Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
എന്തുകൊണ്ടാണ് നിങ്ങള്‍ അമിത ഭക്ഷണം കഴിക്കുന്നത് എന്ന് മനസിലാക്കുന്നത് ഭക്ഷണം നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. എന്നാല്‍ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍ എന്ത് സംഭവിക്കും? അമിത വണ്ണത്തില്‍ തുടങ്ങി ധമനികളിലെ തടസ്സം, നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവ അമിത ഭക്ഷണം വഴി സംഭവിക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നത് വഴി ക്രമേണ നിങ്ങള്‍ നിര്‍ബന്ധിത ഭക്ഷണം കഴിക്കലിന് അടിമപ്പെടുകയും ഇത് തടഞ്ഞില്ലെങ്കില്‍ ജീവിതം തന്നെ വിലയായി നല്‍കേണ്ടി വരുകയും ചെയ്യും. അതുകൊണ്ട് അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍ അറിയുന്നത് പ്രശ്നം ശരിയായി മനസിലാക്കാന്‍ സഹായിക്കും.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
1. ശ്രദ്ധയില്ലാത്ത ഭക്ഷണം വിശപ്പിലും അധികം ഭക്ഷണം കഴിക്കാനിടയാക്കും.ഭക്ഷണം കഴിക്കുമ്പോള്‍ ടിവിയോ, മറ്റെന്തെങ്കിലും ഉപകരണമോ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നുവെങ്കില്‍ അവ ഓഫ് ചെയ്യുക.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
2. ജനിതക കാരണങ്ങള്‍ നിങ്ങളുടെ വിശപ്പിനെയും വിശപ്പുണ്ടാക്കുന്ന തലച്ചോറിലെ സിഗ്നലുകളെയും സ്വാധീനിക്കും. ഇത് അമിത ഭക്ഷണത്തിന് ഒരു ഒഴിവ് കഴിവാകരുതെന്ന് വിദഗ്ദരുടെ അഭിപ്രായപ്പെടുന്നു.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
3. വൈകാരികമായ ഭക്ഷണം കഴിക്കലും അമിത ഭക്ഷണത്തിന് കാരണമാകും. ഭക്ഷണം മൂഡില്‍ മാറ്റം വരുത്തുമെന്നതിനാല്‍, നിങ്ങളുടെ വൈകാരികമായ അവസ്ഥ പരിധിയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കും.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
4. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുക. രുചികരമായ ഭക്ഷണം കഴിക്കുന്നത് സമ്മര്‍ദ്ദത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗമല്ല.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
5. ശ്രദ്ധിച്ചില്ലെങ്കില്‍ പുകവലി, മദ്യപാനം എന്നിവ പോലെ ഭക്ഷണം കഴിക്കുന്നതും അടിമത്തമുണ്ടാക്കും. നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള കാരണം ഇതാണോ എന്ന് പരിശോധിക്കുക.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
6. കൃത്രിമ മധുരങ്ങളും, പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങളും ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ ആഘാതമേല്‍പ്പിക്കുകയും, നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ പരിധി ലംഘിക്കാന്‍ ഇടയാക്കുകയും ചെയ്യും. അത്തരം ഭക്ഷണങ്ങളില്‍ നിന്ന് അകന്ന് നില്ക്കുക.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
7. കര്‍ശനമായ ഭക്ഷണക്രമം ക്രമേണ വിശപ്പ് വര്‍ദ്ധിപ്പിക്കുകയും അമിത ഭക്ഷണത്തിന് ഇടയാക്കുകയും ചെയ്യും. അത്തരം രീതികള്‍ പിന്തുടരാതിരിക്കുക.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
8. അടുത്ത കാലത്ത് നടന്ന ഒരു പഠനം അനുസരിച്ച് ഉറക്കം നഷ്ടപ്പെടുന്നത് പിറ്റേന്ന് കൂടുതല്‍ ഭക്ഷണം കഴിക്കാനിടയാക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ മെലിഞ്ഞും ആരോഗ്യത്തോടെയും ഇരിക്കാന്‍ നന്നായി ഉറങ്ങുക.

അമിത ഭക്ഷണത്തിന്റെ കാരണങ്ങള്‍
9. സ്ത്രീകളില്‍ ആര്‍ത്തവവും ഹോര്‍മോണ്‍ വ്യതിയാനവും അമിത ഭക്ഷണത്തിന് ഇടയാക്കും.



Click it and Unblock the Notifications
