Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വര്‍ക്കാഹോളിക് ആയാലുള്ള അപകടങ്ങള്‍
വര്‍ക്കാഹോളിക് അഥവാ ജോലിയോടുള്ള അമിതമായ ആസക്തി ദോഷകരമാണോ? ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല കാലങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ പ്രകാരം അമിതമായ ജോലി ദോഷകരമാകുമെന്നാണ് നിഗമനം.
നിങ്ങളുടെ രോഗപ്രതിരോധശേഷി തളരുന്നതോടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ പിടികൂടും. വര്ക്കാഹോളിക്കുകള്ക്ക് നേരിടേണ്ടി വരാവുന്ന അത്തരം ചില ദോഷങ്ങളെക്കുറിച്ച് മനസിലാക്കുക.

1. വിഷാദം
തങ്ങളുടെ മേഖലകളിലെ വിജയത്തിനപ്പുറം വര്ക്കാഹോളിക്കുകള് ജീവിതത്തില്‍ ഇടയ്ക്കെപ്പോഴെങ്കിലും വിഷാദത്തിന് ഇരയായിത്തീരുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. തങ്ങളുടെ നേട്ടങ്ങള്‍ ജീവിതത്തില്‍ ഒന്നും നല്‍കിയിട്ടില്ല എന്ന് തിരിച്ചറിയുമ്പോഴാണ് ഇത് സംഭവിക്കുക.

2. പ്രായം വേഗത്തില്‍ വര്‍ദ്ധിക്കുന്നു
ജീവിതം നന്നായി അസ്വദിക്കുന്നവരെ അപേക്ഷിച്ച് വര്ക്കാഹോളിക്കുകളില് പ്രായത്തിന്റെ ലക്ഷണങ്ങള്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ജീവിതം ബാലന്‍സ് ചെയ്ത് കൊണ്ടുപോവുക.

3. ഹൃദയാഘാതം
ജീവിതശൈലികളും ജനിതകഘടകങ്ങളും സംരക്ഷണം നല്‍കാത്തപക്ഷം വര്ക്കാഹോളിക്കുകള്ക്ക് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

4. ബന്ധങ്ങള്‍
വര്ക്കാഹോളിക്കുകള് തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍, പ്രത്യേകിച്ച് ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ പരാജയമാണെന്നാണ് കണക്കാക്കപ്പെടുന്നത്. നിങ്ങളെ വൈകാരികമായി മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു കുടുംബം ഇല്ലെങ്കില്‍ ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.

5. മാനസികസമ്മര്‍ദ്ദം
നിങ്ങളുടെ ഓഫീസില്‍ ഏറ്റവും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ആള് ആരായിരിക്കും? തീര്‍ച്ചയായും ജോലി, അധികാരം, സ്ഥാനങ്ങള്‍ എന്നിവയില്‍ അമിതതാല്പര്യമുള്ള ആളായിരിക്കും അത്. ജോലിയില്‍ സ്വന്തം കാലില്‍ നില്‍ക്കുന്നത് നല്ല കാര്യമാണെങ്കിലും ജോലിയോട് അടിമത്തമുണ്ടാകുമ്പോള് അതിന് നിങ്ങളുടെ ആരോഗ്യവും ജീവിതവും വില നല്‍കേണ്ടി വരും.

6. കാഴ്ച പ്രശ്നങ്ങള്‍
വര്ക്കാഹോളിക്കുകളില് നടത്തിയ പഠനങ്ങള്‍ പ്രകാരം പതിറ്റാണ്ടുകളോളം ജോലിഭ്രമം തുടര്‍ന്നാല്‍ അവരുടെ കാഴ്ചശക്തിയെ ബാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.

7. ലൈംഗിക ജീവിതം
വയാഗ്ര പോലുള്ള ഗുളികകള്‍ ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുമെങ്കിലും, വര്ക്കാഹോളിക്കുകളില് ജോലിയോടുള്ള ഭ്രമം കാമാസക്തിയേക്കാള്‍ മുന്നിട്ട് നില്ക്കുന്നതിനാല് അവര്‍ കിടപ്പറയില്‍ ഒരു പരാജയമായിത്തീരും.

8. നിരാശ
കാര്യങ്ങള്‍ നന്നായി നടക്കുമ്പോള്‍ വര്ക്കാഹോളിക്കുകള് സാധാരണ ആളുകളേക്കാള്‍ സന്തുഷ്ടരായിരിക്കും. എന്നാല്‍ പരാജയം നേരിടേണ്ടി വന്നാല്‍ വളരെ നിരാശരാവുകയും എല്ലാവരോടും ദേഷ്യപ്പെടുകയും ചെയ്യും.

9. ഒബ്സസ്സീവ് കംപള്‍സീവ് ഡിസോര്‍ഡര്‍
ഒസിഡിയും അമിതജോലിയും തമ്മില്‍ ബന്ധമില്ലെങ്കിലും അത്തരം തകരാറുകള്‍ ഉണ്ടാകുന്നത് ജോലിയോടുള്ള താല്പര്യം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടാന്‍ ഇടയാകും.

10. ജീവിതത്തിന്റെ സന്തുലനാവസ്ഥ
ജീവിതം കീബോര്‍ഡിലെ ടൈപ്പിങ്ങിനും മൗസ് ക്ലിക്കുകള്‍ക്കും അപ്പുറത്താണെന്ന് ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യമാണ് ചെയ്യുന്നതെങ്കിലും ജീവിതത്തിന്റെ ആത്യന്തികമായ സന്തോഷം അത് ഇല്ലാതാക്കും.

11. മാനസികനിലവാരം
പതിവായ ഉപയോഗത്തിലൂടെ മനസിന് കൂര്‍മ്മത ലഭിക്കും. എന്നാല്‍ ഒരു വിശ്രമം ലഭിക്കാത്തത് ക്രിയാത്മകതയും പുതുമയും നിലനിര്‍ത്തുന്നതിന് വിഘാതമാകും.



Click it and Unblock the Notifications
