Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പഞ്ചാര വേണ്ടേ, വേണ്ടാ, കാരണം?
സ്വാദു കൂട്ടുമെങ്കിലും പഞ്ചസാര ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നു പഞ്ചസാര പ്രിയര്‍ക്കും അറിയാം. ഈ ശീലം ഉപേക്ഷിയ്ക്കാന്‍ പ്രയാസമാണ്. എങ്കിലും മധുരവും പഞ്ചസാരയുമെല്ലാം വേണ്ടെന്നു വയ്ക്കുന്നതാണ് ഗുണകരം.
പഞ്ചസാര ഉപേക്ഷിയ്ക്കാനുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഫാറ്റി ലിവര്‍
പഞ്ചസാര ഫാറ്റി ലിവര്‍ സിന്‍ഡ്രോമിനു കാരണമാകും. പഞ്ചസാര ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും. ഇതാണ് ഈ അവസ്ഥയിലേയ്ക്കു നയിക്കുന്നത്.

പ്രമേഹസാധ്യത
പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. പഞ്ചസാര മാത്രമല്ല, മധുരമടങ്ങിയ എല്ലാ ഭക്ഷണവസ്തുക്കളും ഇതിന് കാരണമാണ്.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് പഞ്ചസാര ദോഷമാണ്. ഇതു വരുത്തുന്ന പ്രമേഹം സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനു വരെ കാരണമാകും.

ബ്ലഡ് പ്രഷര്‍
രക്തധമനികളുടെ പ്രവര്‍ത്തനത്തെ രക്തത്തിലെ പഞ്ചസാര ബാധിയ്ക്കും. ഇത് ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിയ്ക്കും. ഇതും ആരോഗ്യത്തിന് ദോഷം വരുത്തും.

കൊളസ്ട്രോള്‍
പഞ്ചസാര ശരീരത്തിലെ കൊളസ്ട്രോള്‍ തോതിനേയും ബാധിയ്ക്കും. ചീത്ത കൊളസ്ട്രോള്‍ തോത് ഉയരാന്‍ ഇത് ഇട വരുത്തും.

അല്‍ഷീമേഴ്സ്
ശരീരത്തിലെ ഗ്ലൂക്കോസ് തോതുയരുന്നത് രക്തപ്രവാഹത്തെ ബാധിയ്ക്കും. ബ്രെയിന്‍ പ്രവര്‍ത്തനത്തിന് ദോഷകരമായി മാറും. ഇത് അല്‍ഷീമേഴ്സ് പോലുള്ള രോഗങ്ങള്‍ക്ക് ഇട വരുത്തും.

അഡികഷന്‍
പഞ്ചസാര ഒരു രീതിയില്‍ അഡിക്ഷനായി മാറും. മയക്കുമരുന്നിനോടും മദ്യത്തോടും പുകവലിയോടുമെല്ലാം തോന്നുന്ന ഒരു അഡികഷന്‍ പഞ്ചസാരയോടും തോന്നും. ശരീരം മധുരത്തിനു വേണ്ടി ആഗ്രഹിയ്ക്കാന് തുടങ്ങും.

ഭക്ഷണത്തോടുള്ള ആര്‍ത്തിയ്ക്ക്
ഭക്ഷണത്തോടുള്ള ആര്‍ത്തിയ്ക്ക് പഞ്ചസാര കാരണമാകും.
ശരീരം മധുരം ആഗ്രഹിയ്ക്കുന്നത് ഭക്ഷണം കഴിയ്ക്കാന്‍ നിങ്ങളെ പ്രേരിപ്പിയ്ക്കും. ഇത് തടിയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണങ്ങളും.

ഡിപ്രഷന്
ഡിപ്രഷന് പഞ്ചസാര കാരണമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതും പഞ്ചസാര വരുത്തുന്ന ഒരു ദോഷഫലമാണ്.



Click it and Unblock the Notifications
