Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഭക്ഷണത്തില്‍ മസാലകള്‍ ചേര്‍ക്കണം, കാരണം?
ശരിയായ ചേരുവകള്‍ ചേര്‍ക്കുന്നത് സാധാരണമായ വിഭവങ്ങള്‍ക്ക് ഏറെ രുചി നല്‍കും. ചേരുവകള്‍ എന്നത് പലരെ സംബന്ധിച്ചും ഉപ്പും കുരുമുളകും മാത്രമാണ്. എന്നാല്‍ ഈ രണ്ട് ചേരുവകള്‍ മാത്രമല്ല ഉപയോഗിക്കാവുന്നത്. അനേകം മസാലകളും ഔഷധസസ്യങ്ങളും രുചി വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കാനാവും. നവീനമായ രുചികള്‍ ഇങ്ങനെ വിഭവങ്ങള്‍ക്ക് നല്‍കാം.
ഔഷധമൂല്യത്താല് ഇവയില്‍ പലതും ആയുര്‍വേദത്തില്‍ പ്രമുഖ സ്ഥാനം ഉള്ളവയാണ്. അത്തരത്തിലുള്ള ചില ചേരുവകളാണ് താഴെ പറഞ്ഞിരിക്കുന്നത്. ഇവ പതിവായി ഉപയോഗിക്കുന്നത് രുചി മെച്ചപ്പെടുത്തുക മാത്രമല്ല വിഭവങ്ങളെ ആരോഗ്യകരമാക്കുകയും ചെയ്യും.

1. കറുവപ്പട്ട
ഡെസെര്ട്ടുകളിലടക്കം ഉപയോഗിക്കുന്ന ഒന്നാണ് കറുവപ്പട്ട. ഒരു നുള്ള് കറുവപ്പട്ട നിങ്ങളുടെ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവയില്‍ ചേര്‍ക്കാം. കറുവപ്പട്ട പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും.

2. ജാതിക്ക
പോഷകപ്രദവും, രുചികരവും, സുഗന്ധവുമുള്ള ജാതിക്ക അരിഞ്ഞ് സൂപ്പ്, സോസ്, ഗ്രേവി എന്നിവയില്‍ ഉപയോഗിക്കുന്നത് രുചി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

3. ഗ്രാമ്പൂ
ഔഷധ ഗുണവും, സുഗന്ധവും വഴി ലോകമെങ്ങും സ്വീകരിക്കപ്പെടുന്നതാണ് ഗ്രാമ്പൂ. ഇതില്‍ ആന്റി സെപ്റ്റിക്, ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ്.

4. ഏലക്ക
മികച്ച സുഗന്ധവും രുചിയുമുള്ള, ഔഷധ ഘടകങ്ങളടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഏലക്ക. രണ്ട് തരം ഏലക്കകളുണ്ട്. ഒന്ന് ഇളം പച്ച നിറമുള്ളതും, ഇരുണ്ട ബ്രൗണ്‍ നിറമുള്ളതും. രണ്ടാമത്തേത് കടുത്ത കര്‍പ്പൂര ഗന്ധമുള്ളതാണ്. ഇവ രണ്ടിലും ആന്റി-സ്പാസ്മോഡിക്, ഡൈയൂററ്റിക്, ആന്റി സെപ്റ്റിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

5. മഞ്ഞള്‍
ഏറെ ഔഷധ ഘടകങ്ങളുള്ള സുഗന്ധ വ്യഞ്ജനമാണ് മഞ്ഞള്‍. ഇതിലെ കുര്കുമിന് എന്ന ഘടകം ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. മഞ്ഞളില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

6. പുതിന
സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യമാണിത്. ദഹന പ്രശ്നങ്ങള്‍ ശമിപ്പിക്കാനും, ഛര്‍ദ്ദി കുറയ്ക്കാനും ഇത് സഹായിക്കും.

7. തുളസി
മുട്ട, സാലഡ്, സൂപ്പ്, മാംസം, ഗ്രില്‍ ചെയ്ത പച്ചക്കറികള്‍ എന്നിവയിലെല്ലാം ഉപയോഗിക്കാവുന്നതാണ് തുളസി. ഇറ്റാലിയന്‍ പാചകത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന തുളസി ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളടങ്ങിയ തുളസി ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ശമിപ്പിക്കാന്‍ സഹായിക്കും.

8. പനിക്കൂര്‍ക്ക
പനിക്കൂര്‍ക്ക അഥവാ ഓറിഗാനോ ഇറ്റാലിയന്‍, ഗ്രീക്ക് പാചകങ്ങളില്‍ ഉപയോഗിക്കുന്ന ആന്റി വൈറല്‍, ആന്റി ബയോട്ടിക്, ആന്റി ക്യാന്‍സര്‍ ഘടകങ്ങളടങ്ങിയ സസ്യമാണ്. നിങ്ങളുടെ സൂപ്പില്‍ രണ്ട് ടീസ്പൂണ്‍ പനിക്കൂര്‍ക്ക നീര് ചേര്‍ത്താല്‍ അത് പല തരത്തിലും ഗുണകരമാകും.



Click it and Unblock the Notifications
