പാലിനെപ്പോലും വിശ്വസിക്കരുത്!

Posted By:
Subscribe to Boldsky

നമ്മുടെ ആരോഗ്യകാര്യത്തില്‍ മുഖ്യമായ പങ്കു വഹിക്കുന്ന ഒന്നാണ് പാല്‍. എന്നും പാല്‍ കുടിച്ചാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും എന്നു വേണ്ട എല്ലാ അവയവങ്ങള്‍ക്കും ആരോഗ്യം ലഭിയ്ക്കും എന്നതാണ് യാഥാര്‍ത്ഥ്യം. പാല്‍ കുടിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് മാത്രമേ നമുക്കറിയൂ. ആദ്യരാത്രി, വധു, കയ്യില്‍ ഒരു ഗ്ലാസ് പാല്

എന്നാല്‍ പാല്‍ കുടിച്ചാല്‍ ചില ദോഷവശങ്ങളുമുണ്ട്. കാല്‍സ്യത്തിന്റെ കലവറയാണ് പാല്‍ എന്നത് സത്യം. പക്ഷേ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്. അതുകൊണ്ടു തന്നെ പാലും നമ്മുടെ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് എന്തൊക്കെയെന്ന് നോക്കാം. പാലുകള്‍, ഗുണങ്ങള്

എല്ലുകളുടെ തേയ്മാനം

എല്ലുകളുടെ തേയ്മാനം

കാല്‍സ്യം ധാരാളം അടങ്ങിയതിനാല്‍ പാല്‍ കുടിയ്ക്കുന്നത് എല്ലിന്റേയും പല്ലിന്റേയും വളര്‍ച്ചയ്ക്കും ബലത്തിനും സഹായിക്കും. എന്നാല്‍ പാല്‍ കുടിയ്ക്കുന്നത് അധികമായാല്‍ ഇത് പലപ്പോഴും എല്ലുകളുടെ തേയ്മാനത്തിന് കാരണമാകും എന്നാണ് സ്വീഡിഷ് ശാസ്ത്രഞ്ജരുടെ കണ്ടെത്തല്‍.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്റ്റ്റ്റ് ക്യാന്‍സര്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം പാല്‍ കുടിയ്ക്കുന്നതാണ് എന്നതാണ് പുതിയ നിഗമനം. ദിവസേനയുള്ള പാലിന്റെ ഉപയോഗം ഇത്തരത്തില്‍ നമ്മളെ ക്യാന്‍സറിലേക്ക് നയിക്കും.

 ലാക്ടോസിന്റെ അളവ്

ലാക്ടോസിന്റെ അളവ്

പാലിലെ പഞ്ചസാരയുടെ അളവിനെയാണ് ലാക്ടോസ് എന്നു പറയുന്നത്. ഇതിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ പല തരം അസുഖങ്ങള്‍ക്ക് കാരണമാകും. ദഹനപ്രശ്‌നങ്ങള്‍, ഡയറിയ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

മുഖക്കുരു

മുഖക്കുരു

പാല്‍ കുടിക്കുന്നത് കൂടുതലായാല്‍ മുഖക്കുരു ഉണ്ടാകും. നിരവധി പഠനങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയത്. ആണായാലും പെണ്ണായാലും മുഖക്കുരു ഉണ്ടാവും എന്നതാണ് കാര്യം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഒരു ഗ്ലാസ് പാലില്‍ 24 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ആണ് ഉള്ളത്. അതനുസരിച്ച് ദിവസേനയുള്ള പാല്‍കുടി നമ്മളില്‍ പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മാത്രമല്ല എല്ലാ തരത്തിലുള്ള ക്യാന്‍സറും പാലിന്റഎ സംഭാവനയാണ്. സ്തനാര്‍ബുദമാണ് ഇതില്‍ പ്രധാനി.

പാല്‍ അലര്‍ജികള്‍

പാല്‍ അലര്‍ജികള്‍

പാല്‍ കുടിച്ചാല്‍ പലര്‍ക്കും പല തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവും. ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസം ഛര്‍ദ്ദി തുടങ്ങിയവ കൂടുതലും കുട്ടികളില്‍ കണ്ടു വരുന്ന അലര്‍ജികളാണ്.

ആന്റിബയോട്ടിക്

ആന്റിബയോട്ടിക്

പാല്‍ നല്ലൊരു ആന്റിബയോട്ടിക് ആണ് എന്നാല്‍ ഇത് നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളേയും നശിപ്പിക്കും.

സാച്ചുറേറ്റഡ് ഫാറ്റ്

സാച്ചുറേറ്റഡ് ഫാറ്റ്

പൂര്‍ണമായും അലിഞ്ഞു ചേര്‍ന്ന കൊഴുപ്പാണ് ഇത്. അതുകൊണ്ടു തന്നെ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ പാലിന് കഴിയും.

അമിതവണ്ണം

അമിതവണ്ണം

അമിത വണ്ണത്തിന് കാരണമാകുന്നതാണ് പാല്‍. ഏകദേശം 12000 കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയത്. കുട്ടികളില്‍ മാത്രമല്ല പ്രായമായവരിലും ഇത്തരത്തില്‍ അമിതവണ്ണത്തിന് കാരണമാകും പാല്‍.

English summary

Ten Reasons You Should Stop Drinking Milk Now

The dairy industry wants you to believe that cow's milk is keeping your bones strong and your weight down, but it may just be killing you.
Story first published: Monday, December 21, 2015, 10:09 [IST]