Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മദ്യപിക്കുന്നവരുടെ കരള്‍ ഇങ്ങനെ
മദ്യപിക്കുന്നവരില്‍ കരള്‍ പെട്ടെന്ന് പിണങ്ങും. ഇത്തരക്കാരുടെ കരളിന് ശരീരത്തിലെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള കഴിവ് വളരെ കുറവായിരിക്കും. അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മ്മങ്ങളാണ് കരള്‍ നമ്മുടെ ശരീരത്തില്‍ നിര്‍വ്വഹിക്കുന്നത്. ഹാങ് ഓവര്‍ എങ്ങനെ പ്രതിരോധിക്കാം?
മദ്യപിക്കുന്നവരില്‍ കരള്‍ രോഗം പെട്ടെന്ന് പിടികൂടും. കൂടാതെ ഇത്തരക്കാരുടെ കരള്‍ നീര്ക്കെട്ടി വീങ്ങുകയും പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ കരളിന് ശരീരത്തെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്നു. മദ്യപിക്കുന്നവരില്‍ കരളിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നു നോക്കാം. പുരുഷന്മാരിലെ വിഷാദ ലക്ഷണങ്ങള്‍

രോഗങ്ങള്‍ക്കെല്ലാം സ്വാഗതം
മദ്യപിക്കുന്നവര്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ പിടികൂടും. ഇത് കരളിനെ പെട്ടെന്ന് ബാധിക്കുന്നു. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശക്തി കുറയുന്നതോടെയാണ് എല്ലാ രോഗത്തേയും ശരീരം സ്വീകരിക്കുന്നത്.

അനിയന്ത്രിതമായ ഭാരം കുറയല്‍
വ്യായാമം ചെയ്യാതെ തന്നെ ഭാരം കുറയുന്നത് ആണ് മറ്റൊരു ലക്ഷണം. ഇത് ജീവിത ശൈലി മെച്ചപ്പെടുത്താതിരിക്കുകയും മദ്യപാനം തുടരുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

കണ്ണിന്റെ നിറവ്യത്യാസം
കണ്ണിലെ നിറവ്യത്യാസമാണ് കരളിനെ മദ്യം ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള മറ്റൊരു പ്രധാന ലക്ഷണം. രക്തം ശുദ്ധീകരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്നതോടെയാണ് ഇത്തരത്തില്‍ നിറവ്യത്യാസം അനുഭവപ്പെടുന്നത്.

രക്തം ഛര്‍ദ്ദിക്കുക
കരള്‍ പ്രവര്‍ത്തനക്ഷമമല്ല എന്നുള്ളതാണ് ഈ ലക്ഷണത്തിനു കാരണം. രക്തം ഛര്‍ദ്ദിക്കുകയോ അമിതമായ രക്തസ്രാവമോ ആണ് കരളിന്റെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നത്.

വയറുവേദനയും വിശപ്പില്ലായ്മയും
വയറുവേദനയും വിശപ്പില്ലായ്മയുമാണ് കരള്‍ പ്രവര്‍ത്തനത്തിലല്ല എന്നു തെളിയിക്കുന്നത്. എന്നാല്‍ കരളില്‍ കൊഴുപ്പ് കൂടുമ്പോള്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവില്ല എന്നതാണ് വാസ്തവം.

സിറോസിസ് ഭയങ്കരം
കരളിന്റെ നാശം പിന്നീട് പരിഹരിക്കാന്‍ കഴിയാത്ത വിധം മാറുന്നതിനെയാണ് സിറോസിസ് എന്നു പറയുന്നത്. പരിഹരിക്കാനാവാത്ത വിധം കരളിലെ കോശങ്ങള്‍ നശിക്കുന്നു.

കരള്‍ ക്യാന്‍സര്‍
കരള്‍ ക്യാന്‍സറും മറ്റൊരു ലക്ഷണമാണ്. എന്നാല്‍ പലപ്പോഴും ഈ അവസ്ഥയിലേക്ക് രോഗി എത്തപ്പെടുമ്പോഴേക്കും അബോധാവസ്ഥയിലായിരിക്കും.

മഞ്ഞപ്പിത്തം മറ്റൊരു കാരണം
അമിത മദ്യപാനം കരളിനെ തകര്‍ക്കുന്നതോടൊപ്പം മഞ്ഞപ്പിത്തത്തിലേക്കും നമ്മെ നയിക്കുന്നു. എന്നാല്‍ അപ്പോഴേക്കും കരളിനെ തിരിച്ചെടുക്കാനാവാത്ത രീതിയില്‍ നാശോന്മുഖമായിട്ടുണ്ടാവും.



Click it and Unblock the Notifications
