ആപ്പിളിലുള്ളത് ആരോഗ്യമല്ല അനാരോഗ്യം

Posted By:
Subscribe to Boldsky

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്നാണ് ചൊല്ല്. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പഴമക്കാര്‍ പറയുന്നതും. ആപ്പിള്‍ നിത്യേന കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമെന്നാണ് പറയപ്പെടുന്നത്.

ഫൈബര്‍ കഴിയ്ക്കുമ്പോള്‍......

എന്നാല്‍ നമ്മുടെ ആരോഗ്യ കാര്യത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പഴമാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അല്‍പം അനാരോഗ്യം ആപ്പിള്‍ തരുന്നുണ്ട് അതെന്തൊക്കെയെന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു

രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു

രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ വിരുതനാണ്. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആപ്പിള്‍ കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.

അമിത വണ്ണത്തിനു കാരണം

അമിത വണ്ണത്തിനു കാരണം

കലോറി ധാരാളം അടങ്ങിയിട്ടുള്ള ഫലവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ദിവസം രണ്ട് ആപ്പിള്‍ വീതമെങ്കിലും കഴിച്ചാല്‍ ആഴ്ചയില്‍ 3500 കലോറിയാണ് വര്‍ദ്ധിക്കുക. ഇത് അമിത വണ്ണത്തിലേക്ക് നയിക്കും.

 ഹൃദയാരോഗ്യം തകരാറില്‍

ഹൃദയാരോഗ്യം തകരാറില്‍

ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതാണ് ആപ്പിള്‍, എന്നാല്‍ ആപ്പിളിന്റെ അമിതോപയോഗം ഹൃദയാരോഗ്യം തകരാറിലാക്കും, ഇതിലടങ്ങിയിട്ടുള്ള ഫ്രക്ടോസ് കരളില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും.

ആപ്പിള്‍ കുരുവും മോശമല്ല

ആപ്പിള്‍ കുരുവും മോശമല്ല

ദിവസേന ആപ്പിള്‍ കഴിക്കുന്നത് ദഹനപ്രക്രിയയേയും തകരാറിലാക്കും. മാത്രമല്ല ആപ്പിളിന്റെ കുരുവാണ് ഇത്തരത്തില്‍ പ്രശ്‌നക്കാരനായി മാറുന്നതും.

 അലര്‍ജിയുണ്ടാക്കും

അലര്‍ജിയുണ്ടാക്കും

അലര്‍ജിയുണ്ടാക്കുന്ന കാര്യത്തിലും ആപ്പിള്‍ മിടുക്കനാണ്. പീച്ച്, ബദാം, പ്ലം തുടങ്ങിയവ പലര്‍ക്കും അലര്‍ജിയുണ്ടാക്കുമെങ്കിലും ആപ്പിളും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നുള്ളതാണ് സത്യം.

ആപ്പിള്‍ ജ്യൂസും കുഴപ്പം

ആപ്പിള്‍ ജ്യൂസും കുഴപ്പം

അമിതമായ തോതില്‍ ആപ്പിള്‍ ജ്യൂസ് കഴിക്കുന്നതും നല്ലതല്ല. ഇത് ഡയറിയ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ആര്‍ട്ടിഫിഷ്യല്‍ ആയി ലഭിക്കുന്ന ആപ്പിള്‍ ജ്യൂസുകളില്‍ സോര്‍ബിറ്റോള്‍ എന്ന രാസ പദാര്‍ത്ഥം അടങ്ങിയിട്ടുമുണ്ട്.

പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കും

പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കും

പല്ലിലെ ഇനാമലിനെ നശിപ്പിക്കാന്‍ ആപ്പിളിന് കഴിയും. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് പല്ലിന് ബലക്കുറവും സമ്മാനിക്കും.

എല്ലുകളുടെ ബലക്കുറവ്

എല്ലുകളുടെ ബലക്കുറവ്

എല്ലുകളുടെ ബലക്കുറവും ഇത്തരത്തില്‍ ആപ്പിളിന്റെ അമിതോപയോഗം മൂലം ഉണ്ടാവുന്നതാണ്. ആര്‍ത്രൈറ്റിസ് ഉണ്ടാവുന്നതിന് ആപ്പിള്‍ ഒരു കാരണമാണ് എന്നതാണ് സത്യം.

ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നു

ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നു

ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നതിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കാരണമാകുന്നു. ഇത് തൊണ്ടവേദനയ്ക്കും കാരണമാകുന്നു എന്നതാണ് സത്യം.

English summary

Strange Side Effects Of Consuming Apple

“An apple a day keeps the doctor away.” This yummy fruit is relished all over the world for its amazing taste and health benefits.
Story first published: Friday, November 6, 2015, 13:09 [IST]
Subscribe Newsletter