Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ചെറുപ്പത്തിലേ നിങ്ങള്‍ക്കു വയസായോ??
വാര്‍ദ്ധക്യത്തെ ഒരു പേടി സ്വപ്നമായാണ് നമ്മള് കാണുന്നതെങ്കിലും പ്രായമെന്നാല്‍ ഒരു സംഖ്യ മാത്രമാണെന്ന് കാണിച്ച് തരുന്ന അനേകമാളുകളെ നമ്മള് ചുറ്റുപാടും കാണാറുണ്ട്. അത്തരം ആളുകള്‍ക്കിടയില്‍ നിങ്ങള്‍ക്ക് വേഗത്തില്‍ പ്രായമേറുകയാണെങ്കില് അത് നിങ്ങളെ ആശങ്കപ്പെടുത്തും.
ജനിതകഘടകങ്ങള്‍ ഒരു കാരണമാണെങ്കിലും മറ്റ് പല കാരണങ്ങളാലും നമുക്ക് വേഗത്തില്‍ പ്രായാധിക്യം സംഭവിക്കാം. അനാരോഗ്യകരമായ ശീലങ്ങള്‍ ഒരു കാരണമാകുമ്പോള്‍, നിങ്ങളുടെ ജീവിതശൈലിയെ എതിരിട്ട് ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധയൂന്നുക.
ആദ്യമായി നിങ്ങള്‍ക്ക് വേഗത്തില്‍ പ്രായമേറുന്നുണ്ടോ എന്ന് കണ്ടെത്തണം. അതിന് സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ മനസിലാക്കുക.

ക്ഷീണം
30 വയസ്സാകുന്നതിന് മുമ്പ് ഏതാനും പടിക്കെട്ടുകള്‍ കയറുമ്പോള്‍ തന്നെ ക്ഷീണിക്കുന്നുവെങ്കില് നിങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനായിരിക്കണം നിങ്ങളുടെ മുന്‍ഗണന.

ലൈംഗികാരോഗ്യക്കുറവ്
പങ്കാളിക്കൊപ്പം ചെലവഴിക്കുമ്പോള്‍ നിങ്ങളുടെ പൗരുഷം ചതിക്കുന്നുവെങ്കില് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറഞ്ഞിരിക്കുന്നുവെന്നാണര്ത്ഥം. മറ്റ് കാരണങ്ങള്‍ ഇതിന് പിന്നില്‍ വരുന്നവയാണ്. വേഗത്തില്‍ തന്നെ ഒരു ഡോക്ടറെ കാണുക.

രോഗമുക്തിക്ക് ഏറെ സമയമെടുക്കുന്നു
നിങ്ങളുടെ രോഗപ്രതിരോധ ശേഷി താഴുമ്പോള്‍ ചെറിയ രോഗങ്ങളില്‍ നിന്ന് പോലും മോചനം ലഭിക്കാന്‍ എറെ കാലതാമസമുണ്ടാകും.

മുടികൊഴിച്ചില്‍
മറ്റ് പല കാരണങ്ങളും ഉണ്ടാകാമെങ്കിലും മുടി കൊഴിച്ചില്‍ മോശം ജീവിതശൈലിയുടെ സൂചനയാണ്. അക്കാര്യത്തില്‍ ശ്രദ്ധ വെയ്ക്കുക.

ചര്‍മ്മത്തിലെ ചുളിവുകള്‍
നിങ്ങള്‍ക്ക് പ്രായമേറുന്നതിന്റെ സൂചനയാണിത്. നല്ല ഭക്ഷണക്രമം പിന്തുടരുകയും ചര്‍മ്മസംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക.

ശരീരവേദന
ഓരോ ദിവസത്തിന്റെയും അന്ത്യത്തില്‍ ശരീരത്തിന് വേദനയും, ക്ഷീണവും, മടുപ്പും തോന്നും. നിങ്ങള്‍ക്ക് പ്രായമേറുന്നതിന്റെ ലക്ഷണമാണിത്.

ജോലി സ്ഥലത്തെ ഊര്‍ജ്ജ നഷ്ടം
ജോലി എല്ലാവരെയും ക്ഷീണിപ്പിക്കുമെങ്കിലും, ദിവസവും നിങ്ങളുടെ കരുത്ത് ചോര്‍ന്ന് പോയതായി അനുഭവപ്പെടും.

ഭാരം ഉയര്‍ത്തുന്നതില്‍ പ്രയാസം
ചെറിയ സാധനങ്ങള്‍ പോലും ഉയര്‍ത്താന്‍ സാധിക്കാതെ വരുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ കരുത്തും വ്യായാമവും വേണമെന്നാണ്.



Click it and Unblock the Notifications
