For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന്..

By Sruthi K M
|

നിങ്ങള്‍ മുറിയിലിരിക്കുമ്പോള്‍ ചിന്താവിഷ്ടയായി ഇരിക്കാറുണ്ടോ? നിങ്ങളുടെ മുറിയുടെ നിറം മഞ്ഞയാണോ? എന്നാല്‍ അതുതന്നെയാണ് ഇതിനുള്ള കാരണം. നിങ്ങളുടെ ഓരോ സ്വഭാവവും നിറങ്ങള്‍ക്കടിസ്ഥാനപ്പെടുത്തിയാണ്. ഓരോ നിറവും നിങ്ങള്‍ക്ക് വ്യത്യസ്ത മൂഡ് തരും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അത് സത്യമാണ്.

നിങ്ങളെ റിലാക്‌സാക്കാനും ഹാപ്പിയാക്കാനും ഉത്കണ്ഠാജനകമാക്കാനും നിറങ്ങള്‍ക്ക് കഴിയും. നീല നിറം നിങ്ങളെ റിലാക്‌സാക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ എല്ലാ നിറങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്. ഇത് തമാശയല്ല, ചില നിറങ്ങള്‍ നിങ്ങള്‍ക്ക് ദോഷകരമാണ് സമ്മാനിക്കുക.

ചിത്രകാരന്‍മാരും ഡിസൈനര്‍മാരും അതനുസരിച്ചാണ് ഓരോ നിറങ്ങളും ഉപയോഗിക്കുന്നത്. നിങ്ങളുടെ വികാരങ്ങള്‍, വിഷമങ്ങള്‍, സ്വഭാവങ്ങള്‍ എല്ലാ നോക്കി വേണം നിങ്ങള്‍ നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. ചില നിറങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൂട്ടുമെന്നും പറയുന്നു. നിങ്ങളുടെ കണ്ണിനും ദോഷകരമാകും നിറങ്ങള്‍. നിറങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെയൊക്കെ ദോഷകരമാകുന്നുണ്ടെന്ന്് അറിയാം...

നീല

നീല

നിങ്ങളെ കൂളാക്കി നിര്‍ത്താന്‍ നീല നിറത്തിന് സാധിക്കും. വിശപ്പ് ഇല്ലാതാക്കാനും നീല നിറത്തിന് കഴിയും. ബ്ലൂബെറി നീല നിറമുള്ള ഒരു ഭക്ഷ്യവസ്തുവാണ്. നീല നിറം നോക്കി നിങ്ങല്‍ ഭക്ഷണം കഴിക്കാതെയിരിക്കുക. ഒന്നും കഴിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നീലം നിറം സഹായിക്കും. നിങ്ങളുടെ കിടപ്പുമുറിയിലും ബാത്ത്‌റൂമിലും വസ്ത്ര ധാരണത്തിലും നീല നിറം ഉപയോഗിക്കാവുന്നതാണ്.

പര്‍പ്പിള്‍

പര്‍പ്പിള്‍

ഇരുട്ട് കൂടുതല്‍ നല്‍കുന്ന നിറമാണ് പര്‍പ്പിള്‍. നിങ്ങളെ കൂളാക്കിവെക്കാന്‍ പര്‍പ്പിള്‍ നിറത്തിന് സാധിക്കും.

പച്ച

പച്ച

പച്ച നിറം എന്തുകൊണ്ടും നിങ്ങള്‍ക്ക് നല്ല മൂഡ് തരും. വിശ്രമ വേളകള്‍ ആനന്ദമായിട്ടിരിക്കാന്‍ പച്ച നിറം തിരഞ്ഞെടുക്കാം. കണ്ണിനും നല്ലതാണ് പച്ച നിറം. കണ്ണിന് സമ്മര്‍ദ്ദം ഉണ്ടാക്കില്ല. നിങ്ങളുടെ കിടപ്പുമുറിയില്‍ പച്ച നിറം ഉപയോഗിക്കാം.

ചുവപ്പ്

ചുവപ്പ്

ഊര്‍ജ്ജത്തിന്റെ പ്രതീകമാണ് ചുവപ്പ്. ഇത് നിങ്ങളുടെ കഴിവിനെയും ചുറുചുറുക്കിനെയും കൂട്ടാന്‍ സഹായിക്കും.

പിങ്ക്

പിങ്ക്

ചുവപ്പില്‍ നിന്നും നേരെ വിപരീതമാണ് പിങ്ക്. സ്‌നേഹത്തിന്റെയും ലോല സ്വഭാവത്തിന്റെയും പ്രതീകമായി പറയാം. നിങ്ങളുടെ സ്ട്രസ്സുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

മഞ്ഞ

മഞ്ഞ

മഞ്ഞനിറം ഊര്‍ജ്ജം തരും എങ്കിലും കണ്ണിനെ അസ്വസ്ഥമാക്കുന്ന നിറമാണ് മഞ്ഞ. നിങ്ങളുടെ വീടുകള്‍ക്കും വസ്ത്രങ്ങള്‍ക്കും ഭംഗി നല്‍കാന്‍ മഞ്ഞ നിറത്തിന് സാധിക്കുമെങ്കിലും ഇത് തിരഞ്ഞെടുക്കരുത്. രക്തസമ്മര്‍ദ്ദം കൂട്ടാന്‍ പോലും മഞ്ഞ നിറം കാരണമാകും എന്നാണ് പറയുന്നത്.

ഓറഞ്ച്

ഓറഞ്ച്

ഒരു പോസിറ്റീവ് നിറം ആണ് ഓറഞ്ച്. അത്ഭാഭിമാനം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പറയുന്നത്. യുവത്വത്തിന്റെ പ്രതീകവുമാണ് ഓറഞ്ച്. ഓറഞ്ച് തിരഞ്ഞെടുക്കുന്നത് നല്ല തീരുമാനമാണ്.

ബ്രൗണ്‍

ബ്രൗണ്‍

തവിട്ടു നിറം ഭൂമിയെയും പ്രകൃതിയെയും സൂചിപ്പിക്കുന്നു. സുഖപ്രദമായ അനുഭൂതിയും ആത്മവിശ്വാസവും നല്‍കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കാണ് തവിട്ടു നിറത്തോട് കൂടുതല്‍ പ്രിയം.

കറുപ്പ്

കറുപ്പ്

അസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്ന നിറമാണ് കറുപ്പ്. മാനസിക ബുദ്ധിമുട്ടാണ് ഫലം തരുന്നത്.

വെളുപ്പ്

വെളുപ്പ്

ശാന്തിയുടെ പ്രതീകമാണ് വെളുപ്പ്. നിങ്ങളുടെ മനസ്സിന് ശാന്തത നല്‍കാന്‍ ഇവയ്ക്ക് സാധിക്കും.

English summary

how the colors affect your mood.

Studies have shown that observing colors can affect a person’s mood.
Story first published: Monday, March 16, 2015, 16:00 [IST]
X
Desktop Bottom Promotion