Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രാവിലെ ഫ്രൂട്സ് കഴിയ്ക്കണം, കാരണം?
പ്രഭാതഭക്ഷണത്തിനൊപ്പമോ രാവിലെയോ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നവര്‍ അധികം കാണില്ല. മറ്റു സമയങ്ങളിലോ അത്താഴത്തിനു ശേഷമോ ആയിരിയ്ക്കും പലരും ഫലങ്ങള്‍ കഴിയ്ക്കുക.
ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാന്‍ പറ്റിയ സമയമേതെന്നു ചോദിച്ചാല്‍ രാവിലെ എന്നു നിസംശയം പറയാം. രാവിലെ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കണമെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

ഊര്‍ജം
ഫ്രൂട്സ് ഊര്‍ജം ധാരാളം നല്‍കും. ഇതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തിനൊപ്പം ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മാത്രമല്ല, ഗ്ലൈസമിക് ഇന്‍ഡെക്സ് കുറവ് കുറവായതു കൊണ്ട് പ്രമേഹഭീതിയും വേണ്ട.

ദഹനപ്രക്രിയ
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കുന്നതിനും പഴങ്ങള്‍ രാവിലൈ തന്നെ കഴിയ്ക്കുന്നതു നല്ലതാണ്.

എന്‍സൈമുകള്‍
പഴങ്ങളില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രധാനമാണ്. ഇവ പലതരത്തിലുള്ള ശാരീരികപ്രക്രിയകള്‍ സാധാരണ നിലയിലാകാന്‍ സഹായിക്കും.

നാച്വറല്‍ ഗ്ലൂക്കോസ്
ഫ്രൂട്സിലെ നാച്വറല്‍ ഗ്ലൂക്കോസ് നല്ല മൂഡിനും ഉന്മേഷം തോന്നാനുമെല്ലാം സഹായിക്കുന്നു. രാവിലെ ഫ്രൂട്സ് കഴിയ്ക്കുമ്പോഴുളള മറ്റൊരു ഗുണമാണിത്.

സ്ട്രെസ്
ഫ്രൂട്സിലെ വൈറ്റമിന്‍ സി സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. മനസിലും ശരീരത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും.

ജലാംശം
ഫ്രൂട്സില്‍ ജലാംശം കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമുള്ള വെള്ളവും ഇതിലൂടെ ലഭ്യമാകും.

മധുരം
മധുരം കഴിയ്ക്കാനുള്ള തോന്നല്‍ തടയാന്‍ പഴങ്ങള്‍ കഴിച്ചാല്‍ സാധിയ്ക്കും. മധുരം ശരീരത്തിന് നല്ലതല്ല. എന്നാല്‍ മധുരം നല്കുന്ന പഴങ്ങള്‍ ദോഷം വരുത്തില്ല.

തടി
വയര്‍ നിറയ്ക്കുകയും നാരുകള്‍ അടങ്ങിയിരിയ്ക്കുകയും ചെയ്യുന്നതു കൊണ്ട് തടി കുറയ്ക്കാനുള്ള നല്ലൊരു ഉപാധി കൂടിയാണ് പഴങ്ങള്‍. ഇവ രാവിലെ കഴിയ്ക്കുന്നതിന്റെ മറ്റൊരു ഗുണം ഇതു കൂടിയാണ്.



Click it and Unblock the Notifications
