Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
യോനിയിലെ വരള്‍ച്ച, കാരണം, പരിഹാരം
യോനീസ്രവങ്ങള്‍ ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ്. അണുബാധകള്‍ തടയുന്നതിനും സുഖകരമായ ലൈംഗികബന്ധത്തിലും ഇത് ഏറെ പ്രധാനവുമാണ്.
എന്നാല്‍ മെനോപോസടക്കമുള്ള പല കാരണങ്ങളാലും യോനീസ്രവത്തില്‍ കുറവുണ്ടാകാം. വജൈനല്‍ ഡ്രൈനസ് എന്നാണ് പൊതുവെ ഇതറിയപ്പെടുന്നത്. രക്തഗ്രൂപ്പ് പ്രകാരം ഭക്ഷണം കഴിയ്ക്കൂ
ഈ പ്രശ്നത്തിന് പൊതുവായുള്ള കാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അറിയൂ,

ഫോറിന് വസ്തുക്കള്‍
യോനിയില്‍ ഉപയോഗിയ്ക്കുന്ന ഫോറിന് വസ്തുക്കള്‍, അതായത് ഗര്‍ഭധാരണം തടയാനുപയോഗിയ്ക്കുന്ന ഡയഫ്രം, കോണ്ടംസ് സമ്പര്‍ക്കം, ആര്‍ത്തവസമയത്തുപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ തുടങ്ങിയ ഇതിനുള്ള കാരണമാകാറുണ്ട്.

അണുബാധ
ലൈംഗികബന്ധത്തിലൂടെയും അല്ലാതെയുമുള്ള അണുബാധ ഇതിനു കാരണമാകാറുണ്ട്.

മെനോപോസ്
മെനോപോസ് സമയത്ത് ഈസ്ട്രജല് ഹോര്‍മോണ്‍ ഉല്പാദനം തടയുന്നു.ഇതൊരു കാരണമാണ്.

മരുന്നുകള്‍
ചിലതരം മരുന്നുകള്‍, അതായത് വന്ധ്യതാ ചികിത്സയ്ക്കുള്ളവ, ആന്റിബയോട്ടിക്കുകള്‍ എന്നിവ പലപ്പോഴും കാരണമാറുണ്ട്.

ഗര്‍ഭധാരണം, പ്രസവം
ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ സമയത്തെല്ലാം ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകുന്നത് മറ്റൊരു കാരണമാണ്.

കീമോതെറാപ്പി, റേഡിയേഷന്
ക്യാന്‍സറിനെ തുടര്‍ന്നുണ്ടാകുന്ന കീമോതെറാപ്പി, റേഡിയേഷന് ചികിത്സകള്‍ പലപ്പോഴും വജൈനല്‍ വരള്‍ച്ചയ്ക്കു കാരണമാകാറുണ്ട്.

അടിവസ്ത്രങ്ങള്‍
ഉപയോഗിയ്ക്കുന്ന അടിവസ്ത്രങ്ങള്‍ ഒരു പരിധി വരെ കാരണമാകും. പ്രത്യേകിച്ച് കോട്ടനല്ലെങ്കില്.

വെള്ളം
ശരീരത്തിലെ ആകെയുള്ള വെള്ളത്തിന്റെ അളവില്‍ കുറവു വരുന്നതും കാരണം തന്നെ.

സോപ്പ്
സോപ്പ് പോലുള്ളവ വജൈനല്‍ പ്രദേശത്തുപയോഗിയ്ക്കുന്നതും ദോഷം ചെയ്യും.

വെള്ളം
ശരീരത്തില്‍ ആകെ വരള്‍ച്ചയുണ്ടാകുന്നത് യോനീഭാഗത്തും വരള്‍ച്ചക്ക് ഇട വരുത്തുന്നു. ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാര്‍ഗം വെള്ളം കുടിയ്ക്കുക തന്നെയാണ്. ഇത് ഒരു പരിധി വരെ പരിഹാരമാകും.

കെഗെല്‍ വ്യായാമം
കെഗെല്‍ വ്യായാമങ്ങളും വജൈനയിലെ വരള്‍ച്ചക്കുള്ള പരിഹാരമാണ്. ഇത് പെല്‍വിക് പ്രദേശത്തെ രക്തസഞ്ചാരം കൂട്ടും. ഇതുവഴി യോനീസ്രവങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി
മെനോപോസാണ് ഈ പ്രശ്നത്തിന് കാരണമെങ്കില്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ഗുണം ചെയ്യും.

ഫഌക്സ് സീഡ്
ഈ പ്രശ്നത്തിന് പരിഹാരമായുള്ള ചില ഭക്ഷണങ്ങളുമുണ്ട്. ഫഌക്സ് സീഡ് ഇതിന് ചേര്‍ന്നൊരു ഭക്ഷണവസ്തുവാണ്.

വൈറ്റമിന്‍ എ, ബി, സി
വൈറ്റമിന്‍ എ, ബി, സി എന്നിവ അടങ്ങിയ ഭക്ഷണങ്ങളും യോനീവരള്ച്ചക്കുള്ള പരിഹാരമാര്ഗങ്ങളില് പെടും.



Click it and Unblock the Notifications