Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
വെജിറ്റേറിയന്‍കാര്‍ക്ക് ആയുസു കൂടുതല്‍??
മാംസം ഇഷ്ടപ്പെടുന്നവര്‍ ഒഴിവാക്കുന്ന ഒരു വാര്‍ത്തയായിരിക്കും സസ്യാഹാരികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്നത്. എന്നാല്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം സസ്യാഹാരികള്‍ക്ക് നല്ല ആരോഗ്യമുണ്ടാവും എന്നതാണ്. പഠനങ്ങള്‍ പ്രകാരം മാംസം കഴിക്കുന്നവരേക്കാള്‍ കുറഞ്ഞ രക്തസമ്മര്ദ്ദമേ സസ്യാഹാരികള്ക്കുള്ളൂ.
ഇത് സസ്യാഹാരികള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറവാണ് എന്ന വസ്തുതയാണ് കാണിക്കുന്നത്. ഇക്കാരണത്താല്‍ സസ്യാഹാരികള്‍ ദീര്‍ഘായുസ്സുള്ളവരായിരിക്കും. മാംസം കഴിക്കാത്ത ജീവിതം ഈശ്വരനിന്ദയാണെന്ന് കരുതുന്ന ആളാണ് നിങ്ങളെങ്കില്‍ പുനര്‍ചിന്തനം നടത്തേണ്ട സമയമായിരിക്കും ഇത്. അതിന് പിന്‍ബലം നല്കുന്ന ചില കാര്യങ്ങള്‍ അറിയുക.

1. മരണസാധ്യത കുറവ് - ധമനികളില്‍ തടസ്സമുണ്ടാക്കുകയോ ഗുരുതരമായ രോഗങ്ങളുണ്ടാക്കുകയോ ചെയ്യുന്ന കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റുകളും അടങ്ങിയവയല്ല പച്ചക്കറികള്‍. ഇതിനര്‍ത്ഥം സസ്യാഹാരികള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ്. അതിനാല്‍ മരണത്തിന്റെ മഴു അവരുടെ മേല്‍ വേഗത്തില്‍ വീഴില്ല.
2. ക്യാന്‍സറിനുള്ള സാധ്യത കുറവ് - പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തിന് നിറം നല്‍കുക മാത്രമല്ല ഏറ്റവും ഭീകര രോഗമായ ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. പഠനങ്ങള്‍ അനുസരിച്ച് സസ്യാഹാരം ക്യാന്‍സറിനെ തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. സസ്യാഹാരികള്‍ക്ക് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യതയും കുറവാണ്.
3. രക്തസമ്മര്‍ദ്ദം കുറവ് - ഭക്ഷണത്തിലെ പച്ചക്കറികള്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക മാത്രമല്ല താരതമ്യേന കുറഞ്ഞ നിലയില്‍ നിലനിര്‍ത്താനും സഹായിക്കും.
4. പ്രമേഹ സാധ്യത കുറവ് - സസ്യാഹാരം പ്രമേഹം അകറ്റും എന്ന് ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. എന്നാല്‍ സസ്യഹാരം പ്രമേഹത്തെ ഭേദമാക്കില്ലെങ്കിലും അത് രോഗസാധ്യതയെ കുറയ്ക്കും എന്ന് തീര്‍ച്ചയാണ്. സസ്യാഹാരം ശരീരഭാരത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാന്‍ സഹായിക്കും. ഗ്രാമ്പൂ ടീ കുടിച്ചാല്‍ എന്ത് സംഭവിക്കും ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
