Latest Updates
-
ഡൽഹി ട്രാഫിക് അലർട്ട്: 'ചലോ ഡൽഹി' പ്രതിഷേധം; ഇന്ന് യാത്ര ചെയ്യുമ്പോൾ ഈ വഴികൾ ഒഴിവാക്കുക -
റാം കപൂറിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ; 55 കിലോ കുറച്ച ആ രഹസ്യം ഇതാണ്! -
ശുക്ര മൗഢ്യം 2026: വിവാഹ-ഷോപ്പിങ് സീസണിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 13 രാഹുകാലം: ശുഭകാര്യങ്ങൾക്ക് തടസ്സമാകുമോ? നഗരങ്ങൾക്കനുസരിച്ചുള്ള കൃത്യമായ സമയം അറിയാം -
ഒക്ടോബർ 13 രാജ്യോഗ് ഫലങ്ങൾ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ 12 രാശിക്കാർ ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ -
ഫെസ്റ്റീവ് സെയിൽ: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ, ഷോപ്പിംഗിൽ വൻ ലാഭം കൊയ്യാൻ ഈ വഴികൾ നോക്കൂ -
നവരാത്രി ഗർബ ആഘോഷം: സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഒക്ടോബർ 13 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഒക്ടോബർ 12 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവരാത്രി മൂന്നാം നാൾ: ചന്ദ്രഘണ്ഡാ ദേവിയുടെ അനുഗ്രഹം നേടാൻ രാശിപ്രകാരമുള്ള നിറങ്ങളും ലളിതമായ പൂജാവിധികളും
ആരോഗ്യം നേടാന്‍ നീന്തി കുളിക്കാം..
നിങ്ങളുടെ ആരോഗ്യത്തിന് ഉപകാരപ്രദമാകുന്ന ഒരു വ്യായാമമാണ് നീന്തല്‍. നിങ്ങള്‍ക്ക് നീന്തല്‍ അറിയാമോ? അറിയില്ലെങ്കില്‍ ഇനിയെങ്കിലും പഠിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലം കുളത്തിലും സ്വിമ്മിംഗ് പൂളിലും കുളിക്കുന്നത് നല്ലതാണ്. ചൂടില്‍ നിന്നുമൊരു ആശ്വാസവും നല്ലൊരു വ്യായാമവും നിങ്ങള്‍ക്ക് കിട്ടും. മറ്റ് കായിക ഇനങ്ങളെക്കാളും വ്യായാമം നല്കുന്ന മാര്‍ഗമാണ് നീന്തല്‍..
ഭക്ഷണം കഴിച്ച ഉടന്‍ നീന്തരുത്. രാവിലെയുള്ള നീന്തലാണ് ഏറ്റവും നല്ലത്. മലര്‍ന്നു നീന്തുന്നത് നട്ടെല്ലിനും പുറത്തെ മസിലുകള്‍ക്കും നല്ല വ്യായാമമാണ്. കഴുത്ത്, നെഞ്ച്, കൈകാലുകള്‍ തുടങ്ങി എല്ലാ ഭാഗവും ഒരുപോലെ പ്രവര്‍ത്തിക്കും. നീന്തല്‍ ആരോഗ്യത്തിന് മറ്റെന്തൊക്കെ ഗുണങ്ങള്‍ നല്കുന്നെണ്ടെന്ന് നോക്കാം..

ശ്വാസകോശത്തിന്
നീന്തുമ്പോള്‍ ഓരോ തവണ ശ്വാസം അകത്തേക്ക് നമ്മള് എടുക്കുന്നു. ഇത് കൂടുതല്‍ ഓക്സിജന്‍ ഉള്ളിലേക്ക് എത്താന്‍ സഹായിക്കുന്നു. ഇതുവഴി ശ്വാസകോശത്തിന്റെ ക്ഷമത വര്‍ധിക്കുന്നു. ആസ്മയുള്ളവര്ക്ക്് നീന്തല്‍ നല്ലതാണ്.

തടി കുറയ്ക്കാം
നീന്തലിലൂടെ ശരീരത്തിലെ കൊഴുപ്പും അമിതവണ്ണവും കുറയും.

ശക്തി
നീന്തന്നതിലൂടെ പേശീബലവും ശാരീരികക്ഷമതയും വര്‍ധിക്കും.

ആത്മവിശ്വാസം
ദിവസവും രാവിലെ നീന്തുന്നത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കും.

ക്ഷമയും ഏകാഗ്രതയും
നീന്തലിലൂടെ മനസ്സിന്റെ ക്ഷമയും ഏകാഗ്രതമാക്കാനും സാധിക്കും.

രക്തചംക്രമണം
വേഗത്തില്‍ നീന്തുന്നത് രക്തചംക്രമണം വര്‍ദ്ധിക്കുന്നതോടൊപ്പം ഹൃദയത്തിന്റെ പമ്പിങ്ങും കൂടും.

സ്ട്രെസ്സ്
നീന്തുന്നതിലൂടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. ഇത് സ്ട്രെസ്സും ടെന്‍ഷനും കുറയ്ക്കാന്‍ സഹായിക്കുന്നു.

മസിലുകള്‍ക്ക്
നീന്തുന്നതിലൂടെ സഹിഷ്ണുത വര്‍ദ്ധിക്കും. മസിലുകള്‍ക്ക് കൂടുതല്‍ ശക്തിയും ലഭിക്കും. മലര്‍ന്നു നീന്തുന്നത് നട്ടെല്ലിനും പുറത്തെ മസിലുകള്‍ക്കും നല്ല വ്യായാമമാണ്. ഇത് നിങ്ങള്‍ക്ക് നല്ല ഫിറ്റ്നസ് നേടിതരും.

കൊളസ്ട്രോള്‍
കൊളസ്ട്രോളിന്റെ അളവ് കുറയാനും നീന്തല്‍ കാരണമാകും.

ഹൃദയം
നീന്തല്‍ വ്യായാമമാക്കിയവരുടെ ഹൃദയഭിത്തികള്‍ കട്ടികൂടിയതും അറകള്‍ വലുപ്പമുള്ളതുമായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മനസ്സിനും ശരീരത്തിനും വിശ്രമം
നീന്തല്‍ നിങ്ങളുടെ മനസ്സിനെയും ശരീരത്തിനെയും റിലാക്സാക്കിവെക്കുന്നു.

ഫെക്സ്ബിലിറ്റി
ശരീരം അയവുള്ളതാക്കി മാറ്റും ഈ നീന്തല്‍ വ്യായാമം.

ചൂട് കുറയ്ക്കാന്‍
വേനല്‍ക്കാലമാണ് നീന്താന്‍ പറ്റിയ സമയം. ശരീരത്തിനുണ്ടാകുന്ന ചൂടില്‍ നിന്നും കുറച്ച് ആശ്വാസം ലഭിക്കും. ശരീരത്തില്‍ ദീര്‍ഘനേരം തണുപ്പ് നിലനിര്‍ത്തും.



Click it and Unblock the Notifications
