Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലംഗസ് ക്യാന്‍സര്‍ കാരണങ്ങള്‍
ക്യാന്‍സറുകളില്‍ മാരകമായ ഒന്നാണ് ലംഗ്സ് ക്യാന്‍സറെന്നു പറയാം. ശ്വാസകോശത്തെ ബാധിയ്ക്കുന്ന ഇത് വേണ്ട സമയത്തു ചികിത്സ തേടിയില്ലെങ്കില്‍ മരണത്തിനു പോലും കാരണമാവുകയും ചെയ്യും.
ലംഗ്സ് ക്യാന്‍സറിന് പല കാരണങ്ങളുമുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ചറിയൂ. പച്ചക്കറികള്‍ പെട്ടെന്ന് കേടാകാതിരിക്കാന്‍..

പുകവലി
ശ്വാസകോശാര്‍ബുദത്തിനുള്ള ഒരു പ്രധാന കാരണമാണ് പുകവലി. സിഗരറ്റിലെ കാര്‍സിനോജനുകള്‍ ക്യാന്‍സര്‍ വരുത്തുന്നതിന് കാരണമാകുന്നു.

പുക ശ്വസിയ്ക്കുന്നവര്ക്കും
പുക വലിയ്ക്കുന്നവര്‍ മാത്രമല്ല, ഈ പുക ശ്വസിയ്ക്കുന്നവര്ക്കും ക്യാന്‍സര്‍ സാധ്യതയുണ്ട്. കൂടുതല്‍ പുക ശ്വസിയ്ക്കുന്നത് രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

റാന്‍ഡന്‍
മണ്ണ്, പാറകള്‍ എന്നിവയില്‍ നിന്നും റാന്‍ഡന്‍ എന്നൊരു ഗ്യാസ് പുറപ്പെടുന്നുണ്ട്. നിര്‍മാണമേഖലയിലുള്ളവര്‍ക്ക് ലംഗ്സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണിത്.

പാരമ്പര്യം
പാരമ്പര്യം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. ലംഗ്സ് ക്യാന്‍സറിന്റെ കാര്യത്തിലും ഇത് തള്ളിക്കളയാനാവില്ല.

ആസ്ബെറ്റോസ്
കെട്ടിടനിര്മാണത്തിലുപയോഗിയ്ക്കുന്ന ആസ്ബെറ്റോസ് ലംഗ്സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ആസ്ബെറ്റോസുമായി അടുത്തു പെരുമാറുന്നവര്‍ക്ക് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നതായി കണ്ടു വരുന്നുണ്ട്.

ഡീസല്‍ എന്‍ജിനുകള്‍
ഡീസല്‍ എന്‍ജിനുകള്‍ ലംഗ്സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതില്‍ നിന്നുള്ള പുക ശ്വസിയ്ക്കുന്നവര്ക്ക് ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

അന്തരീക്ഷ മലിനീകരണം
അന്തരീക്ഷ മലിനീകരണം ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന മറ്റൊരു ഘടകമാണ്. പുകയും പൊടിയുമെല്ലാം ലംഗ്സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക്
ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ശ്വാസകോശാര്‍ബുദ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

കല്‍ക്കരി, മരം
കല്‍ക്കരി, മരം എന്നിവയില്‍ നിന്നുള്ള പൊടിപടലങ്ങളും പുകയുമെല്ലാം ലംഗ്സ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റു ഘടകങ്ങളാണ്.



Click it and Unblock the Notifications
