Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഞാവല്‍ പഴം ആളൊരു കേമനാ...
നമ്മുടെ നാട്ടിന് പുറത്തൊക്കെ ധാരാളം ലഭിക്കുന്ന ഒന്നാണ് ഞാവല്‍ പഴം. പലര്‍ക്കും ഞാവല്‍ പഴം ഗൃഹാതുരതയുടെ കെട്ടുകളഴിക്കാനുള്ള ഒരു പഴം കൂടിയായിരിക്കും. ഏത് വീട്ടിലും ഒരു ഞാവല്‍ മരം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഞാവല്‍ പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. അറിയാതെ പോകുന്ന ബീറ്റ്റൂട്ട് മാജിക്
നിത്യഹരിത വൃക്ഷമാണെന്നതും ഞാവലിനെ പ്രകൃതിയോടേറ്റവും ചേര്‍ത്ത് നിര്‍ത്തുന്നു. എന്നാല്‍ ഇന്നെല്ലാകാര്യത്തിനും വിപണിയെ ആശ്രയിക്കൂന്നവരായതിനാല് പലപ്പോഴും ഇത്തരത്തിലുള്ള നാടന്‍ തനിമയുള്ള പഴങ്ങളെ നാം മന:പ്പൂര്‍വ്വം മറന്നു കളയുന്നു. ഇവ രാത്രി കഴിച്ചാല്‍ പിന്നെ ഉണരേണ്ടി വരില്ല
കാണുമ്പോള്‍ തന്നെ നമുക്കിഷ്ടം കൂടാന്‍ തോന്നുന്ന ഒന്നാണ് ഞാവല്പഴം. എന്തൊക്കെയാണ് ഞാവലിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

പ്രമേഹത്തിന് പ്രതിവിധി
പ്രമേഹത്തിന് ഉത്തമപ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ പഴം മാത്രമല്ല ഞാവല്‍ ഇലയും പ്രമേഹത്തിന് അത്ഭുത മരുന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്തുന്നു. മാത്രമല്ല ഞാവല്‍ പഴത്തിന്റെ മധുരം പ്രമേഹത്തെ കാര്യമായി തന്നെ ഇല്ലാതാക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിലും പ്രധാനി
സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്. ഞാവലിന്റെ കുരു മുഖക്കുരുവിന് പരിഹാരം നല്‍കും. ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടിയാല്‍ മതി. ഞാവലിന്റെ പള്‍പ്പ് റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയാലും എണ്ണമയമുള്ള ചര്‍മ്മത്തിന് ആശ്വാസമാകും.

പോഷകങ്ങളുടെ കലവറ
പോഷകങ്ങളുടെ കലവറയാണ് ഞാവല്‍. ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയവയുടെ കലവറയാണ് ഞാവല്‍ എന്നതാണ് സത്യം.

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും
ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ഭക്ഷണശേഷം ഞാവല്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു
ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് രക്തത്തെ ശേുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് വിളര്‍ച്ച മാറ്റുന്നതിനും ഉത്തമമാണ്.

ആരോഗ്യമുള്ള ഹൃദയത്തിന്
ആരോഗ്യമുള്ള ഹൃദയത്തിന് ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്ട്രോളിന്റെ സാധ്യത കുറയ്ക്കുന്നു. കൂടാതെ നിരന്തരം ഞാവല്‍ കഴിക്കുന്നത് ആര്‍ത്രൈറ്റിസ് സാധ്യതയും ഇല്ലാതാക്കുന്നു.

അള്‍സറിന് പ്രതിവിധി
അള്‍സറിന് പ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിത ഗതിയിലാക്കുന്നു. ഇതുവഴി അള്‍സര്‍ സാധ്യതയും കുറയുന്നു.

പല്ലുകളുടെ ആരോഗ്യത്തിന്
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഞാവല്‍ പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മോണയ്ക്കും പല്ലിനുമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു. മോണകളിലുണ്ടാകുന്ന രക്ത പ്രവാഹവും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

ഗര്‍ഭിണികള്‍ കഴിക്കരുത്
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം.



Click it and Unblock the Notifications
