചാല്‍ നല്ലതാണെന്ന് പറയുന്നു. മറ്റു ചിലര്‍ ഭക്ഷണത്തിനുശേഷം കഴിക്കുന്നതാണ് നല്ലതെന്നും. ഏതാണ് ശരിയായ വഴി..? പച്ചമാങ്ങ കഴിച്ചാല്‍ 14 ഗുണം
അതിനെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്. പല രോഗങ്ങള്‍ക്കും ആരോഗ്യത്തിനും പഴങ്ങള്‍ നല്ല മരുന്നാകണമെങ്കില്‍ അതിന്റേതായ സമയത്ത് കഴിക്കണം...

വെറുംവയറ്റില്‍
രാവിലെ വെറുംവയറ്റില്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ സഹായിക്കും.

പ്രാതലിന്
ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും ഉത്തമമായ വഴിയാണ് പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

വ്യായാമം ആരംഭിക്കുമ്പോള്‍
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഏതെങ്കിലും പഴവും വെള്ളവും കഴിക്കുക. വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജം ലഭിക്കും.

സീസണല്‍ ഫ്രൂട്സ്
സീസണല്‍ ഫ്രൂട്സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ്
ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായകമാകും.

ഭക്ഷണശേഷം
ഭക്ഷണശേഷം ഉടനടി പഴങ്ങള്‍ കഴിക്കരുത്. രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞാല്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വൈറ്റമിന്‍ മുഴുവന്‍ ശരീരത്തിന് ലഭിക്കണമെങ്കില്‍ നല്ല സമയം അതാണ്.

അത്താഴം
അത്താഴത്തിന് പഴങ്ങള്‍ മാത്രം കഴിച്ച് കിടക്കുന്നവരുണ്ട്. എന്നാല്‍ അത്താഴം കഴിച്ച് കഴിഞ്ഞ് കിടക്കുന്നതിനുമുന്പ് പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.

ക്ഷീണം മാറ്റാന്‍
ജോലി ചെയ്ത് ക്ഷീണിച്ച് വരികയാണെങ്കില്‍ ശരീരത്തെ തണുപ്പിക്കാന്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് നല്ല ഊര്‍ജ്ജം നല്‍കും.



Click it and Unblock the Notifications
