For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും വാള്‍നട്‌സ് കഴിക്കണമെന്ന് പറയുന്നത്..?

By Sruthi K M
|

മിക്കവര്‍ക്കും പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ് വാള്‍നട്‌സ്. പക്ഷെ ചില ആള്‍ക്കാര്‍ ഇതിന് ചവര്‍പ്പുള്ളതിനാല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ദിവസവും വാള്‍നട്‌സ് കഴിക്കണമെന്നാണ് പറയുന്നത്. ആരോഗ്യമുള്ള ശരീരമാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വാള്‍നട്‌സ് എല്ലാവരും ഇഷ്ടപ്പെടേണ്ടിവരും.

വാള്‍നട്‌സ് ദിവസവും കഴിക്കണമെന്ന് പറയുന്നതിനു പുറകില്‍ കാരണങ്ങള്‍ പലതുണ്ട്. ക്യാന്‍സര്‍, പ്രമേഹം, പൊണ്ണത്തടി എന്നിവയ്‌ക്കൊക്കെ പരിഹാരം കാണാന്‍ വാള്‍നട്‌സ്സിന് കഴിവുണ്ടെന്ന് അറിയുക. ഗവേഷകര്‍ പറയുന്നത് വാള്‍നട്‌സ് ദിവസവും കഴിക്കുന്നതുവഴി നിങ്ങളുടെ മെറ്റാബോളിസം ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ശക്തി വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ്.

തലച്ചോറിനുണ്ടാകുന്ന ഡെമന്‍ഡിയ പോലുള്ള രോഗത്തെയും ചെറുക്കാന്‍ വാല്‍നട്‌സിന് കഴിവുണ്ട്. ദിവസവും അഞ്ച് വാള്‍നട്‌സ് കഴിക്കണമെന്നാണ് പറയുന്നത്. വാള്‍നട്‌സ് ദിവസവും കഴിക്കാന്‍ പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം....

തടി കുറയ്ക്കണോ?

തടി കുറയ്ക്കണോ?

നിങ്ങള്‍ തടി കുറയ്ക്കാനാണോ ആഗ്രഹിക്കുന്നത്. എന്നാല്‍ ദിവസവുംവാള്‍നട്‌സ് കഴിക്കൂ. ഇതില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കും.

നന്നായി ഉറങ്ങണോ?

നന്നായി ഉറങ്ങണോ?

നിങ്ങള്‍ക്ക് ശരിയായ ഉറക്കം കിട്ടുന്നില്ലേ. എന്നാല്‍ പരിഹാരമുണ്ട്. വാള്‍നട്‌സില്‍ അടങ്ങിയിരിക്കുന്ന മെലട്ടോണിന്‍ നിങ്ങളുടെ ഉറക്കം സുഖകരമാക്കും. ദിവസവും വാള്‍നട്‌സ് കഴിക്കുന്നതു വഴി നല്ല ഉറക്കവും നിങ്ങള്‍ക്ക് കിട്ടും.

ഹൃദയത്തിന് ഗുണം

ഹൃദയത്തിന് ഗുണം

വാള്‍നട്‌സ് ദിവസവും കഴിക്കണമെന്ന് പറയുന്നതിന്റെ മറ്റൊരു കാരണം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു കൂടിയാണ്. ഇതില്‍ കൂടിയതോതില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ എല്ലാ രോഗത്തെയും പ്രതിരോധിക്കും.

പ്രമേഹത്തിന്

പ്രമേഹത്തിന്

സ്ത്രീകള്‍ നന്നായി വാള്‍നട്‌സ് കഴിക്കണം. ഇത് രണ്ട് തരം പ്രമേഹത്തിനും പരിഹാരമാര്‍ഗമാണ്. സ്ത്രീകളുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

പുരുഷബീജത്തിന്

പുരുഷബീജത്തിന്

വാള്‍നട്‌സ് പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ഇത് വൈറ്റാലിറ്റി, മോട്ടാലിറ്റി, ബീജത്തിന്റെ രൂപവിജ്ഞാനം എന്നിവയ്‌ക്കൊക്കെ സഹായകകരമാകും.

തലച്ചോറിന്

തലച്ചോറിന്

തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്‌സ് . വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.

പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്

പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്

ദിവസവുംവാള്‍നട്‌സ് കഴിക്കുന്നതുവഴി പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തടഞ്ഞുനിര്‍ത്തും.

ജീവനെ സംരക്ഷിക്കണ്ടേ?

ജീവനെ സംരക്ഷിക്കണ്ടേ?

ദീര്‍ഘകാലം സുഖകരമായി ആരോഗ്യത്തോടെ ജീവിക്കണമെന്നില്ലേ..? അതുകൊണ്ടുതന്നെയാണ് വാള്‍നട്‌സ്ദിവസവും കഴിക്കണമെന്ന് പറയുന്നത്.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ നിര്‍ബന്ധമായുംവാള്‍നട്‌സ് കഴിക്കണം. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഗര്‍ഭിണികള്‍ക്ക് പിടിപ്പെടുന്ന അലര്‍ജികളെയൊക്കെ പ്രതിരോധിക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

നിങ്ങളുടെ ഡയറ്റില്‍ വാള്‍നട്‌സ് , അല്ലെങ്കില്‍ വാള്‍നട്‌സിന്റെ ഓയില്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരും. രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസിക ബുദ്ധിമുട്ടുകള്‍ മാറ്റിതരികയും ചെയ്യും.

സ്തനങ്ങള്‍ക്ക്

സ്തനങ്ങള്‍ക്ക്

സ്ത്രീകളുടെ സ്തന വളര്‍ച്ചയ്ക്ക് ഗുണം ചെയ്യാന്‍ കഴിവുള്ളതാണ് വാള്‍നട്‌സ് . നെഞ്ചില്‍ പിടിപ്പെടുന്ന ക്യാന്‍സര്‍ രോഗങ്ങളെ എല്ലാം പ്രതിരോധിക്കും.

English summary

eleven-reasons to eat walnuts everyday

some of the reasons why we advice you to eat a maximum of 5 walnuts everyday.
X
Desktop Bottom Promotion