Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പുകവലി നല്ലതല്ല, പക്ഷേ....
നിങ്ങള്‍ ഒരു ചെയിന്‍ സ്മോക്കര് ആണോ? എങ്കിലും പെട്ടെന്നൊരു ദിവസം പുകവലിയില്‍ നിന്നും വിടാന്‍ തീരുമാനിച്ചെങ്കില്‍ അതുവഴി നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ. ചില പുകവലി ധാരണകള്‍
പുകവലി നിര്‍ത്തുന്നത് നല്ല കാര്യം തന്നെയാണ്, എന്നാല്‍ പെട്ടെന്നുള്ള മാറ്റത്തോട് ശരീരം എങ്ങിനെ പ്രതികരിക്കും എന്നുള്ളതാണ് പ്രശ്നം. പുകവലി നിര്‍ത്തിയാല്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ നമ്മള് പെടാപാടു പെടേണ്ടി വരും. മരുന്നില്ലാതെ പുകവലി നിര്‍ത്താം !
അതുകൊണ്ടു തന്നെ പെട്ടെന്നുള്ള പിന്‍വാങ്ങല്‍ നിര്‍ത്തി പതുക്കെ പതുക്കെ പുകവലിയില്‍ നിന്നും രക്ഷ നേടുക. പുകവലി നിര്‍ത്തിയാല്‍ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കും എന്ന് നമുക്ക് നോക്കാം...

ഛര്‍ദ്ദി എപ്പോഴും
പെട്ടെന്നൊരു ദിവസം പുകവലി നിര്‍ത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. എന്നാല്‍ ഇതിനു പരിഹാരമെന്നോണം ഇടയ്ക്കിടയ്ക്ക് നാരങ്ങ നീര് കഴിക്കുന്നത് നല്ലതായിരിക്കും.

ഡിപ്രഷന് മറ്റൊരു കാരണം
ഡിപ്രഷനാണ് മറ്റൊരു കാരണം എന്നതാണ് സത്യം. അതുകൊണ്ടു തന്നെ നമുക്ക് പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കുക എപ്പോഴും അതായിരിക്കും ഡിപ്രഷനില്‍ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

വിശപ്പ് കൂടുതല്‍
വിശപ്പ് കൂടുതലായിരിക്കും ഇത്തരക്കാര്‍ക്ക്, അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തിന് ആരോഗ്യമുണ്ടോ ഇല്ലയോ എന്ന കാര്യമൊന്നും അപ്പോള്‍ ആലോചിക്കില്ല എന്നതാണ് സത്യം. അതുകൊണ്ടു പുകവലി നിര്‍ത്തുമ്പോഴും നമ്മുടെ ആരോഗ്യം മോശമാകും എന്നതാണ് സത്യം.

എപ്പോഴും ഇറിറ്റേഷന്‍
കാലങ്ങളായി തുടര്‍ന്നു പോന്ന ഒരു ശീലം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ അതുണ്ടാക്കുന്ന ഇറിറ്റേഷന്‍ കുറച്ചൊന്നുമായിരിക്കില്ല. അതുകൊണ്ടു തന്നെ ഇതിനു പ്രതിവിധിയായി പുസ്തകം വായിക്കുകയോ നടത്തം ജീവിതത്തിന്റെ ഭാഗമാക്കുകയോ ഒക്കെ ചെയ്യാവുന്നതാണ് എന്നുള്ളതാണ് സത്യം.

അമിത ദേഷ്യം
പുകവലിച്ചിരുന്ന ഒരാള്‍ പെട്ടെന്ന് പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം എന്നത് ചില്ലറയല്ല. ഇത് അയാളുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. അമിത ദേഷ്യം ഇതില്‍ പ്രാധാനപ്പെട്ടതാണ്. തൊട്ടതിനും പിടിച്ചതിനും ഒക്കെ കുഴപ്പമായിരിക്കും.

വയറു വേദന
വയറു വേദന എന്നത് സ്ഥിരമായിരിക്കും ഇത്തരക്കാരില്‍. അതുകൊണ്ടു തന്നെ ഇടയ്ക്ക് ഡയറ്റ് എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നതാണ് സത്യം.

അശ്രദ്ധയില്‍ തുടക്കം
ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പുകവലി പെട്ടെന്ന് നിര്‍ത്തുമ്പോള്‍ അശ്രദ്ധ ഭയങ്കരമായിരിക്കും. ഇത്തരത്തിലുള്ള അശ്രദ്ധ പിന്നീട് പല പ്രശ്നങ്ങളിലേക്കും വഴിവെയ്ക്കാറുണ്ട്.

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍
പുകവലി നിര്‍ത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ പല വിധത്തിലായിരിക്കും അവരെ ബാധിക്കുക. എന്നാല്‍ നല്ലൊരു സുഹൃത്ത് കൂടെയുണ്ടെങ്കില്‍ ഈ ഏകാന്തത മാറ്റിയെടുക്കാവുന്നതേ ഉള്ളൂ എന്നതാണ് സത്യം.

ഉറക്കത്തിനിടയ്ക്ക് എഴുന്നേല്ക്കുക
ഉറക്കത്തിനിടയ്ക്ക് ഇടയ്ക്കിടയ്ക്ക് എഴുന്നേല്‍ക്കുന്നത് ഇത്തരക്കാരില്‍ സാധാരണമാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് പുകവലിയില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിക്കാതെ ആ ദു:ശ്ശിലത്തെ പതുക്കെ പതുക്കെ മാറ്റാന്‍ ശ്രമിക്കുക.

തടി കൂടുന്നു
തടി കൂടുന്നതാണ് മറ്റൊരു പ്രശ്നം. അതായത്പുകവലി നിര്‍ത്തുന്നതോടെയാണ് പലരിലും അമിത വണ്ണം കാണുന്നത്. എന്നാല്‍ പല ഘട്ടങ്ങളായി പുകവലി നിര്‍ത്തിയാല്‍ നമുക്ക് അമിതവണ്ണത്തോട് വിടപറയാം.



Click it and Unblock the Notifications