പഴം കഴിയ്ക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കുക

നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ് പഴം. ആരോഗ്യവും സൗന്ദര്യവും പഴത്തിലൂടെ നമുക്ക് ലഭിയ്ക്കും. അതുകൊണ്ടു തന്നെ എന്നും നമ്മുടെ ഭക്ഷണശീലത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതും പഴമാണ്. ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍

എന്നാല്‍ പഴത്തിനും നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ദോഷഫലങ്ങളുണ്ട്. ഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തവയാണെങ്കില്‍ അത്രത്തോളം തന്നെ ദോഷവും പഴത്തിനുണ്ട്. എന്തൊക്കെ ദോഷഫലങ്ങളാണ് പഴത്തിന്റെ ഉപയോഗം മൂലം നമ്മുടെ ആരോഗ്യ കാര്യത്തില്‍ സംഭവിയ്ക്കുന്നതെന്നു നോക്കാം. വാഴയിലയെപ്പറ്റി ചില അസാധാരണ കാര്യങ്ങള്‍

അമിതവണ്ണം

അമിതവണ്ണം

പഴത്തിന്റെ നിത്യേനയുള്ള ഉപയോഗം അമിതവണ്ണത്തിന് കാരണമാകും. ഒരു പഴത്തില്‍ 105 കലോറിയാണ് അടങ്ങിയിട്ടുള്ളത്. പഴങ്ങളിലെല്ലാം തന്നെ കലോറിയുടെ അളവ് വളരെയധികം കൂടുതലുമാണ്. പ്രത്യേകിച്ച് വാഴപ്പഴത്തില്‍. അതുകൊണ്ടു തന്നെ വാഴപ്പഴത്തിന്റെ ഉപയോഗം കുറച്ച് മറ്റു പഴങ്ങളും സ്‌നാക്‌സും കഴിയ്ക്കുന്നതാണ് നല്ലത്.

 മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ ആണ് മറ്റൊരു തലവേദനയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം. ദിവസേനയുള്ള ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുന്നത് മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കാനേ കാരണമാകൂ. പഴത്തൊലിയിലുള്ള ടൈറാമിന്‍ മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമാണ്.

പല്ലിന്റെ തേയ്മാനം

പല്ലിന്റെ തേയ്മാനം

പഴം നിത്യവും ഉപയോഗിക്കുന്നതിലൂടെ പല്ലിന് തേയ്മാനം സംഭവിക്കും. ഇത് പലപ്പോഴും ബാക്ടീരിയയുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കും.

ശരീരവേദന

ശരീരവേദന

ശരീരവേദനയാണ് പഴത്തിന്റെ മറ്റൊരു ദോഷവശം. പഴത്തില്‍ ധാരാളം ബി 6 വിറ്റാമിന്‍ ഉണ്ട്. ഇതിന്റെ അമിത ഉപയോഗം പലപ്പോഴും ശരീരവേദനയ്ക്കും നാഡീവ്യവസ്ഥകളുടെ തകരാറിലേക്കും നയിക്കും.

അലര്‍ജി

അലര്‍ജി

അലര്‍ജിയുണ്ടാക്കുന്നതിനും നമ്മുടെ പഴം മോശക്കാരനല്ല. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ പതുക്കെ പതുക്കെ ഇല്ലാതാക്കുന്നു. മാത്രമല്ല അലര്‍ജി ഉള്ളവര്‍ പഴം കഴിയ്ക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

തൊണ്ട പ്രശ്‌നങ്ങള്‍

തൊണ്ട പ്രശ്‌നങ്ങള്‍

ജലദോഷവും തൊണ്ടവേദനയും പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. എന്നാല്‍ പഴത്തിന്റെ ഉപയോഗം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. മാത്രമല്ല ഇത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങളഅ#ക്കും കാരണമാകും.

വയറു വേദനയ്ക്ക് കാരണം

വയറു വേദനയ്ക്ക് കാരണം

വയറു വേദന വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിനു കഴിയും. ഇതിനു കാരണം ഭക്ഷണത്തിന്റെ ദഹിക്കാനുള്ള പ്രശനമാണ്. ദഹനപ്രശ്‌നം വര്‍ദ്ധിപ്പിക്കുന്നതിന് പഴത്തിന്റെ ഉപയോഗം കാരണമാകും.

 അതിസാരം

അതിസാരം

പലപ്പോഴും അതിസാരത്തിന് പഴം ഒരു കാരണമാകും. പലരും ദഹനം ശരിയാവാനും മറ്റും പഴം കഴിയ്ക്കുന്നത് സ്ഥിരമാണ്. എന്നാല്‍ ഇത് പലപ്പോഴും വയര്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 പ്രമേഹമെന്ന വില്ലന്‍

പ്രമേഹമെന്ന വില്ലന്‍

പ്രമേഹത്തിന് മാറ്റു കൂട്ടാന്‍ പലപ്പോഴും പഴം ഒരു കാരണമാണ്. സ്ഥിരമായി പഴം കഴിയ്ക്കുന്നത് പ്രമേഹത്തെ മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയും കൂടി പഴം കഴിയ്ക്കുന്നതിലൂടെ നമ്മള്‍ വലിച്ചു കൂട്ടുന്നു.

 കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പഴം കഴിയ്ക്കുന്നവരില്‍ കൂടുതലാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം കിഡ്‌നിയുടെ പ്രവര്‍ത്തനം പ്രശ്‌നത്തിലാക്കുന്നു.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

പഴം സ്ഥിരമായി കഴിയ്ക്കുന്നവരില്‍ അകാലവാര്‍ദ്ധക്യം തലപൊക്കുന്നു. പലപ്പോഴും പഴത്തിന്റെ ഉപയോഗം ഇത്തരത്തില്‍ ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു.

Story first published: Monday, December 28, 2015, 11:08 [IST]
X
Desktop Bottom Promotion