Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
അസിഡിറ്റിയും ഗ്യാസും ഒഴിവാക്കാം
അനാരോഗ്യകരമായ ഭക്ഷണവും എരിവുള്ള ജങ്ക് ഫുഡും ശീലമാക്കുന്നവരില്‍ അസിഡിറ്റിയും നെഞ്ചെരിച്ചിലും സാധാരണമാണ്. ഗാസ്‌ട്രോ -ഈസോഫാഗസ് റിഫ്‌ളക്‌സ് ഡിസീസ്- ജിഇആര്‍ഡി എന്നാണ് വൈദ്യശാസ്‌തത്തില്‍ ഈ അവസ്ഥയുടെ പേര്. മിക്കാവറും എല്ലാവര്‍ക്കും തന്നെ ഇടയ്‌ക്കിടെ അസിഡിറ്റി, നെഞ്ചെരിച്ചില്‍, വേദന തുടങ്ങി വയറിന് പലതരം അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്.അന്റാസിഡ് ഇവയ്‌ക്ക് പെട്ടന്ന് ആശ്വാസം നല്‍കുകയും ചെയ്യും.
ഉപ്പുവെളളത്തിലെ കുളിയുടെ ഗുണങ്ങള്‍
മണിക്കൂറുകള്‍ക്കകം തന്നെ അന്റാസിഡ് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും എങ്കിലും ഇവ ദഹന സംവിധാനത്തെ പലതരത്തിലും പ്രതികൂലമായി ബാധിക്കും.
അതിനാല്‍ ഇവ ഉപയോഗിക്കുന്നതിന് പകരം ജീവിത ശൈലിയില്‍ ഈ പറയുന്ന 10 മാറ്റങ്ങള്‍ വരുത്തിയാല്‍ അസിഡിറ്റിയും നെഞ്ചെരിച്ചിലും ഇടയ്‌ക്കിടെ ഉണ്ടാകുന്നത് അവസാനിപ്പിക്കാന്‍ കഴിയും.

1. ആരോഗ്യകരമായ ഭക്ഷണം
പതിവായി പുളിച്ച് തികട്ടല്‍ ഉണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്നും ചിലത് ഒഴിവാക്കണം. സമോസ, ബര്‍ഗര്‍ പോലുള്ള എരിവുള്ള ഭക്ഷണങ്ങള്‍, ചിപ്‌സ്, ചോക്ലേറ്റ് അടങ്ങിയ മധുര പലഹാരങ്ങള്‍, കേക്ക് തുടങ്ങിയവയെല്ലാം അസിഡിറ്റിക്ക് കാരണമാകുന്നവയാണ്. അസിഡിറ്റ് ഉണ്ടെങ്കില്‍ ഓറഞ്ച്, മുന്തിരിങ്ങ, നാരങ്ങ പോലുള്ള പഴങ്ങളും ഒഴിവാക്കുക. ഇവയിലെ ആസിഡിന്റെ സാന്നിദ്ധ്യം സാഹചര്യം കൂടുതല്‍ വഷളാക്കും.

2 ഭക്ഷണ രീതി മാറ്റുക
എന്തു കഴിക്കുന്നു എന്നതു പോലെ പ്രധാനമാണ് എത്രമാത്രം കഴിക്കുന്നു എന്നതും. ഭക്ഷണത്തിന്റെ അളവും ദഹനത്തെ ബാധിക്കും. രണ്ട് ഭക്ഷണങ്ങള്‍ക്കിടയില്‍ ദീര്‍ഘമായ ഇടവേള എടുക്കുന്നത് അമിതമായി കഴിക്കാന്‍ കാരണമാകും. അമിത ഭക്ഷണം ദഹന സംവിധാനത്തിന്റെ പ്രയത്‌നം കൂട്ടുകയും അധികമായി ആസിഡ് ഉത്‌പാദിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും. ദിവസം 4-5 തവണയായി ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക.

3. സാവധാനം കഴിക്കുക
ഡൈജസ്‌റ്റീവ് ഡിസീസ് വീക്ക് 2003 ല്‍ വന്ന പഠനത്തില്‍ പറയുന്നത് 30 -മിനുട്ട് ഭക്ഷണം കഴിക്കുന്നവരില്‍ അസിഡിറ്റി 8.5 തവണ ഉണ്ടാകുമ്പോള്‍ 5 മിനുട്ട് ഭക്ഷണം കഴിക്കുന്നവരില്‍ 12.5 തവണ അസിഡിറ്റി ഉണ്ടാകുമെന്നാണ്. അമിതമായി കഴിക്കുമ്പോള്‍ വയറ്റില്‍ ഭക്ഷണം നിറയുകയും കൂടുതല്‍ ആസിഡ് ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

4. നിറഞ്ഞ വയറോടെ ഉറങ്ങരുത്
രാത്രി താമസിച്ചാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ക്ഷീണം കൂടുതല്‍ തോന്നുകയും ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുകയും ചെയ്യും. ഈ ശീലം മാറ്റണം. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളും സാവധാനത്തിലാകും. അതിന്റെ ഫലമായി അസിഡിറ്റി പോലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകും. കിടക്കുന്നതിനും 2-3 മണിക്കൂര്‍ മുമ്പ് അത്താഴം കഴിച്ച് ശീലിക്കുക.

