Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മഞ്ഞളിന്റെ പാര്‍ശ്വഫലങ്ങള്‍
മഞ്ഞള്‍ മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ കുര്കുമിന് എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദവുമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി നല്ലതാണ്.
ഏതിനും നല്ലതും ചീത്തയുമുണ്ടെന്നതു പോലെ മഞ്ഞള്‍പ്പൊടിയ്ക്കും ചില ദോഷവശങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

അലര്‍ജി
അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അലര്‍ജിയുണ്ടാക്കാം.

ഗോള്ബ്ലാഡര് സ്റ്റോണുകള്‍
ഗോള്ബ്ലാഡര് സ്റ്റോണുകള്‍ ഉണ്ടാകാന്‍ ഇത് ഇട വരുത്തും.

ലിവര്‍
ലിവര്‍ പ്രശ്നങ്ങളുള്ളവര്‍ മഞ്ഞള്‍ ഏതു രൂപത്തിലാണെങ്കിലും ഒഴിവാക്കുന്നതാണ് ന്ല്ലത്. കാരണം ഇത് ലിവര്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ മഞ്ഞള്‍പ്പൊടി ഉപയോഗിയ്ക്കുന്നതു നല്ലതല്ല. കാരണം ഇത് ഗര്‍ഭാശയ ഭിത്തികളെ സങ്കോചിപ്പിയ്ക്കുവാനും യൂട്രസില്‍ നിന്നുള്ള ബ്ലീഡിംഗിനും കാരണമായേക്കാം.

ബ്ലഡ് ഗ്ലൂക്കോസ് തോത്
പ്രമേഹരോഗികള്‍ക്ക് മഞ്ഞള്‍ നല്ലതെങ്കിലും അളവു കൂടുന്നത് ബ്ലഡ് ഗ്ലൂക്കോസ് തോത് വേണ്ടതിലും താഴപ്പോകുവാന് ഇടയാക്കും. പ്രത്യേകിച്ച് പ്രമേഹത്തിനുള്ള മരുന്നു കഴിയ്ക്കുന്നവര്‍ക്ക്.

ബീജക്കുറവിന്
പുരുഷന്മാരില് ബീജക്കുറവിന് മഞ്ഞള്‍പ്പൊടി ഇടയാക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അനീമിയ
അനീമിയ ഉള്ളവരില്‍ അയേണ്‍ തോത് വീണ്ടും കുറയാന്‍ മഞ്ഞള്‍പ്പൊടി ഇട വരുത്തും.

രക്തം
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി കുറയ്ക്കും. പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ഗ്യാസ്, അസിഡിറ്റി
മഞ്ഞള്‍പ്പൊടി അമിതമാകുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

മനംപിരട്ടലിന്
മഞ്ഞള്‍പ്പൊടി അമിതമാകുന്നത് മനംപിരട്ടലിന് ഇട വരുത്തും.

മൈഗ്രേന്, തലവേദന
മൈഗ്രേന്, തലവേദന എന്നിവ വര്‍ദ്ധിയ്ക്കുന്നതിനും മഞ്ഞള്‍പ്പൊടിയുടെ അമിത ഉപയോഗം ഇട വരുത്തും.



Click it and Unblock the Notifications
