For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാശയ മുഴയുടെ അപകട സാധ്യതകള്‍

By Super
|

നിങ്ങള്‍ ഫൈബ്രോയ്ഡിനെക്കുറിച്ച് കേട്ടിട്ടുണ്ടാകുമെങ്കിലും അവയുടെ ആപത്സാധ്യതകള്‍ സംബന്ധിച്ച് അറിവില്ലായിരിക്കാം. ഗര്‍ഭാശയഭിത്തിയിലുണ്ടാകുന്ന ട്യൂമറാണ് ഫൈബ്രോയ്ഡ് അഥവാ ഗര്‍ഭാശയ മുഴ. സ്ത്രീയുടെ പ്രത്യുത്പാദന അവയവത്തിനുള്ളില്‍ വളരുന്നതിനാല്‍ സ്ത്രീകള്‍ക്ക് ഇതുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഗര്‍ഭപാത്രത്തില്‍ ഒരെണ്ണമോ ഒട്ടേറെയണ്ണമോ ആയി ഇത് വളരാം. ഗര്‍ഭാശയ മുഴയുടെ വലുപ്പം ആപ്പിള്‍ കുരുവിന്‍റെയത്ര ചെറുത് മുതല്‍ മുന്തിരിയോളം വരെയാവാം. ചില കേസുകളില്‍ ഗര്‍ഭാശയ മുഴക്ക് വളരെയേറെ വലുപ്പമുണ്ടാകാം. പഠനങ്ങള്‍ പ്രകാരം 35 മുതല്‍ 55 വരെ പ്രായമുള്ള സ്ത്രീകളാണ് പൊതുവെ ഗര്‍ഭാശയ മുഴ ബാധിക്കപ്പെടുന്നവര്‍.

യോനിവഴിയുള്ള പരിശോധന, എംആര്‍ഐ സ്കാന്‍ തുടങ്ങി പല മാര്‍ഗ്ഗങ്ങളും ഫൈബ്രോയ്ഡ് കണ്ടെത്താനും, വലുപ്പവും സ്ഥാനവും കണ്ടെത്താനായി നിലവിലുണ്ട്. നിങ്ങള്‍ക്ക് ഗര്‍ഭാശയ മുഴയുടേതായ ലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ ചികിത്സ ആവശ്യമില്ല. എന്നാല്‍ വര്‍‌ഷം തോറും ഗൈനക്കോളജിക്കില്‍ പരിശോധന വഴി നിങ്ങള്‍ അത് നിരീക്ഷിക്കേണ്ടതാണ്.

Uterus

പൊതുവെ ഗര്‍ഭാശയ മുഴ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കില്ല. എന്നിരുന്നാലും ചില സ്ത്രീകള്‍ക്ക് ഗൗരവകരമായ ലക്ഷണങ്ങള്‍ കാണപ്പെടും. അത്തരം ചില രോഗലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.

വേദനാജനകവും രക്തസ്രാവവുമുള്ള ആര്‍ത്തവം, ഇടക്കിടെ മൂത്രം ഒഴിക്കല്‍, നടുവ് വേദന, പ്രത്യുദ്പാദന തകരാറ്, ലൈംഗിക ബന്ധത്തിലുള്ള വേദന, പ്രശ്നം നിറഞ്ഞ ഗര്‍ഭവും പ്രസവവും, അടിവയറിന്‍റെ വികാസം എന്നിവ ഗര്‍ഭാശയ മുഴയുടെ ലക്ഷണങ്ങളാണ്.

1. ചുവന്ന മാംസം, ബീഫ് തുടങ്ങിയവ കഴിക്കുന്നത് ഗര്‍ഭാശയ മുഴയുമായി ബന്ധപ്പെട്ട ആപത്സാധ്യതയുള്ള കാര്യമാണ്.

2. ഗര്‍ഭാശയ മുഴയുടെ വളര്‍ച്ച സ്ത്രീയുടെ മാറിക്കൊണ്ടിരിക്കുന്ന ഹോര്‍മോണ്‍ നിലയെ ആശ്രയിച്ചിരിക്കുന്നു.

4. സ്ത്രീകളില്‍ ഗര്‍ഭാശയ മുഴ പിടിപെടുന്ന ശരാശരി പ്രായം 35 - 54 ആണ്.

5.വെള്ളക്കാരായ സ്ത്രീകളെ അപേക്ഷിച്ച് ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭാശയ മുഴ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

6.ഗര്‍ഭാശയ മുഴ പാരമ്പര്യമായി വരാം. അമ്മയ്ക്ക് ഇതുണ്ടെങ്കില്‍ മകള്‍ക്കും ഉണ്ടാവാം.

7. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ ഗര്‍ഭാശയ മുഴയുമായി ബന്ധപ്പെട്ട ഏറെ ആപത്സാധ്യകളുണ്ട്. കരളിനെ സംരക്ഷിക്കാന്‍ ചില വഴികള്‍...

English summary

Risk Factors Of Fibroids

Did you know who is at risk of fibroids? Read to know who are most affected due to high risk of fibroids and what are the symptoms of fibroids.
Story first published: Friday, November 6, 2015, 16:30 [IST]
X
Desktop Bottom Promotion