Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ പഴങ്ങള്‍ അല്പം അപകടകാരികള്‍....
പഴങ്ങള്‍ നിറച്ചും ആരോഗ്യമാണെന്ന ഒരു ധാരണ നമുക്കുണ്ട്. എന്നാല്‍ നമ്മള് ആരോഗ്യമെന്നു കരുതി കൊണ്ടു നടക്കുന്ന പല പഴങ്ങളും ആരോഗ്യമല്ല നല്‍കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മുടെ ആയുസ്സെടുക്കാന്‍ ഇത്തരത്തില്‍ പല പഴങ്ങള്‍ക്കും പ്രത്യേക കഴിവാണുള്ളത് എന്ന കാര്യം നാം തിരിച്ചറിയണം.
ബീഫ് കഴിക്കരുതെന്നു പറയാനും കാരണമുണ്ട്?
നമ്മള് ആരോഗ്യത്തിനു നല്ലതെന്നു കരുതി വാങ്ങിച്ചു കൂട്ടുന്ന പല പഴങ്ങളും ഗുരുതര അസുഖങ്ങള്‍ വരുത്തിത്തീര്‍ക്കാന്‍ കഴിവുള്ളവയാണ്. എന്നാല്‍ ഇതൊന്നുമറിയാതെ നമ്മള് ഇത്തരം പഴവര്ഗ്ഗങ്ങള്ക്കു പിറകേ പായുന്നു എന്നതാണ് സത്യം. ഏതൊക്കെ തരത്തിലുള്ള പഴങ്ങളാണ് എന്നു നോക്കാം.

ചെറി മുന്‍പന്തിയില്‍
ഇതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പഴമാണ് ചെറി. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ് എന്നുള്ളതാണ് ചെറിയെ മറ്റുള്ള പഴങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമാകുന്നത്.

മുന്തിരിയും മോശമല്ല
മുന്തിരിയും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കുറവല്ല. എന്നാല്‍ മുന്തിരി ജ്യൂസ് ആയി കഴിക്കുന്നതിനേക്കാള്‍ അല്പമെങ്കിലും ആരോഗ്യം നല്‍കുന്നത് മുന്തിരി തനിയെ കഴിക്കുമ്പോഴാണ്.

മാതള നാരങ്ങ
നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് മാതള നാരങ്ങ. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മാതള നാരങ്ങ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇതില്‍ അമിത തോതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല.

മാമ്പഴം അല്പം പിശക്
രുചിയുടെ രാജാവാണ് മാമ്പഴം. രുചി മാത്രമല്ല ആരോഗ്യവും നല്കുന്നതില് മാമ്പഴത്തിന്റെ പങ്ക് ശ്രദ്ധേയം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ആരോഗ്യം നല്‍കുന്നതോടൊപ്പം അനാരോഗ്യവും മാമ്പഴം അമിതമായി കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ടെന്നതാണ് സത്യം.

അത്തിപ്പഴം
നാട്ടിന് പുറങ്ങളില്‍ സാധാരണയായി ലഭിയ്ക്കുന്ന പഴമാണ് അത്തി. എന്നാല്‍ അത്തിപ്പഴം കഴിയ്ക്കുന്നതിനു മുന്‍പ് ഒന്നാലോചിക്കുന്നത് നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ അത്തിപ്പഴത്തിലും ഉയര്‍ന്ന അളവിലാണ് പഞ്ചസാരയടങ്ങിയിട്ടുള്ളത്.

വാഴപ്പഴം പുറകില്‍
ഈ ലിസ്റ്റില്‍ ഏറ്റവും അവസാനം നില്ക്കുന്ന ഒന്നാണ് വാഴപ്പഴം. അതിനു കാരണം വാഴപ്പഴത്തിന്റെ സ്വീകാര്യത തന്നെയാണ്. എന്നാല്‍ വാഴപ്പഴത്തിന്റെ ഉപയോഗം അല്പം കുറയ്ക്കുന്നതും തെറ്റില്ല. പ്രമേഹം ഉള്ളവര്‍ വാഴപ്പഴം കഴിയ്ക്കുന്നത് കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.



Click it and Unblock the Notifications
