Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ക്യാന്‍സറൊക്കെ ഇത്രേ ഉള്ളൂ....
എന്നും നമ്മള് ഭയപ്പാടോടെ മാത്രം നോക്കിക്കണ്ട രോഗമാണ് ക്യാന്‍സര്‍. ഇന്നും അതില്‍ നിന്നും സ്ഥിതി അല്പം പോലും വ്യത്യസ്തമല്ല എന്നുള്ളതും സത്യം. എങ്കിലും നമ്മുടെ പല പ്രമുഖരും ക്യാന്‍സറിനെ അതിജീവിച്ചതു വച്ചു നോക്കുമ്പോള്‍ നമുക്കും എന്തുകൊണ്ട് ഇങ്ങനെ കഴിയുന്നില്ല എന്നു തോന്നും.
ക്യാന്‍സര്‍ എന്ന രോഗത്തേക്കാള്‍ നമ്മളെ ഭയപ്പെടുത്തുന്നത് മറ്റുള്ളവര്‍ പറഞ്ഞു നമ്മളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചില ക്യാന്‍സര്‍ വിശ്വാസങ്ങളാണ്. ക്യാന്സറിനേക്കാള് ആഴത്തില്‍ അത് നമ്മളില്‍ ഉറച്ചു പോകും. ഇത്തരത്തിലുള്ള ചില ഊഹോപഹങ്ങളെ തന്നെയാണ് നാം ആദ്യം ഓടിച്ചു വിടേണ്ടതും. ഇവ ക്യാന്‍സര്‍ ലക്ഷണങ്ങളുമാകാം
ഇതുപോലെയൊക്കെ ചെയ്താല്‍ ക്യാന്‍സര്‍ വരും എന്നൊരു ധാരണയാണ് ഇന്നുള്ളത്. കാലവും ശാസ്ത്രവും ഇത്രയേറെ പുരോഗമിച്ചിട്ടും ഇപ്പോഴും നിലനില്‍ക്കുന്ന ക്യാന്‍സര്‍ മിത്തുകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഡിയോഡ്രന്റ് ക്യാന്‍സറിനു കാരണം
ക്യാന്‍സര്‍ വരുന്നതിന് പ്രധാന കാരണം പുകവലിയോ ജീവിത ശൈലിയോ മദ്യപാനമോ ഒന്നുമല്ല ഡിയോഡ്രന്റ് ആണെന്നതാണ് ഇന്നത്തെ വിശ്വാസം. എന്നാല്‍ 2002-ല്‍ ഫ്രെഡ് ങച്ചിന്സണ് ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ ക്യാന്‍സറിന് ഇത്തരത്തിലുള്ള വസ്തുക്കളൊന്നും കാരണമാകില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗുളികകളുടെ അമിതോപയോഗം
പലര്‍ക്കും ഒരു തലവേദന വന്നാല്‍ പോലും സഹിക്കാന്‍ പറ്റില്ല, അപ്പോള്‍ എടുക്കും ഗുളിക. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ഗുളികകളുടെ അമിതോപയോഗം ക്യാന്‍സറിന് കാരണമാകുന്നു എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്നല്ലാതെ ക്യാന്‍സറിന് കാരണമാകില്ല.

മുടി ഡൈ ചെയ്യരുത്
മുടി ഡൈ ചെയ്യുന്നത് ക്യാന്‍സറിന് കാരണമാകുന്നുവോ? എന്നാല്‍ 2014 മെയ് 25ന് അമേരിക്കന്‍ മെഡിക്കല്‍ അസോസ്സിയേഷന് നടത്തിയ പഠനത്തിലാണ് ഡൈ ചെയ്യുന്നതും ക്യാന്‍സറുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് തെളിഞ്ഞത്.

റെഡ് വൈനിന്റെ ഉപയോഗം
റെഡ് വൈനിന്റെ അമിത ഉപയോഗം ക്യാന്‍സറിന് കാരണം എന്നൊരു ധാരണ നമുക്കിടയില്‍ നിനലനിന്നിരുന്നു. എന്നാല്‍ ആല്‍ക്കഹോളിന്റെ ഉപയോഗമാണ് ക്യാന്‍സറിന് കാരണമാകുന്നത്.

ബ്രാ ഉപയോഗിക്കുന്നത്
സ്ത്രീകള്‍ ബ്രാ ഉപയോഗിക്കുന്നത് സ്തനാര്‍ബുദത്തിന് കാരണമാകുമെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നതാണ് സത്യം.

അസിഡിക് ഭക്ഷണങ്ങള്‍
പല ഭക്ഷണങ്ങളും ഭക്ഷണ ശീലങ്ങളും ക്യാന്‍സറിന് കാരണമാകും എന്നത് സത്യമാണ്. എന്നാല്‍ പലപ്പോഴും അസിഡിക് ആയിട്ടുള്ള ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ വരുത്തിവെയ്ക്കുമെന്നത് തെറ്റായ ധാരണയാണ്.

ആസ്പിരിന്‍ ക്യാന്‍സര്‍ കുറയ്ക്കും
എന്നാല്‍ ആസ്പിരിന്റെ ഉപയോഗം ക്യാന്‍സര്‍ കുറയ്ക്കുമെന്ന് പല പഠനങ്ങളില്‍ നന്നുമായി കണ്ടെത്തിയിട്ടുണ്ട്.

മൊബൈല്‍ ദൂരെക്കളയൂ
മൊബൈല്‍ ഫോണിന്റെ ഉപയോഗം ക്യാന്‍സറിനു കാരണമാകുമോ? എന്നാല്‍ നാല് ലക്ഷത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഉപയോഗം ക്യാന്‍സര്‍ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തി.

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം
പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിയ്ക്കുന്നത് ക്യാന്‍സറിനു കാരണമെന്നാണ് ഒരു തെറ്റിദ്ധാരണ. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നതാണ് സത്യം.

പഞ്ചസാര ഒഴിവാക്കണം
പഞ്ചസാര ഒഴിവാക്കിയാല്‍ ക്യാന്‍സര്‍ കുറയുമെന്നതാണ് ഒരു ധാരണ. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗവും ക്യാന്‍സറുമായി യാതൊരു ബന്ധമില്ലെന്നതാണ് സത്യം.

സോയബീന്‍ അപകടകാരി
സോയാബീന്‍ ഉപയോഗിക്കുന്നത് ക്യാന്‍സര്‍ വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്നുണ്ടോ? എന്നാല്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്.



Click it and Unblock the Notifications
