For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാപ്പനിയ്ക്കു പുറകില്‍

|

ശരീരത്തിന്റെ ആരോഗ്യകരമായ ബാലന്‍സ് നഷ്ടപ്പെടുമ്പോഴാണ് പനി വരുന്നത്. ഇതിലേയ്ക്കു വഴി വയ്ക്കുന്ന പല രോഗാവസ്ഥകളുമുണ്ടാകാം.

എന്നാല്‍ ചിലപ്പോള്‍ പനി രാത്രിയില്‍ മാത്രം അനുഭവപ്പെടാം. പകല്‍ സമയത്ത് പനിയുടെ യാതൊരു ലക്ഷണവുമുണ്ടാകില്ല. രാപ്പനിയെന്നു പൊതുവെ ഇതിനെ പറയാറുണ്ട്.

ഇത്തരം രാപ്പനി നിസാരമായി തള്ളിക്കളയാനാവില്ല. ഇതിനു പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ഇവയെന്തൊക്കെയെന്നു നോക്കൂ,

മരുന്നുകള്‍

മരുന്നുകള്‍

ചില മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഇവയോട് ശരീരം പ്രതികരിയ്ക്കുന്നതാകാം ചിലപ്പോള്‍ രാപ്പനിയ്ക്കുള്ള ഒരു കാരണം. ഇത്തരം ഘ്ട്ടത്തില്‍ ഡോക്ടറുടേ നിര്‍ദേശം തേടുക.

യൂറിനിറി ട്രാക്റ്റ്

യൂറിനിറി ട്രാക്റ്റ്

യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷനെങ്കില്‍ ചിലപ്പോള്‍ രാപ്പനിയുണ്ടായേക്കാം.

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ രാത്രിയില്‍ മാത്രം പനിയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.

ഇന്‍ഫെക്ഷനുകള്‍

ഇന്‍ഫെക്ഷനുകള്‍

ചര്‍മത്തിലുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ രാത്രിയില്‍ മാത്രം പനിയ്ക്കുന്നതിന് കാരണമായേക്കാം.

പഴുപ്പ്, വ്രണം

പഴുപ്പ്, വ്രണം

ശരീരത്തിലുണ്ടാകുന്ന പഴുപ്പുകളും വ്രണങ്ങളുമെല്ലാം രാപ്പനിയ്ക്കുള്ള മറ്റൊരു കാരണമാണ്.

സന്ധിവാതം

സന്ധിവാതം

സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും രാത്രിയിലെ പനിയ്ക്കുള്ള കാരണമാകാറുണ്ട്.

സ്‌ട്രെസ്, അമിതക്ഷീണം

സ്‌ട്രെസ്, അമിതക്ഷീണം

ചിലപ്പോള്‍ സ്‌ട്രെസ്, അമിതക്ഷീണം എന്നിവയെല്ലാം രാത്രിയിലുളള പനിയ്ക്കു കാരണമാകും.

Read more about: fever പനി
English summary

Reasons For Night Time Fever

Here are some of the reasons behind night time fever. Read more to know about,
X
Desktop Bottom Promotion