5. ശാരീരിക ക്ഷമത നിലനിര്‍ത്തുക
അമിത ഭാരം വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും, അസിഡിറ്റി അക്കൂട്ടത്തില്‍ ഒന്നാണ്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് പൊണ്ണത്തടിയുള്ള സ്‌ത്രീകള്‍ക്ക് മെലിഞ്ഞ സ്‌ത്രീകളേക്കാള്‍ അസിഡിറ്റി വരാനുള്ള സാധ്യത രണ്ട് തൊട്ട് മൂന്ന് മടങ്ങ് വരെ കൂടുതലാണ് എന്നാണ്.

6 ധാരാളം വെള്ളം കുടിക്കുക
അസിഡിറ്റിക്ക് മികച്ച പ്രതിവിധിയാണ് വെള്ളം. അസിഡിറ്റി കുറയ്‌ക്കുന്നതിന് പുറമെ ദഹനം മെച്ചപ്പെടുത്തുകയും മൊത്തം ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അസിഡിറ്റിക്ക് പരിഹാരം നല്‍കാന്‍ മരുന്നുകളേക്കാള്‍ വെള്ളമാണ് ഫലപ്രദമെന്ന് ഡൈജസ്റ്റീവ് ഡിസീസസ് ആന്‍ഡ് സയന്‍സസ് ജേര്‍ണലില്‍ വന്ന പഠനത്തില്‍ പറയുന്നു.പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചവരില്‍ ഒരു മിനുട്ടിനുള്ളില്‍ ഗ്യാസ്‌ട്രിക് പിഎച്ച്( 4 ല്‍ കൂടുതല്‍) കൂടുതല്‍ ഉയര്‍ന്നതായി കണ്ടു. അതേസമയം അസിഡിറ്റിക്കുള്ള മരുന്ന കഴിച്ചവരില്‍ രണ്ട് മണിക്കൂറിനുള്ളിലാണ് ഫലം കണ്ടു തുടങ്ങിയത്.

7. ചായയും കാപ്പിയും ഉപേക്ഷിക്കുക
കഫീന്‍ അടങ്ങിയ ചായ,കാപ്പി , കോള എന്നിവ അസിഡിറ്റി ഉയര്‍ത്തും. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഗ്യാസ്‌ട്രിക് പിഎച്ച് ഉയര്‍ത്തുകയും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യുമെന്നതിന് പ്രത്യേക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല എങ്കിലും ജിഇആര്‍ഡിക്ക് ചിക്തിസ നല്‍കുമ്പോള്‍ രോഗികളോട് ഇവ ഒഴിവാക്കാന്‍ പറയാറുണ്ട്. ഓരോരുത്തരിലും അസിഡിറ്റി ഉണ്ടാക്കുന്ന കാരണങ്ങള്‍ വ്യത്യസ്‌തമായിരിക്കും. കാപ്പി കുടിക്കുന്നത് നിങ്ങളുടെ അവസ്ഥ മോശമാക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക.

8. മദ്യപാനം കുറയ്‌ക്കുക
മദ്യപാനവും ജിഇആര്‍ഡിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യം ആമാശയത്തിലെ ശ്ലേഷ്‌മ പാളികളെ നേരിട്ട് തകരാറിലാക്കിയേക്കും. ഇത് അന്നനാള പേശീകളെ വിശ്രമിപ്പിക്കുന്നതിനാല്‍ അന്നനാളത്തിലേക്ക് ആസിഡ് എത്താന്‍ കാരണമാകും.

9. പുകവലി ഉപേക്ഷിക്കുക
അസിഡിറ്റിക്ക് സാധ്യത ഉള്ളവരില്‍ പുകവലി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സിഗരറ്റിന്റെ പുകയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ ഉദരപാളികളില്‍ അസ്വസ്ഥത ഉണ്ടാക്കും. പുകവലിയും അന്നനാള പേശികളുടെ ആയാസം കുറയ്‌ക്കുകയും ആസിഡ് ഉത്‌പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും.

10. കിടക്കുന്ന രീതി മാറ്റുക
തല ഉയര്‍ത്തി കിടന്ന് ഉറങ്ങുന്നത് അസിഡിറ്റിക് ആശ്വാസം നല്‍കും. തല ഉയര്‍ത്തി കിടന്ന് ഉറങ്ങുമ്പോള്‍ വളരെ പെട്ടന്ന് ആസിഡ് ഒഴിവാക്കല്‍ നടക്കുമെന്ന് (67%) പഠനങ്ങള്‍ പറയുന്നു. അതായത് അന്നനാളത്തില്‍ നിന്നും ഉദര ആസിഡ് നീക്കം ചെയ്യപ്പെടും.



Click it and Unblock the Notifications











