For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനിയ്ക്കു കൂട്ടായി ചില അടുക്കള മരുന്നുകള്‍

|

പനി വരാന്‍ നേരവും കാലവും സമയവും ഒന്നും ഒരു പ്രശ്‌നമല്ല, ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും പനി വരാം. എന്നാല്‍ പനി വന്നാലുടനേ തന്നെ ആശുപത്രിയിലേക്ക് ഓടുന്ന ശീലം നമുക്കല്‍പം കൂടുതലല്ലേ. രാപ്പനിയ്ക്കു പുറകില്‍

എന്നാല്‍ ഇനി മുതല്‍ പനി വന്നാല്‍ അതിനെ അല്‍പം വീട്ടുവൈദ്യം കൊണ്ട് തന്നെ നമുക്ക് ധൈര്യപൂര്‍വ്വം നേരിടാം. പ്രത്യേകിച്ച് കുട്ടികളിലാണ് ഇത്തരത്തില്‍ പെട്ടെന്ന് പനിവരുന്നതും പ്രശ്‌നത്തിലാകുന്നതും. ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

എന്നാല്‍ ഇനി പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാതെ നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

തുളസിയില നീര്

തുളസിയില നീര്

തുളസിയില നീര് ഒരു സ്പൂണ്‍ ഗ്രാമ്പൂ പൗഡറില്‍ മിക്‌സ് ചെയ്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചാലിച്ച് തിളപ്പിച്ച് കുടിയ്ക്കുക. പനി വന്ന വഴി പോലും ഓര്‍മ്മയുണ്ടാവില്ല.

വെളുത്തുള്ളിയും ഒലീവ് ഓയിലും

വെളുത്തുള്ളിയും ഒലീവ് ഓയിലും

വെളുത്തുള്ളിയും ഒലീവ് ഓയിലും പനിയ്ക്ക് ഉത്തമൗഷധമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ വെളുത്തുള്ളി മിക്‌സ് ചെയ്ത് കാല്‍പ്പാദത്തിനടിയില്‍ പുരട്ടുക. പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് രണ്ടു കാലും കെട്ടുക. അടുത്ത ദിവസത്തേക്ക് പനി പമ്പ കടക്കും.

മല്ലിയിലും വൈദ്യം

മല്ലിയിലും വൈദ്യം

ഒരു ടീസ്പൂണ്‍ മല്ലി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ടു വെച്ച് ഒരു മിനുട്ട് നേരം ചൂടാക്കുക. ഇതിലേക്ക് അല്‍പം പാലും പഞ്ചസാരയും മിക്‌സ് ചെയ്ത് കുടിയ്ക്കുക.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഉണക്കമുന്തിരി വെള്ളത്തിലിട്ട് വെച്ച് അല്‍പസമയം കഴിഞ്ഞ് ആ വെള്ളം കുടിയ്ക്കുക. ഇത് ഏത് വിട്ടു മാറാത്ത പനിയും മാറാന്‍ സഹായിക്കും.

 ഇഞ്ചി തേന്‍ ചായ

ഇഞ്ചി തേന്‍ ചായ

ഇഞ്ചിയും തേനും മിക്‌സ് ചെയ്ത് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് മൂന്ന് നേരം കുടിയ്ക്കുക. പനി മാറും.

ഔഷധച്ചായ

ഔഷധച്ചായ

നമ്മുടെ നാട്ടില്‍ സ്ഥിരമായി നമ്മള്‍ ചെയ്യുന്ന ചില ഒറ്റമൂലികളുണ്ട്. ഇതില്‍ പ്രധാനമാണ് ചുക്കു കാപ്പി. ഏത് മാറാത്ത പനിയും മാറും എന്നതാണ് ഇതിന്റെ രഹസ്യം.

English summary

Six Home Remedies To Fight Viral Fever

There are various herbs that are effective to relieve the symptoms associated with a viral fever.
Story first published: Monday, December 21, 2015, 16:53 [IST]
X
Desktop Bottom Promotion