Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
പാവം വിസ്കിയെ സംശയിക്കേണ്ട
പാവം വിസ്കിയെ വെറുതെ സംശയിച്ചു, തെങ്ങും വിസ്കിയും ചതിക്കില്ല പിള്ളേച്ചാ...... എല്ലാര്ക്കും ഓര്‍മ്മയില്ലേ ഈ ഡയലോഗ്. മദ്യപാനം ആരോഗ്യത്തിന് ഹാനീകരം. എല്ലാവര്‍ക്കുമറിയുന്ന കാര്യം ഇതിലെന്ത് പുതുമ എന്നു പറയാന്‍ വരട്ടെ. പുതുമയുണ്ട്. കാരണം മദ്യപാനം ചില സമയങ്ങളില്‍ ആരോഗ്യത്തിന് നല്ലതാണ്.
സന്തോഷിക്കാന്‍ വരട്ടെ, എന്നും കിറുങ്ങി പാമ്പായി വരുന്നതല്ല ആരോഗ്യത്തിന് നല്ലത്. അതിന് ഇതൊന്ന് വായിച്ചാല്‍ മതി. ഏതൊക്കെ സമയം എങ്ങനെയൊക്കെ ഉപയോഗം എന്നതിനെ ആശ്രയിച്ചാണ് ഇത് ആരോഗ്യത്തിന് ദോഷമാണോ നല്ലതാണോ എന്ന് തീരുമാനിക്കുന്നത്. ചണവിത്തിന്റെ ആരോഗ്യ മേന്മകളറിയൂ..
എങ്കിലും മിതമായ ഉപയോഗം നല്ലതാണെന്നാണ് ഒരു കൂട്ടര് പറയുന്നത്. എന്തും അധികമായാല്‍ വിഷമാണല്ലോ. അതുപോലെ തന്നെയാണ് ഇക്കാര്യവും എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. വെജിറ്റേറിയനാകാന്‍ തീരുമാനിച്ചോ, എങ്കില്‍...
പതിനഞ്ചാം നൂറ്റാണ്ടില്‍ സ്കോട്ലന്റില് വിസ്കി കണ്ടു പിടിച്ചപ്പോള്‍ അതിത്രയും വലിയ കുരിശായി മാറുമെന്ന് കണ്ടു പിടിച്ച ആളു പോലും കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഇതാ ഒരു വാര്‍ത്ത. വിസ്കിക്ക് പല ആരോഗ്യഗുണങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും
വിസ്കിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കും. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കഹോള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ന്യൂറോണ്‍ പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ ആക്കുകയും ചെയ്യും.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കും
മരണമായാലും, വിവാഹമായാലും, എന്ത് ആഘോഷമായാലുംമദ്യപാനം ഒഴിവാക്കിക്കൊണ്ട് ഒരു ആഘോഷം മലയാളിക്കില്ല. അതുകൊണ്ടു തന്നെ അതിന്റെ ഉപയോവും വലുതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വിസ്കിക്കു കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. കണ്ടു തന്നെ അറിയാം.

തടി കുറയ്ക്കും
വിസ്കിയുടെ ഉപയോഗം തടി കുറയ്ക്കുമെന്ന്. പൊണ്ണത്തടിയന്മാരെല്ലാം ഇനി കള്ളുകുടിയന്മാരായിമാറുമോ എന്തോ? എന്തായാലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇക്കാര്യം. വിസ്കി കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് ഇല്ലാതാകുമെന്നാണ് വിവരമുള്ളവര്‍ പറയുന്നത്.

പക്ഷാഘാത സാധ്യത കുറയ്ക്കുന്നു
പക്ഷാഘാത സാധ്യത വിസ്കി ഉപയോഗത്തിലൂടെ കുറയ്ക്കാം. കൊളസ്ട്രോള്‍ കുറയുന്നതിലൂടെ പക്ഷാഘാത സാധ്യത വളരെ വലിയ തോതില്‍ കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ക്യാന്‍സര്‍ കുറയ്ക്കും
പറഞ്ഞു വരുമ്പോള്‍ ഒരു ആഗോള ഔഷധമാണ് വിസ്കി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ടു തന്നെ വിസ്കിയിലുള്ള ആന്റി ഓക്സിഡന്റുകള്‍ ക്യാന്‍സറിനെ വരെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കീമോ തെറാപ്പിയുടെ ദോഷങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കും.

ദഹനത്തിന് സഹായിക്കും
നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന വിസ്കിയുടെ ഏറ്റവും വലിയ ഗുണമാണ് ഇത് ദഹനത്തെ സഹായിക്കും എന്ന്. അധികഭക്ഷണം കഴിച്ചെന്ന് തോന്നിയാല്‍ കുറച്ച് വിസ്കി കഴിച്ചാല്‍ മതി ഇത് ദഹനം നല്ല രീതിയില്‍ നടക്കാന്‍ സഹായകമാകും.

ദീര്‍ഘായുസ്സ് തരുന്നു
മൃതസഞ്ജീവനിയാണ് വിസ്കി എന്നു വേണമെങ്കില്‍ പറയാം. എന്തുകൊണ്ടെന്നാല്‍ പലവിധ ആരോഗ്യ പ്രശ്നങ്ങളില്‍ നി്ന്നും നമ്മെ സഹായിക്കുന്നതുള്‍പ്പടെ ശരീരത്തെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നതിനാല്‍ ദീര്‍ഘായുസ്സിന്റെ കാര്യത്തില്‍ സംശയം വേണ്ട.

പ്രമേഹം ദൂരെ നില്ക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ കാര്യത്തില്‍ വിസ്കി ആളൊരു കേമന്‍ തന്നെ. പ്രമേഹ സാധ്യത കുറയ്ക്കുന്നു കൂടാതെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നു.

ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കും
ഹൃദയത്തെ വരെ കാത്തു സൂക്ഷിക്കാനുള്ള കഴിവ് വിസ്ക്കിക്കുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ തടയുന്നതിനാല്‍ പക്ഷാഘാത സാധ്യത കുറച്ച് ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം
2003ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിസ്കി തലച്ചോറിന്െ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് അല്ഷിമേഴ്സ്ല് നിന്നു വരെ ആളുകളെ മോചിപ്പിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ചുമയ്ക്കും പനിയ്ക്കും വരെ ഉത്തമം
അലര്‍ജി മൂലമുണ്ടാകുന്ന ചുമയും പനിയും വരെ തടഞ്ഞു നിര്‍ത്താന്‍ വിസ്കിക്കു കഴിയും. ഇത് ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കും.

സ്ത്രീകള്‍ക്കും ആവാം
സ്ത്രീകളും ഇടയ്ക്ക് ഇത്തിരി വിസ്കി കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഇത് ഇവരുടെ ഊര്ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതും വിസ്കിയുടെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഇടയ്ക്കെല്ലാം അല്പം വിസ്കി സേവിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications