Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
സോയാബീന്‍ ഡയറ്റിലുള്‍പ്പെടുത്തണം.....
സോയാബീന്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു പയര്‍ വര്‍ഗമാണ്. ഇതില്‍ കൊഴുപ്പു തീരെക്കുറവാണ്. പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുണ്ടുതാനും.
സോയാബീന്‍ ടോഫു, സോയ മില്‍ക്, സോയ ഓയില്‍, സോയ പ്രോട്ടീന്‍ തുടങ്ങിയ പല രൂപങ്ങളിലേയ്ക്കും മാറ്റപ്പെടുന്നുണ്ട്. നല്ല കാഴ്ചയ്ക്ക് 20 കാര്യങ്ങള്‍
സോയാബീന്‍ കഴിയ്ക്കുന്നതു കൊണ്ട് പല തലത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കേള്‍വിശക്തി
ഇതില്‍ അയേണ്‍, സിങ്ക് എന്നിവ ധാരാളമുണ്ട്. ചെവിയിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു. കേള്‍വിശക്തി മെച്ചപ്പെടുത്താന്‍ ഇത് ഏറെ ഗുണകരമാണ്.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം കുറയ്ക്കുന്ന ഒന്നാണ് സോയ. എന്നാല്‍ ഇത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയുന്നതിന് സഹായകമാണ്.

തടി കുറയ്ക്കാന്‍
സോയാബീന്‍സില്‍ നിന്നുള്ള സോയ മില്‍ക്കില്‍ പഞ്ചസാരയുടെ അളവ് തീരെ കുറവാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് തടി കുറയ്ക്കാന്‍ സഹായിക്കും.

സ്തനാര്‍ബുദ സാധ്യത
സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സോയാബീന്‍സ് ഏറെ നല്ലതാണ്. ദിവസവം ഇതു കഴിയ്ക്കുന്നവര്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യത കുറവാണ്.

ടൈപ്പ് 2 ഡയബെറ്റിസ്
ഇന്‍സുലിന്‍ തോത് ക്രമീകരിച്ച് ടൈപ്പ് 2 ഡയബെറ്റിസ് വരാതെ തടയാന്‍ സോയാബീന്‍ സഹായിക്കുന്നു.

ഡിപ്രഷന്
സോയയിലെ ഫൊളേറ്റ് സെറോട്ടനിന്‍ ഉല്പാദനത്തിന് സഹായിക്കും. ഇത് ഡിപ്രഷന് തടയാനും ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം സഹായകമാണ്.

എല്ലുതേയ്മാനം
ഇതിലെ പോളിഈസ്ട്രജനുകള്‍ എല്ലുതേയ്മാനം തടയാന്‍ സഹായിക്കുന്നു. പോളിഈസ്ട്രജനുകള്‍ ശരീരത്തിന്റെ കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
