Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അമിത ദേഷ്യം നമ്മുടെ അന്തകന്
നമുക്കെല്ലാവര്ക്കും ദേഷ്യം വരും. എന്നാല് പലപ്പോഴും നിയന്ത്രിക്കാന് പറ്റാത്ത ദേഷ്യം പല ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാകും എന്നത് സത്യം. എന്നാല് പലര്ക്കും നിയന്ത്രിക്കാന് പറ്റാത്ത കാര്യമായിരിക്കും അമിതദേഷ്യം. ഇതെന്തൊരു കോപം.....
ഇത്തരത്തില് അമിത കോപം ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്ത്തനങ്ങളെത്തന്നെ ബാധിയ്ക്കും. ആരോഗ്യപ്രശ്നങ്ങള് മാത്രമല്ല മാനസികമായും പല പ്രശ്നങ്ങളും ഇതുണ്ടാക്കും. എന്നാല് ദേഷ്യം വന്നാല് അത് പ്രകടിപ്പിക്കുക തന്നെ വേണം അതല്ലാതെ ആ ദേഷ്യം മനസ്സില് വെച്ചു കൊണ്ടിരുന്നാല് അതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കും. ദേഷ്യം നിയന്ത്രിയ്ക്കാന് ചില വഴികള്
പലര്ക്കും പല തരത്തിലായിരിക്കും ദേഷ്യം വരുന്നത്. ചിലര്ക്ക് അമിതകോപം നിയന്ത്രിക്കാന് തന്നെ കഴിയാത്ത അവസ്ഥയായിരിക്കും. ഇത് പല ബന്ധങ്ങളേയും ഇല്ലാതാക്കും. എന്തൊക്കെയാണ് ദേഷ്യത്തിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള് എന്നു നോക്കാം.

തലവേദന
തലവേദനയാണ് പലപ്പോഴും ദേഷ്യം വരുന്നതിന്റെ ഫലമായുണ്ടാകുന്ന ആദ്യത്തെ ആരോഗ്യപ്രശ്നം. അമിത കോപക്കാരില് ഇത്തരത്തിലുള്ള തലവേദന സാധാരണമാണ്. ഇത് ഡിപ്രഷനിലേക്ക് ഇവരെ കൊണ്ടെത്തിക്കും എന്നതാണ് സത്യം.

ദഹനപ്രശ്നങ്ങള്
ദഹനപ്രശ്നങ്ങള് പലപ്പോഴും ദേഷ്യക്കാരില് കൂടുതലായിരിക്കും. നിങ്ങള് എപ്പോള് ദേഷ്യത്തോടെ ഇരിക്കുന്നുവോ ആ സമയം നമ്മുടെ നാഡീവ്യവസ്ഥയില് കാര്യമായ മാറ്റം വരുന്നു. ഇത് നമ്മുടെ രക്തയോട്ടത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നു. ഇത് നമ്മുടെ ദഹന പ്രവര്ത്തനങ്ങളെ താളം തെറ്റിയ്ക്കുന്നു.

ഉറക്കക്കുറവ്
അമിത കോപം ഉണ്ടാക്കുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ഉറക്കമില്ലായ്മ. ഇത് നമ്മുടെ മാനസിക സമ്മര്ദ്ദം ഉയര്ത്തും എന്നതാണ് ഓര്മ്മവെയ്ക്കേണ്ടത്. ഉറക്കമില്ലായ്മ ഉണ്ടാക്കുന്ന പല പ്രശ്നങ്ങളും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക.

ഉത്കണ്ഠ
ഉത്കണ്ഠ നല്ലതാണ്. എന്നാല് അമിത കോപം സൃഷ്ടിക്കുന്ന ഉത്കണ്ഠയാണ് പ്രശ്നങ്ങള് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നം ജനറലൈസ്ഡ് ആന്ക്സൈറ്റി ഡിസോര്ഡര് എന്ന പ്രശ്നത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ലോകത്തില് ലക്ഷക്കണക്കിനു പേരെയാണ് ഇത്തരത്തിലുള്ള പ്രശ്നം ബാധിച്ചിരിയ്ക്കുന്നത്.

ഡിപ്രഷന്
അടക്കാന് പറ്റാത്ത ദേഷ്യം പലപ്പോഴും നമ്മളെ ഡിപ്രഷനിലേക്കാണ് എത്തിക്കുക. ഈ ഡിപ്രഷനില് നിന്ന് പിന്നീട് കരകയറാന് പ്രയാസമായിരിക്കും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ദേഷ്യം നിയന്ത്രിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

രക്തസമ്മര്ദ്ദം വര്ദ്ധിക്കും
സ്വാഭാവികമായും നമുക്ക് ദേഷ്യം വരുമ്പോള് നമ്മുടെ രക്തസമ്മര്ദ്ദം വര്ദ്ധിക്കും എന്നതാണ് സത്യം. മാത്രമല്ല ഇത് ഹൃദയാഘാതമെന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യും.

ഹൃദയാഘാതം
അമിത ദേഷ്യത്തിന്റെ അവസാനമാണ് ഹൃദയാഘാതം എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഈ അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില് അമിത ദേഷമുള്ളവരിലാണ് ഏറഅറവും കൂടുതല് ഹൃദയാഘാത സാധ്യത കണ്ടെത്തിയത്.



Click it and Unblock the Notifications
