Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങള്‍
ഗുഡി പാദ്വ അഥവാ ഉഗാദി വേളയില്‍ ശര്‍ക്കരയ്ക്കൊപ്പം വേപ്പില കഴിക്കാറുണ്ട്. മധുരവും ചവര്‍പ്പും ചേര്‍ന്ന ഇതിന്റെ രുചി ജീവിതത്തിലെ ദുഖവും സന്തോഷവും സ്വീകരിക്കുന്നതിന്റെ പ്രതീകമാണ്. അതിനൊപ്പം വേപ്പിന് ഏറെ ഔഷധ ഗുണങ്ങളുമുണ്ട് . ഗര്ഭകാലത്തില് ആറാം മാസത്തിന്റെ പ്രാധാന്യം
ദൈനംദിന ഭക്ഷണത്തില്‍ വേപ്പ് ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ പരിചയപ്പെടാം.

മുഖക്കുരുവിന് വിട
വേപ്പ് വെള്ളം സ്കിന്‍ ടോണറായി ഉപയോഗിക്കുന്നത് മുഖക്കുരു, പാടുകള്‍, നിറം മാറ്റം, കുരുക്കള്‍ എന്നിവ അകറ്റാന്‍ സഹായിക്കും. അര ലിറ്റര്‍ വെള്ളത്തില്‍ 20 വേപ്പിലകളിട്ട് ഇലകളുടെ നിറം മാറി, വെള്ളം പച്ചനിറമാകുന്നത് വരെ തിളപ്പിക്കുക. ഇത് ഒരു കുപ്പിയില്‍ ശേഖരിച്ച് വെയ്ക്കുകയും ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖത്ത് തുടയ്ക്കുകയും ചെയ്യുക.

പാടുകള്‍ മങ്ങുന്നു
വേപ്പ് പൊടി, തുളസി, ചന്ദനപ്പൊടി എന്നിവ പനിനീരുമായി ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. ഇത് ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തെ പാടുകള്‍ മങ്ങും.

വരണ്ട ചര്‍മ്മത്തിന് ചികിത്സ
വേപ്പില്‍ മോയ്സ്ചറൈസിങ്ങ് ഘടകങ്ങളടങ്ങിയിട്ടുണ്ട്. വേപ്പ് പൊടി വെള്ളവും ഏതാനും തുള്ളി ഗ്രേപ്പ് സീഡ് ഓയിലുമായി ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. ഇത് ഒരു മോയ്സചറൈസറായി പ്രവര്‍ത്തിക്കും.

ചര്‍മ്മത്തിന് യൗവ്വനം
പുനരുജ്ജീവനം നല്കുന്ന വേപ്പിലെ ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ മുകള്‍ പാളിക്കടിയിലെ പാതോജെനുകളെ ചെറുക്കും. ഇതിന്റെ ഫലമായി ചര്‍മ്മം മൃദുവായിരിക്കും. ഇത് വഴി ചര്‍മ്മത്തില്‍ പ്രായത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെുന്നത് കുറയ്ക്കാം. വേപ്പെണ്ണ മുഖത്ത് തേയ്ക്കുകയോ, പൊടി ഫേസ്പായ്ക്കായി ഉപയോഗിക്കുകയോ ചെയ്യുക.

താരനകറ്റാം
വേപ്പില്‍ ഔഷധ ഘടകങ്ങളടങ്ങിയിട്ടുണ്ട്. വേപ്പില വെള്ളത്തിലിട്ട് പച്ച നിറമാകുന്നത് വരെ തിളപ്പിക്കുക. ഇത് ഷാംപൂ ചെയ്തതിന് ശേഷം ഉപയോഗിക്കാം. താരന് ഉണ്ടെങ്കില്‍ വേപ്പ് പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ചതിന് ശേഷം വേണം ഇത് ഉപയോഗിക്കാന്‍.

കണ്ണിന്റെ കറുപ്പ് വലയം
വേപ്പ് പിഗ്മെന്റേഷനും നനവ് നല്‍കാനും സഹായിക്കുന്നതാണ്. വെള്ളം വേപ്പു പൊടിയുമായി ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കണ്ണിന് ചുറ്റും തേക്കുക. 15 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക.

ആസ്ത്മയ്ക്ക് പരിഹാരം
വിദഗ്ദരുടെ അഭിപ്രായത്തില്‍ വേപ്പെണ്ണ ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആസ്ത്മയ്ക്കും ഫലപ്രദമാണ്. ദിവസവും ഏതാനും തുള്ളി വേപ്പെണ്ണ കഴിക്കുക. ഉപയോഗത്തിന്റെ അളവ് ക്രമേണ കൂട്ടിക്കൊണ്ടുവരുക. കഫം, ചുമ, പനി എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കും.

അള്‍സര്‍ ഭേദമാക്കുന്നു
വേപ്പിന്റെ തൊലിയുടെ സത്ത് ഉദരത്തിലെയും കുടിലിലെയും അള്‍സര്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇത് ദിവസം രണ്ട് തവണ വീതം പത്ത് ആഴ്ചത്തേക്ക് ഉപയോഗിക്കുന്നത് അള്‍സര്‍ ഭേദമാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മലേറിയയും, നിരവധി ചര്‍മ്മരോഗങ്ങളും വേപ്പിന്റെ തൊലിയുടെ സത്ത് വഴി മാറ്റാനാവും.

പ്രമേഹ നിയന്ത്രണം
രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ വേപ്പിലുണ്ട്. ശരീരത്തില്‍ ദഹിച്ച് കഴിയുമ്പോള്‍ വേപ്പ് ഇന്‍സുലിനായി പ്രവര്‍ത്തിക്കും.

ഇന്‍സുലിന്‍
രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ വേപ്പിലുണ്ട്. ശരീരത്തില്‍ ദഹിച്ച് കഴിയുമ്പോള്‍ വേപ്പ് ഇന്‍സുലിനായി പ്രവര്‍ത്തിക്കും.

വായ, പല്ല് രോഗങ്ങള്‍ക്ക് ചികിത്സ
പരമ്പരാഗതമായി ആളുകള്‍ വേപ്പ് കമ്പ് ടൂത്ത് ബ്രഷിന് പകരമായി ഉപയോഗിക്കുകയും ചവയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങളുണ്ട്. വേപ്പ് കമ്പ് വായിലെയും പല്ലിലെയും പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.



Click it and Unblock the Notifications
