Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കരിംജീരകത്തിന്റെ ഗുണങ്ങള്‍
നൈജെല്ല സറ്റൈവ അഥവാ കരിം ജീരകം ഒരു ഔഷധമാണ്. ഇത് ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ക്കാനും ഉപയോഗിക്കുന്നു. തൈമോക്വിനോണ്‍ എന്ന സജീവമായ ബയോആക്ടീവ് അടങ്ങിയ കരിംജീരകം അപസ്മാരം, അലര്‍ജികള്‍ എന്നിവയുടെ ചികിത്സക്കും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
മാറ്റം വരുത്തേണ്ടുന്ന ആരോഗ്യ ശീലങ്ങള്‍ !
കരിംജീരകം ഈജിപ്തില്‍ നിന്നാണ് വന്നത്. ചെറിയ തൊണ്ടുകള്‍ക്കുള്ളിലുള്ള ഇവ ലഭിക്കുന്നതിന് അവയുടെ മേല്‍ വെള്ളം തളിക്കണം. ബ്ലാക്ക് കരാവെ, റോമ കോറിയാണ്ടര്‍ എന്നീ പേരുകളും കരിംജീരകത്തിനുണ്ട്. എംആര്‍എസ്എ, ക്യാന്‍സര്‍ എന്നിവയ്ക്ക് ഫലപ്രദമാണ് കരിംജീരകം. കരിംജീരകത്തിന്റെ ചില ആരോഗ്യപരമായ ഗുണങ്ങളെ പരിചയപ്പെടാം.

1. പ്രമേഹം
ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്.

2. ഹെലികോബാക്ടര്‍ പൈലോറി അണുബാധ
ട്രിപ്പിള്‍ ഇറാഡിക്കേഷന്‍ തെറാപ്പിക്ക് സമാനമായി ഹെലികോബാക്ടര്‍ പൈലോറി അണുബാധയെ ചെറുക്കാന്‍ കരിംജീരകത്തിന് കഴിവുണ്ട്.

3. അപസ്മാരം
അപസ്മാരത്തെ തടയാനുള്ള കരിംജീരകത്തിന്റെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍ കരിംജീരകത്തിന്റെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി.

4. രക്തസമ്മര്‍ദ്ധം
കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

5. തൊണ്ടവേദന
ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്‍കും.

6. ശസ്ത്രക്രിയയുടെ പാട് മാറ്റാം
ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതും ഒട്ടിച്ചേരലും തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

7 സോറിയാസിസ്
സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.

8. പാര്‍ക്കിന്‍സണ്‍സ്
കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിക്കുമെന്ന് ന്യൂറോസയന്‍സ് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

9. പാമ്പുകടി, മൂലക്കുരു, പാടുകള്‍
പാമ്പ് കടി, മൂലക്കുരു, പാടുകള്‍ എന്നിവയുടെ ചികിത്സയില്‍ കരിംജീരകത്തിന്റെ എണ്ണ ഫലപ്രദമാണ്. കുടിക്കുന്ന വെള്ളത്തില്‍ 25 ഗ്രാം കരിജീരകം ചേര്‍ത്താല്‍ ശ്വാസതടസം കിതപ്പ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

10. ആസ്ത്മ
മൃഗങ്ങളിലേത് പോലുള്ള ആസ്ത്മയില്‍ ഫ്ലൂട്ടികാസോണ്‍ മരുന്നിലെ പ്രധാന ഘടകം തൈമോക്വിനോണാണ്. മനുഷ്യരില്‍ നടത്തിയ പഠനം അനുസരിച്ച് കരിംജീരകമിട്ട് തിളപ്പിച്ച വെള്ളം ശ്വാസനാളത്തില്‍ ആസ്ത്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതായി കണ്ടെത്തി.



Click it and Unblock the Notifications
