Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
പാലിന്റെ പാര്‍ശ്വഫലങ്ങള്‍
നിങ്ങള്‍ പാല് കുടിക്കാറുണ്ടോ? പാല് ധാരാളം കുടിക്കുന്നത് ശരീരത്തിന് ആരോഗ്യം തരും എന്നു മാത്രമാണോ നിങ്ങളുടെ ധാരണ. എങ്കില്‍ പുനര്‍ചിന്തനത്തിന് സമയമായി. തെറ്റ് പറയുകയാണന്ന് കരുതേണ്ട. കുട്ടിക്കാലത്ത് പാലിന്റെ ഗുണങ്ങളെ കുറിച്ച് പതിവായി എല്ലാവരും പറയുന്നത് കേള്‍ക്കാറുണ്ട്.
കുട്ടികള്‍ക്ക് വിശന്നാല്‍ ഉടന്‍ പാലാണ് നല്‍കുക, കരഞ്ഞാലും പാല് നല്‍കും. അത് അവരെ വേഗം ശാന്തരാക്കും.
വെള്ളം കുടിക്കുന്നില്ലേ?പിന്നെങ്ങനെ തടി കുറയും
പാലിന്റെ ഗുണങ്ങളെ കുറിച്ച് നമ്മുടെ മനസ്സിന്റെ ആഴത്തില്‍ ഇടം പിടിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല,അതിനാല്‍ പാല് മികച്ച ആഹാരം ആണ് എന്ന് നമ്മള് എപ്പോഴും വിശ്വസിക്കുന്നു.
എന്നാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകേണ്ടതുണ്ട്, മനസ്സിലായില്ലേ?
പാലിന്റെ ചില പാര്‍ശ്വഫലങ്ങള്‍

1. ഗ്യാസ്
എന്ത്?
ഗ്യാസ് അഥവ വായുക്ഷോഭം വയറ്റില്‍ അമിതമായി വായു ഉണ്ടായി അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയാണ്.
എങ്ങനെ?
പശുവിന് പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഈ ലാക്ടോസ് ദഹന സംവിധാനത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും വായുക്ഷോഭത്തിന് കാരണമാവുകയും ചെയ്യും.

2. മനംപിരട്ടല്‍
എന്ത്?
ഏറെ വിഷമം ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത് . ഇത് ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഉണ്ടാക്കും.
എങ്ങനെ?
പാലിലെ ലാക്ടോസ് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും മനംപിരട്ടലിന് കാരണമാവുകയും ചെയ്യും. ലാക്ടോസ് അസഹിഷ്ണുതയുടെ ഒരു രൂപം മാത്രമാണിത്. ഇതുള്ളവര്‍ക്ക് പാലോ പാലുത്പന്നങ്ങളോ കഴിച്ചാല്‍ ഉടന്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകും.

3. സ്തനാര്‍ബുദം
ആര്ബിജിഎച്ച് മൂലമുള്ള സ്തനാര്‍ബുദമാണ് പാലിന്റെ ഗുരുതരമായ പാര്‍ശ്വഫലങ്ങളില്‍ ഒന്ന്.
എന്ത്?
പുനസംയോജിത കന്നുകാലി സോമാറ്റോട്രോപിന് എന്നും അറിയപ്പെടുന്ന ആര്ബിജിഎച്ച് എന്ന ജനിതക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത കൃത്രിമ ഹോര്‍മോണ്‍ പാലുണ്ടാകുന്നതിനായി പശുക്കളില്‍ കുത്തിവയ്ക്കാറുണ്ട്.
എങ്ങനെ?
ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമാകാമെങ്കിലും വീട്ടില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പാല് സ്താനാര്‍ബുദത്തിന് കാരണമാകുമെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്.
സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. ഏത് സ്ത്രീക്കും സ്തനാര്‍ബുദം വരാനുള്ള സാധ്യത എട്ടില്‍ ഒന്നാണ്. ആര്ബിജിഎച്ച് കുത്തി വച്ചിട്ടുള്ള പശുക്കളില്‍ നിന്നുള്ള പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പാലിന്റെ ഈ പാര്‍ശ്വഫലത്തെ കുറിച്ച് ധാരണ ഉണ്ടായിരിക്കണം.

