Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മദ്യം ശരീരത്തില് കളിയ്ക്കുന്ന കളികള്
മദ്യപാനം എങ്ങനെയായാലും ശരീരത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. പക്ഷേ അതെങ്ങനെയൊക്കെയാണ് ശരീരത്തെ പ്രതിരോധത്തിലാക്കുക എന്ന കാര്യം പലര്ക്കും അറിയില്ല. പലരും അറിഞ്ഞെങ്കിലും അറിയാത്തതു പോലെ അഭിനയിക്കുന്നു. മദ്യം കരളിനെ മാത്രമല്ല കൊല്ലുന്നത്!!
പലരും പിന്മാറാന് പോലും കഴിയാത്ത വിധം മദ്യപാനത്തിന്റെ പിടിയില് അകപ്പെട്ടിട്ടുണ്ടാകും. ഏതൊക്കെ തരത്തിലാണ് മദ്യം നമ്മുടെ ശരീരത്തോട് പ്രതികരിക്കുക എന്നറിയാമോ? നമ്മള് പ്രതീക്ഷിക്കാത്ത തരത്തിലായിരിക്കും നമ്മുടെ ശരീരത്തിന്റെ പ്രതികരണം. അത് ഏതൊക്കെ തരത്തിലാണെന്നു നോക്കാം. മദ്യപിക്കുന്നവരുടെ കരള് ഇങ്ങനെ

രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു
മദ്യപാനത്തിന്റെ ഏറ്റവും വലിയ ദൂഷ്യ വശങ്ങളില് ഒന്നാണ് ഇത്, രോഗപ്രതിരോധ ശേഷിയെ എളുപ്പത്തില് തകര്ക്കാന് മദ്യപാനത്തിന് കഴിയുന്നു. ന്യൂമോണിയ, ടി ബി തുടങ്ങിയവ പെട്ടെന്ന് പിടികൂടും എന്നത് ഇവരുടെ പ്രത്യേകതയാണ്.

തലച്ചോറിന്റെ പ്രതികരണം
നമ്മുടെ ശരീരത്തെ മൊത്തത്തില് നിയന്ത്രിക്കുന്നത് തലച്ചോറാണ്. ആ തലച്ചോറിന്റെ പ്രവര്ത്തനത്തെ താറുമാറാക്കാന് മദ്യപാനത്തിനു കഴിയും. മാത്രമല്ല മറവി എന്ന വില്ലനെ നമുക്ക് സമ്മാനിക്കാനും മദ്യ മിടുക്കനാണ്.

രക്തസമ്മര്ദ്ദം
മദ്യപിച്ചവര് പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരായിരിക്കും. ഇവര്ക്ക് ഒരിക്കലും ഇവരുടെ ദേഷ്യത്തെ നിയന്ത്രിക്കാന് കഴിയില്ല. അതുകൊണ്ടു തന്നെ ഇവരുടെ രക്തസമ്മര്ദ്ദം വളരെ കൂടുതലായിരിക്കും.

അള്സര് സാധ്യത
മദ്യപിക്കുന്നവരില് മാത്രമേ അള്സര് ഉണ്ടാവുകയുള്ളൂ എന്ന ചോദ്യം അവിടെ പ്രസക്തമല്ല. കാരണം മദ്യപിക്കാത്തവരിലും അള്സര് ഉണ്ടാവും. എന്നാല് മദ്യപിക്കുന്നവരില് അള്സര് ഉണ്ടാവാനുള്ള സാധ്യത 70 ശതമാനത്തോളമാണ്.

വിവിധ തരത്തിലുള്ള ക്യാന്സര്
വിവിധ തരത്തിലുള്ള ക്യാന്സറിന് മദ്യപിക്കുന്നവരില് സാധ്യത വളരെ വലുതാണ്. മിതമായി മദ്യപിക്കുന്നവരും ഈ സാധ്യത തള്ളിക്കളായാനാവില്ല. വായിലെ ക്യാന്സര്, സ്തനാര്ബുദം, തൊണ്ടയിലെ ക്യാ്ന്സര് തുടങ്ങി നിരവധി ക്യാന്സര് ഇവരെ പെട്ടെന്ന് പിടി കൂടും.



Click it and Unblock the Notifications
