Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഇവര്‍ മാത്രമല്ല, നിങ്ങളും സൂക്ഷിക്കുക
തന്മാത്ര എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായരെ ഓര്‍മ്മയില്ലേ. അല്‍ഷിമേഴ്സ് എന്ന രോഗം ബാധിച്ച് സ്വന്തം ഭാര്യയേയും മക്കളേയും പോലും തിരിച്ചറിയാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും. അല്‍ഷീമേഴ്സ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ
നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകുമോ ഇത്തരത്തിലൊരവസഥയെക്കുറിച്ച്? ഇത്തരം ഭീകരമായ അവസ്ഥ നമുക്ക് വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത് തടയാം എന്നതിനെക്കുറിച്ച് നമ്മള് അറിഞ്ഞിരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലം സ്മൃതിനാശം
അല്‍ഷിമേഴ്സും ഇപ്പോള്‍ ജീവിതശൈലി രോഗങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ എന്തുകൊണ്ട്, എങ്ങനെ, എപ്പോള്‍ ഈ വില്ലന്‍ നമ്മളെ പിടികൂടുമെന്ന് പറയാന്‍ കഴിയില്ല. ഇതിന്റെ കാരണക്കാര്‍ ആരൊക്കെ, എങ്ങനെ തടയാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
അല്‍ഷീമേഴ്സ് രോഗികളെ പരിചരിയ്ക്കുമ്പോള്‍

ദഹനക്കേട് വരെ കാരണം
നമ്മുടെ ഭക്ഷണം നന്നായി ദഹിക്കാത്തത് വരെ അല്‍ഷിമേഴ്സിന് കാരണമാകുന്നുണ്ടെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. 300 അല്‍ഷിമേഴ്സ് രോഗികളെ നിരൂക്ഷിച്ചതില് നിന്നും അവരുടെ പൊതുവായ ജീവിത ശൈലി നോക്കിയാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത് അധികൃതര്‍.

രക്തധമനി ചുരുങ്ങല്‍
രക്തധമനി ചുരുങ്ങുന്നതും ഒരു പരിധി വരെ അല്‍ഷിമേഴ്സിന് കാരണമാകാം. രക്തയോട്ടം ആവശ്യത്തിന് എത്താത്തതും നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ കുറവ്
വിദ്യാഭ്യാസത്തിന്റെ അഭാവം ഇത്തരത്തിലുള്ള രോഗങ്ങളില്‍ ഒരു വലിയ വില്ലനാവുന്നുണ്ട്. ഇത്തരക്കാരില്‍ മറവിരോഗം വന്നാല്‍ എന്ത് ചെയ്യണമെന്നോ അല്ലെങ്കില്‍ വരാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നോ എന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ല.

ഡിപ്രഷന് പ്രധാന കാരണം
ഡിപ്രഷനും ഒരു തരത്തില്‍ അല്‍ഷിമേഴ്സിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നുമാണ് അധികം അല്‍ഷിമേഴ്സ് രോഗികളും ജനിക്കുന്നതെന്നാണ് ഗവേഷക അഭിപ്രായം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
രക്ത സമ്മര്‍ദ്ദം അല്‍ഷിമേഴസ് ഉണ്ടാക്കുന്നതില്‍ ഒരു പ്രധാന വില്ലനാണ്. അതുകൊണ്ടു തന്നെ രക്ത സമ്മര്‍ദ്ദമുള്ളവര്‍ അല്‍ഷിമേഴ്സിനെ ഭയക്കുന്നത് നല്ലതാണ്. അതിനനുസരിച്ചുള്ള ശ്രദ്ധയും പരിചരണവും നല്കാന് ഇന്നു മുതല്‍ ശ്രമിക്കുക.

തളര്‍ച്ചയെ വെറും തളര്ച്ചയായി തള്ളണ്ട
നമുക്കുണ്ടാവുന്ന തളര്‍ച്ച പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഭയക്കേണ്ട ഒരു കാരണം കൂടി. ഇത് ചിലപ്പോള്‍ അല്‍ഷിമേഴ്സ് ലക്ഷണമാവാം എന്നുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇത് നമ്മള് അവഗണിക്കുകയാണ് പതിവ്.

പുകവലി ശീലം നിര്‍ത്തിക്കോളൂ
പുകവലി ശീലം നിര്‍ത്തുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ഇപ്പോള്‍ അല്‍ഷിമേഴ്സിനു കൂടി വില്ലനായി മാറിയിരിക്കുകയാണ് പുകവലി ശീലം.

അമിനോ ആസിഡിന്റെ ഉയര്‍ന്ന തോത്
ഉയര്‍ന്ന തോതിലുള്ള അമിനോ ആസിഡ് ആണ് ഇവിടെ വില്ലന്‍. ഇതും അല്‍ഷിമേഴ്സ് സാധ്യത ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹം ശ്രദ്ധിക്കുക
നിങ്ങള്‍ പ്രമേഹ രോഗികളാണോ എങ്കില്‍ നിങ്ങളുടെ അല്‍ഷിമേഴ്സ് സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിനെ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
