Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കറ്റാര്‍വാഴ നീരിന്റെ ഔഷധ ഗുണങ്ങള്‍
കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ സംബന്ധിച്ച് നമുക്കെല്ലാവര്‍ക്കും തന്നെ അറിയാവുന്നതാണ്. എന്നാല്‍ കറ്റാര്‍വാഴ സത്ത് പതിവായി കുടിച്ചാലുള്ള ആരോഗ്യഗുണത്തെ സംബന്ധിച്ച് അധികം പേര്‍ക്കും അറിയാമായിരിക്കുകയില്ല.
ദിവസവും കറ്റാര്‍വാഴയുടെ നീര് കുടിച്ചാല്‍ പല വിധത്തിലുള്ള ഗുണങ്ങളുണ്ട്. അത്തരം ചില കാര്യങ്ങള്‍ മനസിലാക്കുക.

1. സന്ധി വേദന മാറ്റുന്നു
കറ്റാര്‍വാഴയില്‍ നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുന്ന ഘടകങ്ങളുണ്ട്. ഇത് സന്ധികളിലെയും പേശികളിലെയും വേദനയ്ക്ക് ആശ്വാസം നല്‍കും. കറ്റാര്‍വാഴയുടെ നീര് കഴിച്ചാല്‍ എരിച്ചിലും സന്ധികളിലെ വേദനയും കുറയും.

2. വായ ശുചിത്വം
പല്ല്, മോണരോഗങ്ങള്‍ക്ക് കറ്റാര്‍വാഴ നീര് ശമനം നല്‍കും. പല്ലുകളും മോണയും വൃത്തിയാക്കാനുള്ള മൗത്ത് വാഷായും ഇത് ഉപയോഗിക്കാം. കറ്റാര്‍വാഴ നീര് പതിവായി ഉപയോഗിച്ചാല്‍ പല്ല് കേടുവരുന്നത് തടയാം.

3. ശരീരത്തിന് ഉന്മേഷം
ശരീരത്തെ സജീവമാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്ന ഘടകങ്ങള്‍ കറ്റാര്‍വാഴ നീരിലുണ്ട്. ഇത് ശരീരത്തെ വിഷാംശ മുക്തമാക്കുകയും, തകരാറുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. കറ്റാര്‍വാഴ നീരിലെ ആന്റി ഓക്സിഡന്റുകള്‍, മിനറലുകള്‍, വിറ്റാമിനുകള്‍ എന്നിവ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

4. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
കറ്റാര്‍വാഴയുടെ നീര് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഭേദമാക്കുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇത് വഴി നല്ല ആരോഗ്യവും ലഭിക്കും.

5. ദഹനത്തിന് സഹായിക്കുന്നു
കറ്റാര്‍വാഴയുടെ നീര് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു. ചെറുകുടലിലെ പോഷകങ്ങളുടെ ആഗിരണത്തെ ഇത് മെച്ചപ്പെടുത്തും. മലബന്ധവും, വിസര്‍ജ്ജന സംബന്ധമായ പ്രശ്നങ്ങളും ഇത് പരിഹരിക്കും. ദിവസവും കറ്റാര്‍വാഴ നീര് കഴിക്കുന്നത് ദഹനസംബന്ധമായ മിക്ക തകരാറുകളും പരിഹരിക്കും.

6. കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കറ്റാര്‍വാഴയുടെ നീര് പതിവായി കുടിച്ചാലുള്ള ഒരു ഗുണമാണിത്. ഹൃദയസംബന്ധമായ രോഗങ്ങള്‍, മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന് എന്നിവയ്ക്കിടയാക്കുന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്. ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദയരോഗങ്ങള്‍ തടയാനും കറ്റാര്‍വാഴ നീര് ഫലപ്രദമാണ്.

7. ഹൃദയാരോഗ്യം
കറ്റാര്‍വാഴ ദോഷകരമായ കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ധം കുറയ്ക്കാനും നെഞ്ച് വേദന കുറച്ച് നെഞ്ചിടിപ്പ് സാധാരണ നിലയിലാക്കാനും കറ്റാര്‍വാഴ നീര് ഫലപ്രദമാണ്. ഇക്കാരണത്താല്‍ കറ്റാര്‍വാഴ നീര് പതിവായി കഴിക്കാവുന്നതാണ്.



Click it and Unblock the Notifications
