Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
വറുക്കുന്നതിന് മികച്ച എണ്ണകള്‍
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നമ്മള്‍ക്കെല്ലാം വളരെ ഇഷ്ടമാണ്. എന്നാല്‍, ഇതിനായി ഉപയോഗിക്കുന്ന എണ്ണകള്‍ ആരോഗ്യദായകങ്ങളാണോ എന്ന് ശ്രദ്ധിക്കാറുണ്ടോ?
അത്തരത്തിലുള്ള ചില എണ്ണകള്‍ ഇതാ,

1. നിലക്കടല എണ്ണ
നല്ല കൊഴുപ്പ്( ഏകപൂരിത, ബഹുപൂരിത കൊഴുപ്പ്) ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട് . പാചകത്തിന് ഉപയോഗിക്കുന്ന മറ്റ് എണ്ണകളേക്കാള്‍ കൂടുതല്‍ കാലം ഇവ ഉപയോഗിക്കാനും കഴിയും . നിലക്കടല എണ്ണ വളരെ പെട്ടെന്ന് പുകയുകയില്ല. ഇതിന്റെ സ്മോക്കിങ് പോയിന്റ് അതായത് എണ്ണ വിഘടിച്ച് കരിഞ്ഞ് തുടങ്ങുന്ന അവസ്ഥ ഉയര്‍ന്നതാണ്. കൂടാതെ ഈ എണ്ണ ഭക്ഷണത്തിന്റെ രുചി ആഗിരണം ചെയ്യുകയോ മാറ്റുകയോ ചെയ്യില്ല എന്നതാണ് മറ്റൊരു സവിശേഷത.
2. സൂര്യകാന്തി എണ്ണ
ഉയര്‍ന്ന ഒലിയിക്കായിട്ടുള്ള സൂര്യകാന്തി എണ്ണ വറക്കുന്നതിന് തിരഞ്ഞെടുക്കുക. ഇതില്‍ ഉയര്‍ന്ന അളവില്‍ ഏകപൂരിതകൊഴുപ്പ് അടങ്ങിയിരിക്കും ഹാനികരമായ ചീത്ത കൊഴുപ്പ് ഉണ്ടായിരിക്കുകയില്ല. നേര്ത്തരുചിയും ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുള്ള സൂര്യകാന്തി എണ്ണ ഏകപൂരിതവും ഉയര്‍ന്ന് സ്മോക് പോയിന്റോട് കൂടിയതുമാണ്.
3. സോയബീന്‍ എണ്ണ
സോയാബിനില്‍ നിന്നും വേര്‍തിരിച്ചെടുത്തിട്ടുള്ള ഈ എണ്ണയില്‍ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഒമേഗ 3 ഫാറ്റി ആസിഡ് ബഹുപൂരിത കൊഴുപ്പ് എന്നിവയും കാണപ്പെടുന്നുണ്ട്. ഉയര്‍ന്ന ഓയിലിക്കായിട്ടുള്ള എണ്ണ തിരഞ്ഞെടുക്കുക.
4. കനോല എണ്ണ
കടുക് ഇനത്തില്‍ വരുന്ന റേപ്സീഡില് നിന്നും വേര്‍തിരിച്ചെടുക്കുന്ന കനോല എണ്ണ ഒലിവ് എണ്ണയും സൂര്യകാന്തി എണ്ണയും കഴിഞ്ഞാല്‍ ഹൃദയത്തിന് വളരെ ഗുണകരമായ എണ്ണയാണ്. വറുക്കുന്നതിനും പൊരിക്കുന്നതിനും മികച്ച എണ്ണയാണിത്.
വറുക്കുന്നതിന് എണ്ണയുടെ ചൂട് പാകമാണോ എന്ന് വിലയിരുത്തുന്നതിന് ഡീപ് ഫാറ്റ് തെര്‍മോമീറ്റര്‍ വളരെ യോജിച്ചതാണ്. ഇത് കൈവശം ഇല്ല എങ്കില്‍ മറ്റൊരു വഴി ഉണ്ട്. ചൂടായ എണ്ണയിലേക്ക് ഒരു ഉരുള കുഴച്ച മാവ് അല്ലെങ്കില്‍ ഒരു കഷ്ണം ബ്രഡ് ഇടുക.ഇത് എണ്ണയുടെ ഉപരിതലത്തിലേക്ക് പൊങ്ങി വരികയാണെങ്കില്‍ ചൂട് പാകമായി എന്നാണര്‍ത്ഥം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