4. വയര്‍ വീര്‍ക്കല്‍
എന്ത് ?
വയര്‍ വീര്‍ത്ത് നിറഞ്ഞിരിക്കുകയാണന്ന തോന്നല്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.
എങ്ങനെ?
പശുവിന് പാലിലെ അമിതമായ ലാക്ടോസിന്റെ അളവാണ് ഇതിന് കാരണം. നന്നായി ദഹിക്കാതെ ഇവ വന്‍ കുടലില്‍ നിന്നും നീങ്ങുന്നതാണ് ഇതിന് കാരണം. ലാക്ടോസ് അസഹിഷ്ണുതയുടെ മറ്റൊരു രൂപമായ വയര്‍ വീര്‍ക്കല്‍ സംഭവിക്കുന്നത് ചെറുകുടലിന് ലാക്ടോസ് വിഘടിക്കാന്‍ ആവശ്യമായ ലാക്ടസ് എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ്.

5. കുട്ടികളിലെ അനീമിയ
എന്ത്?
രക്തത്തില്‍ ഹീമോഗ്ലോബിന്റെ ആഭാവം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ.
എങ്ങനെ?
പശുവിന് പാലില്‍ ഇരുമ്പിന്റെ അളവ് വളരെ കുറവാണ്. ധാരാളം പാല് കുടിക്കുന്ന കുട്ടികള്‍ക്ക് ലഭ്യമാകുന്ന ഇരുമ്പിന്റെ അളവില്‍ കുറവുണ്ടാകും. കുടലിലെ രക്തം അറിയാതെ നഷ്ടമാകുന്നതാണ് പശുവിന് പാല് കുട്ടികളിലെ അനീമിയക്ക് കാരണമാകുന്ന മറ്റൊരു കാരണം.

6. ശ്വസന പ്രശ്നങ്ങള്‍
എന്ത്?
പാല് അധികം കുടിക്കുന്നത് കഫം കൂടാന്‍ കാരണമാകും. ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും.
എങ്ങനെ?
പാല് ഉപയോഗിക്കുന്നത് കഫം കൂട്ടുമെന്നത് ശരിയാണ്. എന്നാല്‍ എല്ലാ പാലും ഒരേ പോലെയല്ല. ചില ഇനം പശുക്കളുടെ പാലില്‍ ബീറ്റ-സിഎം- 7 എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രത്യേക പ്രോട്ടീന്‍ ശ്വാസനാളത്തിലും അന്നനാളത്തിലും കഫം ഉണ്ടാകുന്നത് കൂട്ടും.

7. അലര്‍ജി
എന്ത്?
ചിലര്ക്ക്പശുവിന് പാല് അലര്‍ജി ഉണ്ടാക്കും. അവര്‍ ഇതിലെ പ്രോട്ടീനോട് പ്രതികരിക്കും. ഇതാണ് അവരില്‍ അലര്‍ജിക്ക് കാരണമാകുന്നത.
എങ്ങനെ?
പാലിന്റെ 80 ശതമാനം പ്രോട്ടീന്‍ തൈരില്‍ ആണ് അടങ്ങിയിരിക്കുന്നത് . പാലിലെ ജലാംശത്തില്‍ ആണ് ബാക്കി 20 ശതമാനം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത്. പാലിന് അലര്‍ജി ഉള്ളവര്‍ ഈ പ്രോട്ടീന്‍ കഴിക്കുകയാണെങ്കില്‍ ഇത് ഹാനികരമായ പദാര്ത്ഥമാണന്ന് രീതിയില്‍ ശരീരം പ്രതികരിക്കും. അതിനാല്‍ രോഗപ്രതിരോധ സംവിധാനം ഈ അപകടരമായ പദാര്‍ത്ഥത്തെ ( പ്രോട്ടീന്‍) ചെറുക്കാന്‍ ശ്രമം തുടങ്ങും. ഇത് ശരീരത്തില്‍ അലര്‍ജിയുടെ പ്രതികരണങ്ങള്‍ ഉണ്ടാക്കും.



Click it and Unblock the Notifications