Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആരോഗ്യ ജീവിതത്തിനായി അവഗണിക്കേണ്ടവ !
ആരോഗ്യത്തോടെ ജീവിക്കുന്നതിന് പോഷകപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുകയും പതിവായി വ്യായാമങ്ങള്‍ ചെയ്യുകയും വേണം.
എന്നാല്‍ ഈ രണ്ട് കാര്യങ്ങള്‍ക്കും പുറമേ മറ്റ് ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി ഒഴിവാക്കേണ്ടുന്ന ചില കാര്യങ്ങളെ പരിചയപ്പെടുക.

1. ഇരിപ്പ്
ഏറെ സമയം ഇരിക്കുന്നത് ഒഴിവാക്കുക. ഏറെ സമയം ഇരിക്കുന്നത് ശരീരഭാരം കൂട്ടാനിടയാക്കും. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഏറ്റവും പ്രധാന കാര്യമാണ് വ്യായാമങ്ങളുടെ അപര്യാപ്തത. അതിനാല്‍ അലസത വെടിയുകയും വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യുക.

2. ഉറക്കം
ഉറക്കം ആയുസ്സിനെ സ്വാധീനിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? പഠനങ്ങള്‍ അനുസരിച്ച് ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കും എന്നാണ് കാണുന്നത്. ദിവസം 8 മണിക്കൂറെങ്കിലും ഉറങ്ങുക.

3. മാനസിക സമ്മര്‍ദ്ദം
അമിതമായ മാനസിക സമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും. മാനസിക സമ്മര്‍ദ്ദം ഹൃദയ സംബന്ധമായതും, മറ്റ് പല തകരാറുകള്‍ക്കും കാരണമാകും.

4. പുകവലി
നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടങ്കില്‍ അത് അവസാനിപ്പിക്കുകയും ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ആരോഗ്യകരമായ ജീവിതത്തിന് നിങ്ങള്‍ ഏറ്റവും പെട്ടന്ന് ചെയ്യേണ്ടുന്ന ഒരു കാര്യമാണിത്.

5. അമിത മദ്യപാനം
ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കുക. വൃക്ക തകരാറ്, ഹൃദയസംബന്ധമായ രോഗങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം അമിത മദ്യപാനം വഴി സംഭവിക്കും.

6. വായ ശുചിത്വം
വായുടെ ശുചിത്വക്കുറവാണ് മോണരോഗങ്ങള്‍ക്ക് കാരണമാകുന്നത്. വായില്‍ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യും എന്നതിനാല്‍ മോണ വൃത്തിയാക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവ തടയുന്നതിലും വായയുടെ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്.

7. സൂര്യപ്രകാശം
ശരീരത്തിന് സൂര്യപ്രകാശം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? പല തരം ക്യാന്‍സറുകള്‍, ഹൃദയരോഗങ്ങള്‍, സ്ട്രോക്ക്, രക്താതിസമ്മര്‍ദ്ദം എന്നിവയൊക്കെ വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം സംഭവിക്കും. എല്ലാ ദിവസവും രാവില 11 മണിക്ക് മുമ്പായി 15 മിനുട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്ക്കുക.



Click it and Unblock the Notifications
