For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും മോര് കുടിച്ചാല്‍...

By Sruthi K M
|

മോര് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവയും മോരില്‍ ധാരാളമുണ്ട്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ചര്‍മ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്. തൈരില്‍ നിന്നും വെണ്ണ മാറ്റിയശേഷം എടുക്കുന്ന മോരാണ് മികച്ചത്.

മല്ലിയില ഇഷ്ടപ്പെടാത്തവര്‍ അറിയാന്‍..

മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നല്‍കുന്ന ഒന്നാണ് മോര്. മോര് പുളിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുമെന്നും പഴമക്കാര്‍ പറയാറുണ്ട്. മോര് കുടിച്ചാലുള്ള ഗുണങ്ങളെപ്പറ്റി അറിയൂ....

എല്ലിനും പല്ലിനും

എല്ലിനും പല്ലിനും

ഇതില്‍ കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്.

സൂര്യാഘാതം

സൂര്യാഘാതം

വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും സൂര്യാഘാതം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

ദഹനശക്തി

ദഹനശക്തി

ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ മോരിന് കഴിയും. ഇതുമൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാം.

തടിയുള്ളവര്‍ക്ക്

തടിയുള്ളവര്‍ക്ക്

കൊഴുപ്പ് തീരെയില്ലാത്തതിനാല്‍ തടിക്കുമെന്ന് പേടിക്കണ്ട.

പാലിന്റെ ഗുണം

പാലിന്റെ ഗുണം

പുളിച്ച മോര് കുടിക്കുന്നത് മൂലം പാലിന്റെ ഗുണങ്ങള്‍ മുഴുവനായും ലഭിക്കുന്നതാണ്.

പോഷകങ്ങള്‍

പോഷകങ്ങള്‍

മോരില്‍ സിങ്ക്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

അസിഡിറ്റി,ഛര്‍ദ്ദി

അസിഡിറ്റി,ഛര്‍ദ്ദി

ഭക്ഷണശേഷം മോര് കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി, ഛര്‍ദ്ദി എന്നിവയൊക്കെ മാറ്റി തരും.

കഫം,വാതം

കഫം,വാതം

കഫം, വാതം എന്നിവയുള്ളവര്‍ മോര് കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ നന്നായി വെള്ളം ചേര്‍ത്ത് കഴിക്കുന്നതില്‍ കുഴപ്പമുണ്ടാകില്ല.

മോര് ഉണ്ടാക്കുമ്പോള്‍

മോര് ഉണ്ടാക്കുമ്പോള്‍

മോര് ഉണ്ടാക്കുമ്പോള്‍ അതില്‍ പച്ചമുളകും, ഉപ്പും, നാരകത്തിന്റെ ഇലയും ചേര്‍ക്കുക. നല്ല രുചിയും ആരോഗ്യകരവുമായിരിക്കും.

നീര്, ഗ്രഹണി

നീര്, ഗ്രഹണി

നീര്, ഗ്രഹണി എന്നീ പ്രശ്‌നങ്ങള്‍ മാറ്റി ആശ്വാസം പകരാന്‍ ഇവ സഹായിക്കും.

കരള്‍രോഗം

കരള്‍രോഗം

കരള്‍രോഗങ്ങള്‍ ഇല്ലാതാക്കാനും മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്നു.

രക്തക്കുറവ്

രക്തക്കുറവ്

മോര് ദിവസവും കുടിക്കുന്നത് രക്തക്കുറവിന് പരിഹാരമാകും.

മൂലക്കുരു

മൂലക്കുരു

മോര് നിത്യേന കഴിച്ചാല്‍ മൂലക്കുരു മാറി കിട്ടും.

ചിക്കന്‍ കറി വയ്ക്കുമ്പോള്‍

ചിക്കന്‍ കറി വയ്ക്കുമ്പോള്‍

ചിക്കന്‍ വിഭവങ്ങള്‍ വയ്ക്കുമ്പോള്‍ അല്പനേരം ചിക്കന്‍ മോരില്‍ ഇട്ടു വയ്ക്കുക. ദുര്‍ഗന്ധം മാറ്റാനും എളുപ്പം വേവുന്നതിനും സഹായിക്കും.

English summary

health benefits of buttermilk

Buttermilk is a probiotic food that contains the type of bacteria which instead of being harmful, has great health benefits for humans.
Story first published: Wednesday, May 27, 2015, 13:29 [IST]
X
Desktop Bottom Promotion